Narayanan Nambu
·
CID രാമചന്ദ്രനും വളാഞ്ചേരി ശ്രീകുമാറും…
തീയറ്റർ : വളാഞ്ചേരി ശ്രീകുമാർ & പവിത്ര സിനിമാസ്
ഷോ ടൈം : 6.30pm
Genre : Murder Investigation

🔘 വളാഞ്ചേരി ശ്രീകുമാർ നൽകിയ മനസ്സ് നിറഞ്ഞ സിനിമ അനുഭവം

ട്രൈലെർ കണ്ടപ്പോൾ തന്നെ കാണണം എന്ന് കരുതിയ സിനിമയായിരുന്നു കലാഭവൻ ഷാജോൺ നായകനായ CID രാമചന്ദ്രൻ റിട്ടയേർഡ് SI. അധികം ആരും കേട്ടിരിക്കാൻ സാധ്യതയില്ലാത്ത അധികം പ്രൊമോഷൻ ഒന്നും ഇല്ലാതെ ഇറങ്ങിയ ചിത്രമാണ്. Investigation ചിത്രങ്ങൾ ഇഷ്ടമുള്ളതിനാൽ ഇത് കാണാൻ തീരുമാനിച്ചു. സ്ഥിരമായി പോകുന്നത് പെരിന്തൽമണ്ണ വിസ്മയയിൽ ആണ്. വിസ്മയ അടക്കം പെരിന്തൽമണ്ണയിൽ എവിടെയും സിനിമ ഇല്ല. മലപ്പുറം, കോട്ടക്കൽ, കൊപ്പം ഒന്നും ചിത്രം കളിക്കുന്നില്ല.

അപ്പോഴാണ് വളാഞ്ചേരി ശ്രീകുമാറിൽ പടം ഉണ്ടെന്ന് മനസിലാക്കിയത്. അവിടെ ഒരു 5 മണിക്ക് വിളിച്ചപ്പോൾ 6.30ന്റെ ഷോയ്ക്ക് ആരും ഇത് വരെ വന്നിട്ടില്ല, ബുക്ക് ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്. 5.30ന് ഒന്നുകൂടി വിളിക്കാൻ പറഞ്ഞു. പലവട്ടം കൊപ്പം സിൻഡിക്കേറ്റിലും അങ്ങാടിപ്പുറം മല്ലികയിലും ഒക്കെ പോയി 10 പേർ ഇല്ലാത്തതിനാൽ ഒരു ദയയും ഇല്ലാതെ ഷോ ഇടാത്ത അവസ്ഥ ഉണ്ടായിട്ടുള്ളതിനാൽ ആണ് വിളിച്ചു ചോദിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരിക്ക് 20-25km ഉണ്ട്. ആ ദൂരം കാർ എടുത്ത് പോകണം. കാരണം സിനിമ കണ്ട് കഴിഞ്ഞാൽ അവിടുന്ന് തിരിച്ചു ബസ് ഉണ്ടാകില്ല ഇങ്ങോട്ട്. അത് കൊണ്ട് ഷോ ഉണ്ടെങ്കിൽ മാത്രം പോയാൽ മതിയല്ലോ എന്ന് ഉറപ്പിച്ചു. വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് 5.30ന് ശ്രീകുമാറിലേക്ക് വിളിച്ചത്. ഞെട്ടിക്കുന്ന മറുപടി ആയിരുന്നു തീയറ്റർ നൽകിയത്. അവർ പറഞ്ഞത് :
“ഇത് വരെ ആരും ബുക്ക്‌ ചെയ്തിട്ടില്ല. എന്നാലും ഇങ്ങള് പോരൂ. സിനിമ ഇട്ടാൽ അല്ലെ അറിയുള്ളു നല്ലതാണോ അല്ലയോ എന്ന്. ഞങ്ങൾ ഇടാം.. ഇങ്ങള് വന്നോളൂ…നിങ്ങൾ മാത്രമാണെങ്കിലും ഞങ്ങൾ ചിത്രം കളിക്കാം…”

ഭയങ്കര സന്തോഷമായി. മനസ്സിൽ മറ്റേ “നന്മയുള്ള ലോകമേ..” സിനിമയുടെ real വേർഷൻ ഫീൽ ചെയ്തു ശെരിക്ക് പറഞ്ഞാൽ. അവർ അങ്ങനെ ഒരു മറുപടി നൽകും എന്ന് പ്രതീക്ഷിച്ചില്ല. ഇതേപോലെ ‘ഫാമിലി’ എന്ന പടവും ശ്രീകുമാറിൽ അധികം ആളില്ലാഞ്ഞിട്ടും ഇട്ട് തന്നിട്ടുണ്ട് മുന്നേ. വളാഞ്ചേരി ശ്രീകുമാർ &പവിത്ര തീയറ്റർ…മുത്ത് മാനേജ്മെന്റ്…ഈ നന്ദി ഇവിടെ പറയണം എന്ന് തോന്നി. 7-8 പേരുണ്ടായിട്ടും ഈയടുത്ത് സീക്രെട് ഹോം, സ്റ്റാർ ഒക്കെ കാണാൻ ചില തീയറ്ററുകളിൽ പോയപ്പോൾ കുറേ അപേക്ഷിച്ചിട്ടും സിനിമ ഇട്ടില്ല അവർ. അങ്ങനെയുള്ള തീയറ്റർ മാനേജ്‍മെന്റുകളുടെ ഇടയിൽ വളാഞ്ചേരി ശ്രീകുമാർ തീയറ്റർ ഇത്തരം ചെറിയ സിനിമകൾക്ക് നൽകുന്ന സപ്പോർട്ട് ഹെവി..!! തീയറ്ററിൽ എത്തുമ്പോൾ ആളുകൾ വളരെ കുറവായിരുന്നെങ്കിലും മെല്ലെ മെല്ലെ ആളുകൾ എത്തി. ഏകദേശം 15-20ന് അടുപ്പിച്ചു ആളുകൾ സിനിമക്ക് വന്നു.

🔘 സിനിമയിലേക്ക്

വളരെ സിമ്പിൾ ആയ മികച്ചൊരു പോലിസ് അന്വേഷണ കഥയാണ് CID രാമചന്ദ്രൻ റിട്ടയേർഡ് SI. വലിയ ഗിമ്മിക്കുകൾ ഒന്നും ചിത്രത്തിൽ ഇല്ല. ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ അതിന്റെ കൃത്യമായ രീതിയിൽ സസ്പെൻസ് ഒളിപ്പിച്ചു തന്നെ കാണിച്ചിരിക്കുന്നു. എനിക്ക് ഇഷ്ടമായത് സിനിമയുടെ ലളിതമായ അവതരണമാണ്. ചുരുങ്ങിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ഒരു ത്രില്ലെർ പ്രേമി എന്ന നിലയിൽ എന്നെ നിരാശനാക്കിയതേയില്ല. ഒരു അഞ്ചാം പാതിരാ പോലെയോ, മെമ്മറീസ് പോലെയോ ഒക്കെയുള്ള വമ്പൻ ത്രില്ലെർ ഒന്നും പ്രതീക്ഷിക്കരുത്.

കലാഭവൻ ഷാജോൺ പെർഫെക്ട് കാസ്റ്റ് ആണ്. സിനിമയുടെ ടൈറ്റിൽ കഥാപാത്രമായി ഷാജോൺ വളരെ മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. സിനിമയിൽ ഷാജോൺ ഇല്ലാത്ത സീനുകൾ വളരെ ചുരുക്കമാണ്. ഒരു സിനിമയെ മുഴുവനായി തോളിലേറ്റിയ പ്രകടനം. ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഷാജോൺ കൂടുതൽ മികച്ചതാകുന്നുണ്ട്. ശങ്കർ രാമകൃഷ്ണൻ, ബൈജു, അസീസ്, ബാലാജി, സുധീർ കരമന, തുടങ്ങിയവരെല്ലാം തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. വളരെ നാളുകൾക്കു ശേഷം പ്രേകുമാറിനെയും സിനിമയിൽ കണ്ടു. എടുത്ത് പറയേണ്ട മറ്റൊന്ന് അനുമോളുടെ പ്രകടനമാണ്.

ചെറിയ സിനിമയാണ്, അതിന്റെ ചെറിയ ചില പോരായ്മകൾ ഒക്കെ സിനിമയ്ക്കുണ്ട്. ബഡ്ജറ്റ് പരിമിതിയും സിനിമ കാണുമ്പോൾ നമുക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ അതിനെയൊക്കെ കഥ കൊണ്ടും പ്രകടനം കൊണ്ടും മറികടക്കാൻ സിനിമക്ക് കഴിയുന്നുണ്ട്. ത്രില്ലെർ ചിത്രങ്ങൾ ഒക്കെ തേടിപിടിച്ചു കാണാൻ ശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെയാണ് ഈ ചിത്രം കണ്ടതും. അങ്ങനെയുള്ളവർക്ക് സിനിമ മികച്ചൊരു അനുഭവമാകും. ഒരു സസ്പെൻസ് ഒക്കെയുള്ള നല്ലൊരു അന്വേഷണ ചിത്രമാകുന്നു CID രാമചന്ദ്രൻ റിട്ടയേർഡ് SI.

You May Also Like

“പാവടയൊക്കെ ഞാൻ പണ്ടും ധരിക്കാറുള്ളതാണ്, ആരും കാണാറില്ലെന്നു മാത്രം”

പാവടയൊക്കെ ഞാൻ പണ്ടും ധരിക്കാറുള്ളതാണ്, ആരും കാണാറില്ലെന്നു മാത്രം ലളിതം സുന്ദരത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ…

പൂനം ബാജ്‌വയുടെ ബെഡ്‌റൂം ചിത്രങ്ങൾ വൈറലാകുന്നു

തമിഴ് , മലയാളം , തെലുങ്ക് , കന്നഡ സിനിമകളിൽ അഭിനയിക്കുന്ന പൂനം ബജ്‌വ .,2005-…

ലയണൽ മെസ്സിയെ ഖത്തർ അമീർ അണിയിച്ച വസ്ത്രത്തിന്റെ പ്രത്യേകത എന്താണ് ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ലോകകപ്പ് കിരീടം ചൂടി വേദിയിലെത്തിയ അർജന്റീനിയൻ ഫുട്‍ബോൾ ഇതിഹാസം…

ചാവേറിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി

ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ചാവേർ. തിയേറ്ററുകളിൽ സമ്മിശ്രപ്രതികരണം ഏറ്റുവാങ്ങി പ്രദർശനം…