ചർച്ച് ബിൽ നടപ്പാക്കിയാൽ സഭകൾക്ക് നോവുന്നതെന്തിന് ?

980

സാബു എബ്രഹാം പാലായുടെ (Sabu Abraham) പോസ്റ്റ്

Church bill നടപ്പാക്കരുത് എന്നാവശ്യപ്പെട്ടു കേരളത്തിലെ ക്രൈസ്തവ സഭാ തലവൻമാർ പരക്കം പായുന്നതിനിടെ ഈ നിയമത്തെ ഒരു സാധാരണ വിശ്വാസിയുടെ കണ്ണിലൂടെ നമുക്കൊന്ന് നോക്കിക്കാണാം .

ഈ നിയമം അനുശാസിക്കുന്നതെന്തൊക്കെയാണ് ?

സഭാ സ്ഥാപനങ്ങളിലെ വരവ് ചിലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുക .
അവയിൽ എന്തെങ്കിലും തിരിമറി നടന്നു എന്ന് തോന്നിയാൽ സഭാംഗങ്ങളായവർക്കു പരാതിപ്പെടാൻ ഒരു ട്രിബ്യുണൽ സ്ഥാപിക്കുക .
ഇത് രണ്ടുമാണ് പ്രധാനമായും ഈ ബില്ല് കൊണ്ടുദ്ദേശിക്കുന്നത് .
ഇതിൽ എന്താണ്‌ ക്രിസ്തവർക്കെതിരായിട്ടുള്ളത് എന്ന് ഇതിനെ എതിർക്കുന്ന ബഹുമാനപ്പെട്ട പിതാക്കന്മാരും വൈദികരും ഒന്ന് പറഞ്ഞു മനസിലാക്കിയാൽ കൊള്ളാം .

ഞങ്ങൾ നേർച്ചയായി നൽകുന്ന പണം അതിന്റെ കൃത്യമായ കണക്ക് പോലും അറിയാനുള്ള അവകാശം ഞങ്ങൾക്കില്ലേ ?
ആ പണം ഉപയോഗിച്ച് നിങ്ങൾ കച്ചവടം നടത്തുകയോ , ഷോപ്പിംഗ് കോംപ്ലക്സ് പണിയുകയോ എന്തു വേണേലും ചെയ്‌തോ അതിന്റെ കൃത്യമായ ഒരു കണക്ക് ഞങ്ങളെ അറിയിച്ചു കൂടെ .
അങ്ങനെ പറ്റില്ലാന്ന് നിങ്ങളുടെ കാനൻ നിയമത്തിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് ??

ദരിദ്രരുടെ ചില്ലിക്കാശുകൾ ചേർത്ത് നിങ്ങൾ അത്യാഢംബര സുഖ ജീവിതം നടത്തുന്നതിനും ഞങ്ങൾക്ക് പരാതിയില്ല .

പക്ഷെ …

ഭൂമി കച്ചവടത്തിലെ നഷ്ടം നികത്താനും , അച്ചന്മാരുടെയും പിതാക്കന്മാരുടെയും പെണ്ണ് കേസുകൾക്ക് വാദിക്കാൻ ദിവസം ലക്ഷങ്ങൾ വാങ്ങുന്ന വാക്കിലന്മാരെ വിലക്കു വാങ്ങാനും , അച്ഛന്റെ ഗർഭം അപ്പന്റെ തലേൽ കെട്ടി വക്കാനും , മൈക്രോ ഫിനാൻസ് തട്ടിപ്പു നടത്താനും ഉപയോഗിച്ചാൽ , അതൊന്നു ചോദ്യം ചെയ്യാൻ ഞങ്ങൾ പിന്നെ എവിടെ പോണം ?

അരമന നിരങ്ങികളും , നിങ്ങളുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ കൊണ്ട് മാതൃം ജീവിക്കുന്നചില ഇത്തിൾകണ്ണികളും അല്ലാതെ ആരും ഈ ബില്ലിനെ എതിർക്കുന്നില്ല എന്നതാണ് സത്യം .

മാത്രമല്ല ഈ ബില്ല് നിയമമാക്കിയതിന്റെ പേരിൽ ഈ പിതാക്കന്മാരുടെ വണ്ടിയോടിക്കുന്ന ഡ്രൈവർ മാരുടെ വോട്ടു പോലും ആർക്കും നഷ്ടപ്പെടാനും പോകുന്നില്ല .

നഷ്ടപ്പെടുന്നത് ഇന്നലെ വരെ ഈ കോടാനുകോടി സമ്പത്തു മുഴുവൻ ഏകാധിപത്യപരമായ അപ്രമാദിത്യത്തോടെ കൈവശം വച്ചും ക്രയവിക്രയം ചെയ്‌തും വാണരുളുന്ന ചക്രവർത്തികൾക്കും രാജാക്കന്മാർക്കും നാടുവാഴികൾക്കും മാത്രം .

നിങ്ങളുടെ നഷ്ടങ്ങൾക്കായി തെരുവിലിറങ്ങാനും , പോലീസിന്റെ ലാത്തിയടിയും ജല പീരങ്കിയും ഏൽക്കാനും ഇത്തവണ അല്മയരെ കിട്ടില്ല .
ബഹുമാനപ്പെട്ട പിതാക്കന്മാരും സന്യസ്തരും ഇക്കുറി തെരുവിലിറങ്ങി സമരം നടത്തട്ടെ .

കാനൻ നിയമത്തിന്റെയും ദൈവിക ശാപത്തിന്റെയും സഭാ സംരക്ഷണത്തിന്റെയും പേര് പറഞ്ഞു ഇനി ങ്ങങ്ങളെ പറ്റിക്കാൻ നോക്കണ്ട .

ഇത് ഞങ്ങളുടെ അവകാശമാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു .

രാണ്ടായിരത്തില്പരം വര്ഷങ്ങള്ക്കുമുൻപ് അന്നത്തെ യഹൂദ പൗരോഹിത്യ പ്രാമാണ്യത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കാൻ വന്ന യേശുവിനെ വേണ്ട ബറാബാസിനെ മതി എന്ന് , അന്ന് ഞങ്ങളെ കൊണ്ട് അലമുറയിടീച്ച കയ്യപ്പാസും ഫരിസേയരും ഇന്ന് വീണ്ടും വെള്ളപൂശിയ കുഴിമാടങ്ങളായി അവതരിച്ചിരിക്കുന്നതും ഞങ്ങൾ തിരിച്ചറിയുന്നു .

ഇങ്ങനെയൊരു നിയമത്തിന്റെ അഭാവമാണ് ഫ്രാങ്കോ മാരെയും റോബിൻ മാരെയും സൃഷ്ടിച്ചത് എന്നും ഞങ്ങൾ തിരിച്ചറിയുന്നു .

ഞങ്ങൾക്കജ്ഞാതമായ കാനോൻ നിയമമാകുന്ന ഭാരമുള്ള കല്ല് ഞങ്ങളുടെമേൽ കെട്ടിവക്കുന്ന ഫരിസേയരെ മരിച്ചവരുടെ ഒപ്പീസിനു പോലും പണം വാങ്ങുന്ന ചുങ്കക്കാരെ ഇനിയെങ്കിലും നിങ്ങൾ ഓർക്കുക .
കഴിഞ്ഞ കുറെ നാളുകൾ കൊണ്ട് കേരളത്തിലെ നിശബ്ദ വിശ്വാസികൾസഭയുടെ ഹൃദയം പ്രോപ്പർട്ടി യിലാകരുത്. ചർച് പ്രോപ്പർട്ടി ഭരിക്കാനല്ല യേശു ഇടയന്മാരെ നിയോഗിച്ചത്. ലോക മെങ്ങും പോയി സുവിശേഷം പ്രസംഗിക്കാനും ക്രിസ്തുവിനെ സകല ജനത്തിനും കൊടുക്കുവാനുമാണ്. അതിനു ക്രിസ്തു ജീവിച്ചത് പോലെ ജീവിയ്ക്കാൻ ശ്രമിയ്ക്കുക എങ്കിലും വേണം. യൂദാസ്, അപ്പസ്തോലന്മാരുടെ പണം സൂക്ഷിപ്പ് കാരനായിരുന്നല്ലോ. ആ പണമാണ് അയാളെ ക്രിസ്തുവിൽ നിന്നകറ്റിയത്. അവസാനം ക്രിസ്തുവിനെ ഒറ്റികൊടുക്കുന്നതിലേയ്ക്കും തൂങ്ങി മരണത്തിലേക്കും അയാളെ എത്തിച്ചു.

ഇന്ന് വിവിധ ക്രൈസ്തവ സഭ കളിൽ ഇടയന്മാരാണ് പണപ്പെട്ടി കൈവശം വച്ചിരിക്കുന്നതും സ്വത്തുക്കൾ സ്വന്ത ഇഷ്ട പ്രകാരം ഭരിയ്ക്കുന്നതും. ആത്മീയ വചന ശുശ്രൂഷകളൊക്കെ ധ്യാന ടീമുകൾക്ക് വിട്ടിട്ട് പലരും സഭയുടെ ഭൗതിക സ്വത്തുക്കളുടെ ചുമതലകളിലാണ്. അവരിൽ ചിലർ വാഴുന്നത് ഭൂമിയിലെ രാജാക്കൻമാരായാണ്. റോബിൻ മുതൽ ഫ്രാങ്കോ വരെ മാത്രമേ ഉള്ളു എന്നൊന്നും കരുതാൻ വയ്യ.

“ഭൂമിയിൽ നിക്ഷേപംകരുതരുത് , സ്വർഗ്ഗത്തിൽ നിക്ഷേപിക്കുവിൻ.. നിന്റെ നിക്ഷേപം എവിടെയോ അവിടെ ആയിരിക്കുംനിന്റെ ഹൃദയം.” എന്ന് പറഞ്ഞത് നമ്മുടെ കർത്താവല്ലേ. സഭയുടെ ഹൃദയം പ്രോപ്പർട്ടിയിൽ അമർന്നു പോയാൽ യൂദാസിന്റെ മനോഭാവത്തിലേയ്ക്ക് പിന്നെ അധിക ദൂരമില്ലെന്ന് ഓർമ്മപെടുത്താൻ എപ്പോഴും കർത്താവു കാണില്ല. നിനക്ക് ദൈവത്തെയും പണത്തെയും ഒന്നിച്ചു സേവിക്കാൻ സാധിക്കില്ലെന്നും ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിയ്ക്കുക ദുഷ്കരമെന്നും പറഞ്ഞത് നമ്മുടെ കർത്താവ് തന്നെയല്ലേ. ഇത് എത്രയോ അൾത്താരകളിൽ പ്രസംഗം നടത്തി. എന്നിട്ട് കോടികളുടെ പള്ളി പണികളും വ്യാപാര സമുച്ചയ നിർമാണവുമായി നടന്നാൽ ഇവരെ ഏല്പിച്ച കുഞ്ഞാടുകളുടെ ഗതിയെന്താവും?

സഭയുടെ സ്വത്തുക്കൾ ഭരിയ്ക്കാനും മേൽനോട്ടം നടത്താനും തെരെഞ്ഞെടുക്കപ്പെട്ട അല്മയരെ ഏൽപിക്കട്ടെ. അവർ ഭൗതിക കാര്യങ്ങൾഎല്ലാം നടത്തട്ടെ. നമ്മുടെ വൈദികർ ക്രിസ്തുവിനോടുള്ള ആഴമേറിയ സ്നേഹം കൊണ്ടാണ് ദൈവ വിളിക്കുത്തരം നൽകി സെമിനാരിയിൽ ചേർന്നത്. അല്ലാതെ സ്വത്തുക്കൾ ഭരിക്കാമെന്നുള്ള സ്വപ്നം കൊണ്ടല്ല. അവർക്ക് ആത്മീയ കാര്യങ്ങൾ നടത്തി ക്രിസ്തുവിനെ മാത്രം ശുശ്രൂഷിയ്ക്കാൻ അവസരം കൊടുക്കൂ. വിശുദ്ധ ജീവിതം നയിക്കുന്ന അനേകം സന്യസ്തരും വൈദികരും ഇതാഗ്രഹിക്കുന്നുമുണ്ട്.

പണവും ഭൗതികകാര്യങ്ങളുമാണ് സഭയ്ക്കും പല സഭാധ്യക്ഷൻമാർക്കും വൈദികർക്കും ഈ കാലഘട്ടത്തിൽ ചീത്ത പേരുണ്ടാക്കാൻ അടിസ്ഥാനകാരണം. ഇവർ സഭാ സ്വത്തിന്മേലുള്ള മുഴു പിടിയും വിടണം. നൂറ്റാണ്ടുകൾക്കു മുമ്പ് സുറിയാനി ക്രിസ്ത്യാനികളുടെ ഭൗതിക ഭരണം നടത്തിയിരുന്ന അൽമായ “ARKKADIYAKKON” സ്ഥാനം തിരിച്ചു കൊണ്ടുവരണം. പട്ടക്കാർ ഭൗതിക ഭരണത്തിൽ ഇടപെടില്ലെന്ന് ഉറപ്പുണ്ടാകണം.സഭയുടെ വരവും ചിലവും ആസ്തിയും ബാധ്യതയും എല്ലാ വർഷവും പ്രസിദ്ധീകരിയ്ക്കട്ടെ.ബഡ്ജറ്റ് അവതരണങ്ങൾ നടക്കട്ടെ. മെത്രാൻസനമന്ദിരങ്ങളുടെയും വൈദികരുടെയും എല്ലാ ചിലവുകളും അൽമായ സമിതി നടത്തട്ടെ. അപ്പോൾ ഒരു church ആക്ട ആർക്കും വേണ്ടാതാവും. മെത്രാസന മന്ദിരങ്ങൾ രാഷ്ട്രീയ ചരടുവലികളുടെ വേദിയാകരുത്. ആത്മീയ കേന്ദ്രങ്ങളായി മാറട്ടെ.

ഇല്ലാത്ത ഒരു ആക്ടിന്റെ കരട് കണ്ടൂന്ന് പറഞ്ഞു ഇവരെന്തിനാണ് വിറളി പിടിയ്ക്കുന്നത്. എനിയ്ക്കതിനെ പറ്റി അറിയില്ല. പക്ഷെ ഒന്നറിയാം രൂപതയുടെ. വരവ് ചെലവ് കണക്കുകൾ ഒരു അൽമായന് അറിയാൻ അവകാശമില്ല. ദീപിക പത്ര ഓഫീസ് നഷ്ടപ്പെട്ടതും എറണാകുളം അതിരൂപത ഭൂമി വില്പനയും ഒന്നും ആൽമയർ അറിഞ്ഞല്ല നടന്നത്. അതുകൊണ്ടു സഭയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യ മാകുമ്പോൾ അല്മായർ കൂടുതൽ ഉത്തരവാദിത്വവും ജാഗ്രതയും കാണിയ്ക്കും.
ഒരു ബില്ലിനും ഒരു മുഖ്യ മന്ത്രിയോ പ്രധാനമന്ത്രിയോ നോക്കിയാലോ സഭയുടെ സ്വത്തുക്കൾ കൊണ്ട് പോകാൻ പറ്റില്ല. അതിന് സഭാ മക്കൾ സമ്മതിക്കുകയില്ല. അപ്പോൾ സഭാ മക്കളെയെങ്കിലും ഇടപാടുകളുടെ സുതാര്യത ബോധ്യപ്പെടുത്തേണ്ടതല്ലേ. സർവ്വാധികാരിയായ മെത്രാന്മാർക്ക് സ്ഥലം മാറ്റം പോലുമില്ലാത്ത ആയുഷ്കാലം വാഴുന്നോർ ആകുമ്പോൾ അത് ഭൗതിക ഏകാധിപധ്യമാവും. അങ്ങനെയാണ് തോന്നുംപടി ഓരോ സ്ഥാപനങ്ങൾ തുടങ്ങി സഭ കടക്കെണിയിൽ ആകുന്നത്.

സഭാ പിതാക്കന്മാർ നമ്മെ ആത്മീയമായി മാത്രം ഭരിയ്ക്കട്ടെ. ഇവർ സമ്പത്തിൽ നിന്ന് പിടിവിട്ട് ക്രിസ്തുവിനെ പ്രകാശിപ്പിക്കുന്ന ഹൃദയ ത്തിനു ഉടമകളായി നമ്മെ നയിക്കട്ടെ. ഇവരുടെ യും നമ്മുടെയും സഭയുടെയും നിക്ഷേപങ്ങൾ ചിതലരിയ്ക്കാത്ത തുരുമ്പെടുക്കാത്തകള്ളന്മാർ മോഷ്ടിക്കാത്ത സ്വർഗ്ഗത്തിലാവട്ടെ. അങ്ങനെ നമ്മുടെ ഹൃദയം ക്രിസ്തുവിലാകട്ടെ.. സ്വ ർഗ്ഗത്തിലാകട്ടെ. നിങ്ങളെന്താണെന്നു തിരിച്ചറിഞ്ഞിരിക്കുന്നു .

ഇനിയെങ്കിലും സഭാ സ്വത്തുക്കളുടെ ഭരണത്തിനായുള്ള പിടിവാശി ഉപേക്ഷിച്ചു ക്രിസ്തു നിങ്ങളെ ഏല്പിച്ചിരിക്കുന്നു അജപാലന ദൗത്യത്തിലേക്കു മടങ്ങുക …

ഇനിയും അതിനു വൈകിയാൽ അമേരിക്കയിലും യൂറോപ്പിലുമൊക്കെ സംഭവിച്ച അവസ്ഥയിലേക്ക് കേരള സഭയും താമസിയാതെ എത്തിച്ചേരും .

Advertisements
Previous articleതോൽക്കാൻ മനസ്സില്ലാത്ത പെണ്ണ്
Next articleഅനുഭവം കുരു, നഷ്ടം രണ്ടുലക്ഷം!
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.