Abdul Kalam Kalam

സിനിമക്കു പിറകിലെ സർക്കസ് .

സർക്കസ്സ് എന്ന കലയോട് അഭിനിവേശം മൂത്ത് നാട് വിട്ടു, മദ്രാസിലും പിന്നെ കൊൽക്കത്തയിലും എത്തിപ്പെട്ട ഒരു കണ്ണൂർക്കാരൻ പയ്യൻ, അവിടെ ‘ഗ്രേറ്റ്‌ റെയ്മൻ ‘ എന്ന സർക്കസ് കമ്പനിയിൽ തൊട്ട് തന്റെ സംഭവബഹുലമായ മറ്റൊരു ജീവിതം തുടങ്ങുന്നു. 1986 ലെ നാന വാരികയുടെ ഒരു ലക്കത്തിന് നൽകിയ ഒരഭിമുഖത്തിൽ, സർക്കസ് കലയെ ജീവവായു പോലെ സ്നേഹിച്ച ശ്രീധരൻ ചമ്പാട് എന്ന ആ കലാകാരൻ, കൗതുകകരവും ആശ്ചര്യജനകവുമായ ഏതാനും അനുഭവങ്ങൾ പങ്കുവെക്കുന്നു.

Image result for sreedharan champad‘ഗ്രേറ്റ്‌ റെയ്മണി’ ൽ ഫ്ലയിങ് ട്രപ്പീസിൽ തുടങ്ങി അവിടെ 7 വർഷം തുടർന്നു. ഈ കാലയളവിൽ അവരുടെ ജീവിതം ശരിക്കും പഠിച്ചു. പല ജീവിതാനുഭവങ്ങളും സ്വന്തമാക്കി.(അദ്ദേഹത്തിന്റെ മറ്റൊരു അഭിമുഖത്തിൽ ജെമി നി, അപ്പോളോ, ജമ്പോ എന്നീ സർക്കസ്കളിലും ജോലി ചെയ്തതായി കാണുന്നു. )പിന്നെ സർക്കസ്സ് വിട്ടു മദ്രാസിലെത്തി മോട്ടോർ മെക്കാനിസം പഠിച്ചു അവിടെ ആറു മാസം ജോലി നോക്കി. പിന്നെ നാട്ടിൽ വന്നു ഓട്ടോ ഡ്രൈവർ ആയി ജോലി നോക്കുമ്പോൾ ‘റിങ് ബോയ് ‘ എന്നൊരു കഥയെഴുതി. അത് മാതൃഭൂമിയിലേക്ക് അയച്ചുകൊടുക്കുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പിന്നീട് കുറെ കഥകളും ലേഖനങ്ങളും എഴുതി. 1980 മുതൽ 86 വരെ ‘ പടയണി ‘ ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്തു. സർക്കസ്സ് ഇതിവൃത്തം ആക്കിയുള്ള അദ്ദേഹത്തിന്റെ രചനകൾ കണ്ടു, മലയാള ചലച്ചിത്രത്തിലെ അതികായർ അദ്ദേഹത്തെ തേടി വന്നു. അതിൽ ഒന്നിൽ നിന്നാണ് ‘മേള’ യുടെ തുടക്കം. ‘കോമാളികൾ’ എന്ന കഥയാണ് ഇതിന്നാധാരം.

സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ പ്രഭാകരനെ (അദ്ദേഹത്തിന്റെ നാട്ടുകാരനും ആണ് ) ശ്രീനിവാസനാണ് പരിചയപ്പെടുത്തിയത്. പുള്ളിയുടെ മദ്രാസ്സിൽ ഉള്ള ഫ്‌ളാറ്റിൽ വെച്ചാണ് തിരക്കഥയെഴുതിയത്. പിന്നീട് എറണാകുളത്തു അന്ന് കളിച്ചു കൊണ്ടിരുന്ന ‘ഗ്രേറ്റ്‌ റെയ്മൺ’ ൽ വെച്ച് സൗജന്യമായി ഷൂട്ടിങ് നടത്താൻ ഏർപ്പാടാക്കി. ആ വകയിൽ അന്നത്തെ നാലു ലക്ഷം രൂപ നിർമ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്തു. വർഷങ്ങൾ കൊണ്ടാണ് മേളയുടെ ഷൂട്ടിങ് തീർത്തത്. മേളയുടെ പത്രപ്പരസ്യങ്ങൾ വന്നു. അതിലെല്ലാം കഥ -തിരക്കഥ-സംഭാഷണം ശ്രീധരൻ ചമ്പാട് എന്നായിരുന്നു. തിരക്കഥയ്ക്ക് പ്രതിഫലം പറഞ്ഞിരുന്നത് 10000 രൂപയായിരുന്നു. അതിലേക്ക് 1001 രൂപ അഡ്വാൻസും കൊടുത്തു. എന്നാൽ വിഷുവിനു നാട്ടിൽ പോകുന്ന സമയമായതിനാൽ 3000 രൂപ ആവശ്യപ്പെട്ടു. പക്ഷെ അവർ തന്നില്ല. പിന്നീട് കെ. ജി. ജോർജ്ജ് ഇടപെട്ടു വാങ്ങിക്കൊടുത്തു. അതിൽ പിന്നെ, പ്രമുഖ പത്രത്തിന്റെ വന്ന സൺ‌ഡേ പേജിൽ, തിരക്കഥ-സംഭാഷണ കെ ജി ജോർജ്ജ്, ശ്രീനിവാസൻ, പ്രഭാകരൻ എന്നായിരുന്നു. കഥയെഴുതിയ ആളുടെ പേരും പോലും ഇല്ല !.

എന്നാൽ ഫിലിം മാഗസിനിൽ കഥ ശ്രീധരന്റെ ആണെന്നും എന്നാൽ കുള്ളനെ കണ്ടെത്തിയത് അവരാണെന്നും പറഞ്ഞു. (ഇതിൽ അവ്യക്തത ഉണ്ടോ അറിയില്ല. രഘുവിന്റെ -മേളയിലെ നടൻ-, അഭിമുഖം വെച്ച് നോക്കുമ്പോൾ ). സത്യത്തിൽ സർക്കസിൽ നിന്നും നടനെ കൊണ്ട് വന്നത് താനാണ് എന്ന് ഇദ്ദേഹം പറയുന്നു. അതുപോലെ മേളയുടെ അവസാന രംഗവും അവർ മാറ്റിയെഴുതി. സർക്കസ്സ് മാനേജർ കുള്ളന്റെ വീട്ടിലേക്ക് കത്തെഴുതുകയും, സഹോദരൻ നായികയെ കൂട്ടിക്കൊണ്ട് പോവുകയും, കുള്ളന് റിങ്ങിലേക്ക് പോകാൻ ബെൽ മുഴങ്ങുമ്പോൾ ലോങ്ങ്‌ ഷോട്ടിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന കുള്ളനും ആയിരുന്നു യഥാർത്ഥ ക്ളൈമാക്സ്. പക്ഷെ കുള്ളനെ ക്കൊണ്ട് അവർ ആത്മഹത്യ ചെയ്യിച്ചു. ജീവിതത്തോട് ആസക്തിയുള്ളവരാണ് വികലാംഗർ എന്നും അവർ ആത്മഹത്യ ചെയ്യില്ലെന്നും ഇദ്ദേഹം പറയുന്നു.

‘തമ്പ്’ ന്റെ വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കുന്നു, വേദനയോടെ. എം.ടി യുടെ വളർത്തു മൃഗങ്ങൾ സിനിമയാക്കാനാണ് അരവിന്ദൻ ഉദ്ദേശിച്ചിരുന്നത്. അതിനുവേണ്ടി കൂർഗിലുള്ള ഒരു സർക്കസിൽ പോയി. അവർ തലശ്ശേരി ക്കാരായിരുന്നു . എന്നാൽ കഥയിലെതു പോലെ സിനിമഎടുക്കാൻ മാത്രം വിപുലമല്ല അതെന്നു തോന്നിയപ്പോൾ, ഇവരെ ക്കുറിച്ച് ഒരു സിനിമ എടുക്കുകയായിരുന്നു അരവിന്ദൻ. എം ടി ക്കു മുൻ‌കൂർ കൊടുത്ത പണം ഒഴിവാക്കാം എന്ന് പറഞ്ഞു പോൽ സംവിധായകൻ. അങ്ങനെ സ്ക്രിപ്റ്റ് ഇല്ലാതെയാണ്” തമ്പ്’ എന്ന പേരിൽ നിർമ്മാണം തുടങ്ങിയത്. തമ്പ് ആദ്യം റിലീസ്‌ ആയപ്പോൾ രചന സംവിധാനം എന്നിവരുടെ കൂട്ടത്തിൽ അഞ്ചു പേരായിരുന്നു. അരവിന്ദൻ, ഐസക് തോമസ്, ശ്രീധരൻ ചമ്പാട്, പത്മനാഭൻ (കാവാലത്തിന്റെ ചേട്ടന്റെ മകൻ ), പത്മകുമാർ എന്നിങ്ങനെ. പക്ഷേ പിന്നീട് രചന സംവിധാനം എന്നിവ അരവിന്ദൻ ന്റെ പേരിലാണ് അറിയപ്പെടുന്നത് -നാളിതു വരെ.

നായര് പിടിച്ച പുലിവാൽ, ദുർഗ, രണ്ടിൽ ഒന്ന്, വളർത്തു മൃഗങ്ങൾ, ആരവം, മേള, തമ്പ് എന്നീ സർക്കസ് സിനിമകളിൽ, തമ്പ് ൽ മാത്രമാണ് യഥാർത്ഥ സർക്കസ് ജീവിതം ചിത്രീകരിച്ചിട്ടുളളത് എന്നദ്ദേഹം പറയുന്നു.( പിന്നീട് ഒരു പത്ര ഇന്റർവ്യൂ വിൽ, കോട്ടയത്ത്‌ വന്ന ഒരു സർക്കസിലെ ആളുകളിൽ നിന്നാണ് സർക്കസിനെ ക്കുറിച്ച് മനസ്സിലാക്കിയത് എന്നും അരവിന്ദൻ പറഞ്ഞുവത്രേ.)

പിന്നീട് കുമ്മാട്ടി യിൽ അരവിന്ദനുമൊന്നിച്ചു പ്രവർത്തിച്ചു. അതിലേക്ക് ആന, പട്ടി (അതിനെ ശ്രീധരൻ തന്നെയാണ് ട്രെയിൻ ചെയ്തത്), കുരങ്ങ്, മയിൽ എന്നിവയെ സംഘടിപ്പിച്ചു കൊടുത്തു.

ഭരതന്റെ ‘ആരവ’ത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതിനു വേണ്ടി സർക്കസ് ചിട്ടപ്പെടുത്തികൊടുത്തത് ശ്രീധരൻ ചമ്പാട് ആണ് പക്ഷെ എവിടെയും അദ്ദേഹത്തിന്റെ പേര് വെച്ചില്ല. ഒരു നന്ദി മാത്രം പറഞ്ഞു ഒതുക്കി. ശ്രീധരൻ ചമ്പാട് പറഞ്ഞു നിർത്തി. ഇപ്പോൾ മുഴുവൻ സമയ സാഹിത്യകാരനായി തുടരുന്നു. (An album of indian big tops, തമ്പ് പറഞ്ഞ ജീവിതം, കോമാളി, ആരവം എന്നിങ്ങനെ അദ്ദേഹത്തിന്റെ കൃതികളായി കാണുന്നു. അതുപോലെ ജോക്കർ, കമലഹാസന്റെ അപൂർവ്വ സഹോദരങ്ങൾ എന്നിവയുടെ അണിയറക്ക് പിന്നിലും പ്രവർത്തിച്ചു എന്ന് മനസ്സിലാക്കാൻ കഴിയുന്നു. ഇപ്പോഴത്തെ വിവരങ്ങൾ അറിയില്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.