ആർ. ബാൽകി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ ത്രില്ലർ ചിത്രം ‘CHUP’ ഒഫീഷ്യൽ ട്രെയിലർ. സപ്തംബർ 23 റിലീസ് .സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഒരു സൈക്കോളജിക്കൽ ത്രില്ലറായിരിക്കും ചുപ്. ‘റിവഞ്ച് ഓഫ് ദ ആർടിസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.ലോലമായ മനസുള്ള ഒരു കലാകാരന് വേണ്ടിയുള്ള മംഗളഗാനമാണ് ചുപ് എന്നാണ് സംവിധായകൻ ബാൽകിയുടെ വാക്കുകൾ. ചുപ് ഒരു ക്രൈം ത്രില്ലറാണ്. ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് (Revenge Of An Artist) എന്ന ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്. ദുൽഖർ, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവർക്ക് പുറമെ അമിതാഭ് ബച്ചനും സിനിമിൽ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ബാൽകി ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു. തന്റെ എല്ലാ സിനിമയിലും ബച്ചൻ ഒരു കഥാപാത്രത്തെ എങ്കിലും അവതരിപ്പിച്ചിട്ടുണ്ട്, ഈ ചിത്രത്തിൽ കഥയിൽ പ്രധാന ഘട്ടത്തിൽ ബച്ചൻ ഉണ്ടാകുമെന്നാണ് ബാൽകി അഭിമുഖത്തിൽ അറിയിച്ചത്. അമിതാഭ് ബച്ചന് ദേശീയ അവാർഡ് ലഭിച്ച പാ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആർ.ബാൽകി. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.

‘ആ നഴ്സ് വളരെ ഹോട്ടായിരുന്നു’ എന്ന പരാമർശം ബാലകൃഷ്ണയ്ക്ക് പുലിവാലായി
നഴ്സുമാർക്കെതിരെ നടത്തിയ പരാമർശത്തിൽ നന്ദമുരി ബാലകൃഷ്ണയുടെ വിശദീകരണം പ്രമുഖ സിനിമാ നടനും ടിഡിപി