Chup ????
Theatre:കോട്ടയം രമ്യ
Status:35%
Dur:2h 15min

NI TH IN

പണ്ടത്തെ പോലെ റിവ്യൂ എന്ന പരിപാടി ഏറെ കുറെ എഴുതാൻ മടി തുടങ്ങിയിരുന്ന എനിക്ക് ഒരു ഊർജം തന്ന സിനിമ ആണ് ചുപ്. കാരണം സിനിമ ക്രിട്ടിക്സ് നെ ആണ് വിരൽ ചൂണ്ടുന്നത്. ക്രിട്ടിസിസം മൂലം സിനിമക്ക് ഉണ്ടാവുന്ന ദോഷവും ഗുണവും ഒക്കെ സിനിമ വരച്ചു കാട്ടുന്നു.എന്തായാലും പലതും എന്ജോയ്ബിൾ ആണ്.ബോളിവുഡ് പതിവ് കഥ പറച്ചിൽ രീതിയിൽ നിന്ന് വിഭിന്നം ആണ് ചുപ്. സാധാരണ സൈക്കോപ്പാത്ത്‌ കഥ അതിൽ പശ്ചാത്തലത്തിലും കഥക്കും കഥാപാത്ര രീതിയിൽ ഒക്കെ വ്യത്യസ്‌തം ആയി സ്ലോ മൂഡ് ട്രീറ്റ്മെന്റ് ആണ് ഇവിടെ ആർ ബാൽകി കൈകൊണ്ടിരിക്കുന്നത്. ഉദാഹരണം ഒരു പോലീസ് സ്റ്റോറി എങ്ങനെ ഒക്കെ എടുത്താലും ഒരു കേസ്, നായകൻ പോലീസ്, അന്വേഷണം, കുറച്ചു ആക്ഷൻ, മാസ്സ് ഡയലോഗ്, ഒരു മികച്ച എവിഡൻസ് വിത്ത് കോ -ഇൻസിഡൻസ്, കേസ് തെളിയുന്നു ശുഭം.ഇങ്ങനെ ഒക്കെ സ്ഥിരം ഒരു ഫോർമാറ്റ്‌ കാണും.

എന്നാൽ പുതിയ ഒരു നടൻ അതായത് സ്റ്റാർഡം ഒക്കെ കിട്ടി വരുന്ന ഒരു നടൻ ആ വേഷം ചെയുമ്പോൾ ഒരു പുതുമ ഫീൽ ചെയ്യില്ലേ ഏതാണ്ട് അത് പോലെ ആണ് ഇവിടെ.അഭിനേതാക്കളുടെ പ്രകടനം തന്നെ സിനിമയെ കണ്ടിരിക്കാൻ ഒട്ടും ബോർ അടിപ്പിക്കാത്ത അനുഭവം ആക്കുന്നുണ്ട്.പ്രത്യേകിച്ചു ദുൽഖർന്റെ കഥാപാത്രം. സണ്ണി ഡിയോൾ ആവട്ടെ പ്രായത്തിനു ഒത്ത പക്വത ഉള്ള റോളും പ്രകടനവും. ഒറ്റ നോട്ടത്തിൽ വളരെ ഗൗരവം തോന്നിക്കുന്ന എന്നാൽ അത്ര tough അല്ലാത്ത ഒരു കഥാപാത്രം.പുള്ളിയുടെ സിനിമയിൽ ഉടനീളം കീപ് ചെയുന്ന ആറ്റിട്യൂട് കൊണ്ട് തന്നെ സണ്ണി ഇടക്ക് കാണിക്കുന്ന ചെറിയ ഗോഷ്ടികൾ പോലും നല്ലൊരു ചിരിക്കു ഉള്ള വക ആവുന്നുണ്ട്.നായിക ശ്രേയയുടെ പ്രകടനവും എടുത്തു പറയേണ്ട ഒന്നാണ്. കൂടാതെ തമിഴ് നടി ശരണ്യയുടെ അമ്മ വേഷം തമിഴിലെ പോലെ തന്നെ ഇവിടെയും കലക്കി. മൊത്തത്തിൽ പ്രകടനം കൊണ്ട് ദുൽഖർ സിനിമ തന്റെ ആക്കുമ്പോൾ സണ്ണി ഒട്ടും മോശം അല്ല എന്ന് ഇടക്ക് തെളിയിക്കുന്നുണ്ട്.

ചിത്രം ക്രിയേറ്റ് ചെയുന്ന ഒരു മൂഡ് അത് എല്ലാർക്കും എങ്ങനെ ആവും എന്ന് അറിയില്ല.പക്ഷെ എനിക്ക് നല്ല സാറ്റിസ്‌ഫാക്ഷൻ കിട്ടിയ സിനിമ ആണ് ചുപ്.കോ ഇൻസിഡൻസ് മാത്രം ആണ് ഒരു ബോറിങ് എലമെന്റ് ആയി തോന്നിയത്.വലിയ സംഭവം ഒന്നും അല്ല സ്ലോ ആണ് എങ്കിലും it burns….അവസാനം ഉള്ള ദുൽഖറിന്റെ ചിരിയും സങ്കടം ഒക്കെ കലർന്ന ഭാവം . എല്ലാം കൊണ്ടും ആസ്വദിച്ചു കണ്ടു.
3.5/5

**************
ꜱᴩᴏɪʟᴇʀ ᴀʟᴇʀᴛ
Chup (2022)

Magnus M

???? സിനിമ നിരൂപകരെ കൊലപെടുത്തുകയും നിഗൂഡമായ ഒരു അടയാളം ബാക്കി വെക്കുകയും ചെയുന്ന ഒരു സീരിയൽ കില്ലർ നെ തേടിയുള്ള പോലീസ് അന്വേഷണവും കൊലപാതകങ്ങൾക്കുള്ള കാരണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

???? സീരിയൽ കില്ലർ ചിത്രങ്ങളുടെ സ്ഥിരം തീം തന്നെയാണ് ചിത്രത്തിനും ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും പ്രകടനപരമായി നോക്കിയാൽ ( തീവ്രം ഓർമ്മിപ്പിക്കുന്നു എങ്കിലും ) ദുൽകർ തന്റെ കഥാപാത്രം ഭംഗിയായ് അവതരിപ്പിച്ചു. ഇത്തരം ഒരു വേഷം ദുൽകർ മുൻ ചിത്രങ്ങളുടെ മാനസിറങ്ങളിൽ ഒതുങ്ങാതെ തന്റെ അഭിനയത്തിന്റെ ഒരു പടികൂടി മുന്നോട്ട് എന്ന് തീർച്ചയായും പറയാം.

സണ്ണി ഡിയോൾ, പൂജ ഭട്ട് അവരുടെ വേഷങ്ങൾ ഭംഗിയാക്കി. നായികയായി വരുന്ന ശ്രേയ ധന്വന്തരി ക്ലൈമാക്സ് രംഗത്ത് നല്ല പ്രകടനം കാഴ്ചവെച്ചു.ശരണ്യ പൊൻവർണ്ണനും നല്ലൊരു വേഷം ലഭിച്ചു. സ്ഥിരം പ്രതികാരകഥ എന്നുള്ള തോന്നൽ പ്രേക്ഷകനിൽ നൽകികൊണ്ട് പെട്ടന്ന് രണ്ടാം പകുതിയിൽ മറ്റൊരു തലത്തിൽ എത്തിച്ചത് പുതുമയായി തോന്നി.

അവസാന 25 മിനിറ്റുകൾ പ്രേക്ഷകന് ആകാംഷ നൽകുന്നതിൽ വിജയിച്ചു. ലോജിക്കൽ ആയി ചില പോരായ്മകൾ ഒഴിച്ചാൽ ചിത്രം മികച്ച അനുഭവം നൽകി.സീരിയൽ കില്ലർ ചിത്രങ്ങളിൽ ശക്തമാകേണ്ട ” എന്തിനു വേണ്ടി ” എന്നുള്ള പ്രധാന ചോദ്യത്തിനു ഉള്ള ഉത്തരം വളരെ ലളിതമായി (ഫ്ലാഷ് ബാക്ക് രംഗങ്ങളിൽ ) പറഞ്ഞുരണ്ടാം ഭാഗത്തിനുള്ള വഴികൾ തുറന്നാണ് ചിത്രം അവസാനിക്കുന്നത്. വ്യക്തിപരമായി നല്ല ആസ്വാദനം നൽകി ????കാണേണ്ട ചിത്രം.

***

Nithin Kumar

‘ചുപ്’ ഒരു ഗംഭീര സിനിമയേയല്ല, എങ്കിലൊരു മോശം സിനിമയുമല്ല!Ki & Ka, Cheeni Kum, English Vinglish, Paa തുടങ്ങിയ മികച്ച സിനിമകൾ എടുത്ത R ബൽകിയുടെ കേവലമൊരു കോവിഡ് ടൈം thought മാത്രമാണെന്ന് തോന്നുന്നു Chup! ഒരു പക്കാ ott product .രാക്ഷസൻ, അഞ്ചാംപാതിര പോലുള്ള wide engaging ത്രില്ലറുകൾ കണ്ട നമുക്ക് വലിയ ആവേശമൊന്നും തരാൻ ചുപ്പിന്റെ സ്ക്രിപ്റ്റിന് ആകുന്നില്ല! കേവലം പുതുമ തേടിയത് സിനിമാ നിരൂപകരെ കേന്ദ്രീകരിച്ചാണെന്ന് മാത്രം . അതിൽ തന്നെ കഥാപാത്ര സൃഷ്ടിയിലും, ഡെപ്തിലും, അതിന്റെ ലോജിക്കിനും വലിയ സ്ഥാനവും കൊടുത്തിട്ടുമില്ല!

ഇത്രയും വലിയ ടീമിനൊപ്പം ആയിട്ടും, ഒരു ബോളിവുഡ് പടമായിട്ടും..സിനിമയുടെ നട്ടെല്ല് ദുൽഖർ മാത്രമാകുന്നു..അയാളുടെ സ്ക്രീൻപ്രസൻസ് as usual ഒരു രക്ഷയുമില്ല . സൗത്തിലെ ഒരു നടൻ ഹിന്ദിയിൽ പോയി കഷ്ടപ്പെട്ട് അഭിനയിച്ച ഒരു ലിമിറ്റേഷനും ദുൽഖറിൽ കണ്ടില്ല! language pronunciations ഒക്കെ പക്കാ
ഈ പടം ബോളിവുഡിൽ വിജയിക്കുന്നെങ്കിൽ അതിന് കാരണം ദുൽഖർ മാത്രമാകും…അയാളിലെ freshness മാത്രമായിരിക്കും

സീരിയൽ കില്ലറാണെങ്കിലും അങ്ങേരുടെ ഓരോ സീനും ക്യൂട്ടാണ്…ദുൽഖറിനൊപ്പം പടത്തിൽ ആകെ perform ചെയ്ത് പിടിച്ച് നിന്നത് നായികയായി വന്ന ശ്രേയയാണ് ❤ അനാവശ്യ intimate സീനുകൾ കുത്തിത്തിരുകിയെങ്കിലും അവർ പൊളിയായിരുന്നു ❤ പക്ഷേ അവരുടെ കെമിസ്ട്രിയുടെ ലെവലിലേയ്ക്ക് സംവിധായകൻ ബൽക്കിയോ കഥയോ എത്തുന്നതേയില്ല! എന്തിന് സണ്ണി ഡിയോളും പൂജാ ഭട്ടും പോലും പടത്തിൽ ഒരു ഇമ്പാക്ടും തരാത്ത നനഞ്ഞ പടക്കങ്ങൾ ആകുന്നു! അവരുടെ ഇൻവെസ്റ്റിഗേഷൻ പാർട്ടെക്കെ ഒട്ടും മികച്ചതേയല്ല..!!

My Rating: 3/5
(അതും ദുൽഖറിന് വേണ്ടി മാത്രം)

****

Ajish T A

സീതാറാമിന് ശേഷം ദുൽക്കർ പ്രധാനവേഷത്തിലെത്തുന്ന ഹിന്ദി ചിത്രം ചുപ്. സാധാരണ ഹിന്ദി സിനിമകൾ ഒന്നും തിയറ്ററിൽ പോയ് കാണൽ പതിവില്ലാത്ത എന്നെ മികച്ച preview റിപ്പോർട്ട് ആണ് തിയറ്ററിലേക്കെത്തിച്ചത്. മികച്ചൊരു എന്റർടൈനർ ത്രില്ലർ എന്ന് ചുപ് സിനിമയെ വിശേഷിപ്പിക്കാം. സിനിമ നിരൂപകരുടെ കൊലതപാതകവും അതിന്റെ ചുവടു പിടിച്ചു മുന്നേറുന്ന കഥാസന്ദര്ഭങ്ങളുമാണ് ചിത്രം പ്രേക്ഷകരുമായി സംവദിക്കുന്നത്.

ഫ്ലവർ ഷോപ് നടത്തുന്ന ഡാനി എന്ന കഥാപാത്രമായി ദുൽക്കർ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മനോഹരമായൊരു കാഴ്ചയാണ് ചുപ്പിന്റെ ആകര്ഷകങ്ങളിൽ ഒന്ന്‌. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ദുൽക്കർ ഒരു ചുവടുകൂടി മുന്നോട്ടടുക്കുകയാണ് ഈ ചിത്രത്തിലൂടെ. ശരീര ഭാഷയിലും ഡയലോഗ് ഡെലിവേറിയിലുമൊക്കെ ജീവനുള്ള കഥാപാത്രമായി മാറിയ ദുൽക്കറിന് വലിയ കയ്യടി തന്നെ കൊടുക്കണം.

സണ്ണി ഡിയോൾ കട്ടക്ക് നിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ നന്നായി തന്നെ സ്കോർ ചെയ്യുന്നുണ്ട്. ഒരു സീരിയൽ കില്ലിംഗ് കഥക്ക് അവതരണത്തിലെ പുതുമ കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തി കളയുകയാണ് ചിത്രം. അവസാന രംഗങ്ങളൊക്കെ വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഹിന്ദി പൂർണ്ണമായും മനസ്സിലാവാത്ത കാരണം കുറച്ചു പ്രധാന സംഭാഷണങ്ങളൊക്കെ മിസ് ആയി പോയി. എന്നിരുന്നാലും ടോട്ടലിറ്റിയിൽ ചിത്രം പൂർണ്ണ സംതൃപ്തി തന്നെയാണ് നൽകിയത്. തിയറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്ന നല്ല മുഹൂർത്തങ്ങളുള്ള നല്ല ചിത്രം, കാണുക വിലയിരുത്തുക.

***

Nassar Kodali

ചുപ് എന്ന ഹിന്ദി സിനിമ ഇന്നലെ കണ്ടു, ആദ്യമായിട്ടാണ് ഒരു സിനിമയുടെ പ്രീമിയർ ഷോ കാണാൻ അവസരം വന്നത് അത് പ്രയോജനപ്പെടുത്തി. പൊതുവെ മാധ്യമ പ്രവർത്തകരും, നിരൂപകരും, തിരഞ്ഞെടുത്ത വ്യക്തികൾക്കുമാണ് അവസരം ലഭിക്കാറ്, എന്തായാലും ഈ പുതിയ തുടക്കത്തിനു ചുപ് ടീമിനെ അഭിനന്ദിക്കുന്നു. Uae യിലെ ദേരാ സിറ്റി സെന്ററിലെ വോക്സ് സിനിമാസിൽ ആയിരുന്നു ഷോ, അതും ദുൽഖർ, ബാൽക്കി, ശ്രേയ എന്നിവരുടെ സാനിദ്ധ്യത്തിൽ.

സിനിമയെ കുറിച്ച് പറയുകയാണെങ്കിൽ മികച്ച സിനിമ തന്നെയാണ്, സൈക്കോ ത്രില്ലർ ക്ലാസിക് എന്ന് വിശേഷിപ്പിക്കാം ബാൽകിയുടെ മുൻപ് കണ്ടിട്ടുള്ള സിനിമ പാ ആയിരുന്നു. സംവിധാനം, തിരക്കഥ, മേക്കിങ്, പെർഫോമൻസ് എല്ലാം വളരെ മികച്ചു നിന്നു. ദുൽഖറിന്റെ കരിയർ ബെസ്റ്റ് എന്ന് തന്നെ പറയാം, അത്ര മികച്ച പെർഫോമൻസാണ് കാണാൻ കഴിയുന്നത്. സ്വന്തം ശബ്ദത്തിലുള്ള ഡബ്ബിങ്ങും കഥാപാത്രത്തിനു വളരെ ഗുണം ചെയ്തിട്ടുണ്ട്. ബാൽകിയുടെ ഈ സിനിമ തിരഞ്ഞെടുക്കാനുള്ള ദുൽഖറിന്റെ തീരുമാനം ശരിവക്കുന്നതാണ് ഓവറോൾ കാണാൻ കഴിയുന്നത്.

എടുത്തു പറയേണ്ട മറ്റൊരു കാര്യം ആരും പരീക്ഷിക്കാത്ത വ്യത്യസ്തമായ ഒരു കഥയാണ് ചിത്രത്തിന്റേത്, വലിയ സ്ക്രീനിന്റെ മുൻപിൽ തന്നെ സീറ്റ് കിട്ടിയതിനാൽ ചെറിയ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, കൂടാതെ അടുത്തിരുന്നു ആളുടെ ജൂസ് കുടിയും, പോപ് കോൺ തീറ്റയും അലോസരപ്പെടുത്തുകയും ചെയ്തു. ഫോൺ തിയ്യറ്ററിനുള്ളിൽ അനുവദനീയമല്ലാത്തതുകൊണ്ട് ഫോട്ടോ ഒന്നും എടുക്കാൻ കഴിഞ്ഞില്ല. വീണ്ടും ദുൽഖറിലേക്ക് തന്നെ വരാം, സെക്കന്റ് ഷോ എന്ന ചെറിയ സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്കു വന്ന ദുൽഖർ, ഇന്ന് പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറിയിരിക്കുകയാണ്.

അഭിനയിക്കുന്ന എല്ലാ ഭാഷയിലും വെന്നികൊടി പാറിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്, ഒരു മലയാളി നടനിൽ കൂടി ഈ നേട്ടങ്ങൾ ലഭിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. അതിരു കടന്ന ചിന്തയാണോ എന്നറിയില്ല, മമ്മൂട്ടിയും ദുൽഖറും ഒരേ വേദിയിൽ വച്ച് മികച്ച നടനുള്ള ദേശീയ ആവാർഡ് പങ്കിടുന്നതും സ്വീകരിക്കുന്നതും ആലോചിച്ച് നോക്കിയിട്ടുണ്ടോ. എന്റെ അഭിപ്രായത്തിൽ ആ സാധ്യത തള്ളിക്കളയാൻ കഴിയില്ല. സിനിമ മേഖലക്ക് ഉണർവേകുന്ന മികച്ച സൃഷ്ടികൾക്കായി കാത്തിരിക്കുന്നു……(വളരെ അപൂർവമായി കാണുന്ന ഒരു പ്രതികരണം കൂടി ഇന്നലത്തെ ഷോ അവസാനിച്ചപ്പോൾ കണ്ടു കാണികളുടെ നിറഞ്ഞ കയ്യടി )..

***

**

Muhammed Sageer Pandarathil

ആര്‍ ബല്‍കി രചനയും സംവിധാനവും നിർവഹിച്ച് ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ നിർമ്മിച്ച ഛുപ്പ് റിവെഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ഹിന്ദി ചിത്രത്തിൽ ദുല്‍ഖര്‍ സല്‍മാനാണ് നായകൻ.സെപ്റ്റംബര്‍ 23 ആം തിയതി റിലീസ് ചെയ്ത ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ഹിന്ദി ചിത്രമാണിത്. 2018 ൽ ഇര്‍ഫാന്‍ ഖാനൊപ്പം ചെയ്ത റോഡ് കോമഡി ഡ്രാമയായ കര്‍വാന്‍ ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് 2019 ൽ അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഖില്‍ ഖോഡയായി എത്തിയ ദി സോയ ഫാക്ടറാണ് രണ്ടാമത് ഇറങ്ങിയ ചിത്രം.

ദുല്‍ഖറിനൊപ്പം ഈ ചിത്രത്തില്‍ ശക്തമായ മറ്റൊരു കഥാപാത്രമായി സണ്ണി ഡിയോളും വരുന്നുണ്ട്. സണ്ണി ഡിയോളിന്റെ അരവിന്ദ് മാത്തൂർ എന്ന ധീരനായ പോലീസ് ഓഫീസറാണ് നഗരത്തിൽ ഒന്നിനുപിറകെ ഒന്നൊന്നായി നടക്കുന്ന ചലച്ചിത്ര റിവ്യൂ എഴുത്തുകാരുടെ കൊലപാതക പരമ്പര അന്വേഷിക്കുന്നത്.
ഇതേ നഗരത്തിൽ ഫ്രഷ് ഫ്ലവർ ഷോപ്പ് നടത്തുന്ന ഒരു ചെറുപ്പക്കാരനാണ് ദുല്‍ഖര്‍ സല്‍മാന്‍റെ കഥാപാത്രമായ ഡാനി. അവിടെ ഫ്ലവർ വാങ്ങാൻ എത്തുന്ന പെൺകുട്ടിയാണ് ശ്രേയ ധന്വന്തരിയുടെ കഥാപാത്രമായ പത്ര റിപ്പോർട്ടർ നിള മേനോൻ. നിളയുമായുള്ള ആദ്യ കാഴ്ചയിൽ തന്നെ ഡാനി അവളിൽ പ്രണയാനുരക്തനായി.ഹിന്ദി ചലച്ചിത്രനടനും സംവിധായകനും നിർമാതാവുമായിരുന്ന ഗുരു ദത്തിനെ ഏറെ ഇഷ്ടമുള്ള ഡാനി അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ നിളക്ക് ഒരു കോട്ട കടലാസ് പൂക്കൾ അവളുടെ വീട്ടിലെത്തി സമ്മാനിക്കുന്നു. അന്ന് ശരണ്യ പൊൻവണ്ണന്റെ കഥാപാത്രമായ നിളയുടെ അമ്മയും അന്ധയുമായ മിസ്സിസ് മേനോൻ ഉണ്ടാക്കിയ ഇഡ്ഡലിയും കഴിച്ചാണ് അയാൾ മടങ്ങിയത്.

ആ സമയം നിളക്ക് അവൾ ജോലിചെയ്യുന്ന പത്രത്തിൽ നിന്ന് ഒരു കോൾ വരുന്നു. ഉടൻ തന്നെ നാളെ പ്രസിദ്ധീകരിക്കാൻ വേണ്ടി ഗുരു ദത്തിനെ കുറിച്ച് ഒരു ആർട്ടിക്കിൾ വേണമെന്ന് ആവശ്യപ്പെടുന്നത്. ലേഖനം എഴുതുമ്പോഴാണ് ഡാനി കൊടുത്ത ആ കടലാസ് പൂക്കളുടെ അർത്ഥം അവൾ മനസിലാക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രവും അദ്ദേഹത്തിന്റെ അവസാന സംവിധാന ചിത്രവുമായിരുന്നു കാഗസ് കാ ഫൂൽ എന്ന ചിത്രം. എന്നാൽ ഇതിനെപറ്റി ചോദിച്ചപ്പോൾ ഡാനി അതി വിധക്തമായി ഒന്നും അറിയാത്തപ്പോലെ ഒഴിഞ്ഞുമാറി.ഡാനിയുടെയും നിളയുടെയും പ്രണയം ഒരു വഴിക്ക് പോകുമ്പോൾ മറുഭാഗത്ത് കൊലപാതകിയെ കണ്ടു പിടിക്കാൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ആ സമയത്താണ് അരവിന്ദ് മാത്തൂർ ഒരു ക്രിമിനൽ സൈക്കോളജിസ്റ്റിനെ കേസിന്റെ സഹായത്തിനായി കൊണ്ട് വരുന്നത്. ഡോക്ടർ സെനോബിയ ഷ്രോഫ് എന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൂജാ ഭട്ടാണ്.

സെനോബിയയും മാത്തൂരും നടത്തുന്ന അതി വിധക്തമായി നടത്തുന്ന ചില പ്ലാനിങ്ങുകൾ കൊലപാതകിയെ കുടുക്കുന്നു. ഈ കൊലപാതകി എന്തിനാണ് ഈ കൊലകൾ നടത്തിയത് എന്തിനാണെന്നറിയുമ്പോൾ പ്രേക്ഷകരും ഞെട്ടും…… കൂടുതൽ കാണാൻ ഛുപ്പ് എന്ന പടത്തിന് ടിക്കറ്റെടുക്കാം.ഈ ചിത്രം കണ്ടിറങ്ങിയാലും അതിലെ കഥാപാത്രങ്ങള്‍ നമ്മെ വേട്ടയാടും. അവര്‍ അനുഭവിച്ച വേദനകളും അവര്‍ പങ്കിട്ട സന്തോഷങ്ങളും അവരുടെ പ്രണയവും എല്ലാം നമ്മുടേതാകും. അവരുടെ വേദനകളും നഷ്ടങ്ങളും നമ്മുടെ ഓര്‍മ്മകളില്‍ നാം പണ്ടെങ്ങോ അനുഭവിച്ചതായി അനുഭവപ്പെടും…..

*

Leave a Reply
You May Also Like

നൂറുകിലോയിൽ നിന്ന് ഇന്ത്യൻ യുവാക്കളുടെ ക്രഷായ നടി ഭൂമി പെഡ്‌നേക്കറുടെ അത്ഭുത വിജയകഥ

വിവരങ്ങൾക്ക് കടപ്പാട് 100 കിലോ ഭാരമുള്ള പെൺകുട്ടിയിൽ നിന്ന് ദശലക്ഷക്കണക്കിന് യുവാക്കളുടെ ക്രഷ് വരെ എത്തി…

മലയാള ചലച്ചിത്രങ്ങളിലെ ഏറ്റവും അപകടകാരികളായ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ‘ജയരാജനും’

മെൽവിൻ പോൾ താഞ്ചൻ ഇഴയടുപ്പമുള്ള ശക്തമായ തിരക്കഥകൾ രചിക്കാൻ എം. ടി. യോളം തന്നെ പ്രാഗത്ഭ്യമുള്ള…

താൻ ഒരിക്കലും വിവാഹം കഴിക്കാത്തതിന്റെ കാരണം അജയ് ദേവ്ഗൻ എന്ന് തബു

ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളായ തബു ഇന്ന് 52-ാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമയിൽ ഇന്നും പ്രേക്ഷകർ…

ദിലീപ് നിർമ്മിച്ച് അനുജൻ അനൂപ് പദ്മനാഭൻ സംവിധാനം ചെയ്ത തട്ടാശേരികൂട്ടത്തിന് മികച്ച പ്രതികരണം

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജനപ്രിയനായകൻ ദിലീപ് നിർമ്മിച്ച് അദ്ദേഹത്തിന്റെ അനുജൻ അനൂപ് പദ്മനാഭൻ സംവിധാനം ചെയ്ത…