Al Sabith Don
‘ചുപ് ‘ പേര് പോലെ വിമർശകരുടെ വായടിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ ഉടനീളം ഹൗസ് ഫുൾ ഷോകളും ആയി മുന്നേറുന്നു. സമീപ കാലത്ത് ബൊളീവുഡ് കാണാത്ത രീതിയിൽ ഉള്ള ജനത്തിരക്ക് ആണ് ചിത്രത്തിന്. റിലീസിന് മുൻപ് ഫ്രീ ആയി സിനിമാ പ്രേക്ഷകർക്ക് പ്രീമിയർ ഷോ നടത്തിയതിന്റെ ഗുണം ചിത്രത്തിന് ഏറെ കുറെ ഗുണം ചെയ്തിട്ടുണ്ട്.
ബോളിവുഡിൽ ഈ വർഷം ഇറങ്ങിയ ബിഗ് ബഡ്‌ജറ്റ് ചിത്രം ബ്രഹ്മാസ്ത്രയോട് കിടപിടിക്കുന്ന അഡ്വാൻസ് ബുക്കിങ് ആണ് ചിത്രത്തിന് കിട്ടി കൊണ്ടിരിക്കുന്നത്. ഇന്ന് പലയിടത്തും നല്ല തിരക്ക് ആണ് അനുഭവപ്പെടുന്നത്.ട്വിറ്ററിൽ ബോയ്ക്കോട്ട് ബൊളീവുഡ് സിനിമ എന്ന് ആണ് ഒരാഴ്ച മുൻപ് വരെ എങ്കിൽ ഇന്നുമുതൽ അത് മാറി ബൊളീവുഡ് മൂവി കം ബാക് എന്ന സ്ഥിതി ആയി…
ദുൽഖർ സൽമാൻ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ആയത് കൊണ്ട് സൗത്തിലും ചിത്രത്തിന് ഗംഭീര വരവേൽപ്പ് ആണ് കിട്ടുന്നത്.ഹർത്താൽ കാരണം കേരളത്തിൽ പകൽ ഷോ കൾ ഒന്നും ഉണ്ടായിരുന്നില്ല .രാത്രി ആയപ്പോൾ ജനങ്ങൾ തിയേറ്ററിലേക്ക് ഒഴുകുന്ന കാഴ്ച ആണ് കാണുന്നത്.ഇതുപോലെ തന്നെ ആണ് ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, എന്നീ മെയിൻ സിറ്റികളിലെ അവസ്ഥ.
സീതാരാമത്തിന്റെ ഗംഭീര വിജയം ചുപ് എന്ന മൂവിക്കും ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.. 10 cr ബഡ്‌ജറ്റ് ൽ വന്ന ചിത്രം ഫസ്റ്റ് ഡേ കൊണ്ട് മുതൽ മുടക്ക് തിരിച്ചു പിടിക്കും എന്ന രീതിയിൽ ഉള്ള റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്. “സിനിമാ പ്രേമികൾ പറയുമ്പോലെ ഇനി അയാളുടെ കാലം .
**