കടപ്പാട്
ഷക്കല കർണിക് അനശ്വരം എന്ന ചിത്രത്തിൽ നായികയായി ഇവർ മൂന്നുദിവസംഅഭിനയിക്കുകയും പിന്നെന്തോ കാരണങ്ങളാൽ ഒഴിവാക്കുകയും ശ്വേതാ മേനോൻ എന്ന പുതുമുഖത്തെ നായികയായി അവതരിപ്പിക്കുകയും ചെയ്തു
അഴകിയ രാവണൻ എന്ന ചിത്രത്തില്‍ ഭാനുപ്രിയയെ ആയിരുന്നില്ല ആദ്യം നായികയായി പരിഗണിച്ചിരുന്നത്. ശില്‍പ ശിരോദ്കര്‍ മുതല്‍ കനക വരെയുള്ള നായികമാരെ ചിത്രത്തിനായി അന്ന് പരിഗണിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയാണ് ചിത്രത്തിലേയ്ക്ക് നായികയെ നിര്‍ദ്ദേശിച്ചത്. കന്നഡ സിനിമയിലെ ആക്ഷൻ ഹീറോയിനായി അറിയപ്പെടുന്ന നടി മാലാശ്രീയെ മമ്മൂട്ടിയായിരുന്നു ഈ സിനിമയിലെ നായികകഥാപാത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്. സൂര്യപുത്രലു എന്ന തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മാലാശ്രീ അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ സംവിധായകന്‍ കമല്‍ ആ നടിയെ കുറിച്ച് മുന്‍പ് കേട്ടിട്ടുമില്ലായിരുന്നു.
മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കരാറൊപ്പിട്ട് ഡേറ്റ് വാങ്ങി. ചേര്‍ത്തലയിലെ സെറ്റിലെത്തിയ മാലാശ്രീയെ കണ്ടതും കമല്‍ ധര്‍മ്മസങ്കടത്തിലാവുകയായിരുന്നു. ചിത്രത്തിലെ കഥാപാത്രമായ അനുരാധയ്ക്ക് ഒട്ടും ചേരാത്ത ആകാരമായിരുന്നു മാലാശ്രീയുടേത്. കൂടാതെ നടിയ്ക്ക് മലയാളവും ശരിയായി മനസ്സിലായിരുന്നില്ല. മമ്മൂട്ടിക്കും സ്ഥിതി മനസ്സിലായി. ഒടുവില്‍ നടിയോട് തന്നെ കാര്യം പറഞ്ഞു. മലയാളം ഉച്ചാരണം പ്രശ്‌നമാണെന്ന് മാലാശ്രീക്കും ബോധ്യപ്പെട്ടു.അണിയറപ്രവർത്തകരുടെ വിഷമം മനസ്സിലാക്കിയതിനെ തുടര്‍ന്ന് മാലാശ്രീ തന്നെ സിനിമയിൽ നിന്ന് മാന്യമായി പിന്‍മാറുകയായിരുന്നു. സുകന്യ മുതല്‍ ഗൗതമി വരെയുള്ള നടിമാര്‍ക്ക് വേണ്ടി പിന്നീടും അണിയറപ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും ഒഴിവില്ലായിരുന്നു. പിന്നീടാണ് ആ ചിത്രത്തിലേക്ക് ഭാനുപ്രിയ എത്തുന്നത്
ഭൂതക്കണ്ണാടിയിൽ ശ്രീലക്ഷ്മി അഭിനയിച്ച വേഷം ആദ്യം അഭിനയിച്ചത് സുകന്യയാണ്..എള്ളെണ്ണയുടെ മണമാണ് പുള്ളുവത്തി സരോജിനിക്ക് എന്ന് ലോഹിതദാസ് ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നു.എന്നാൽ സുകന്യ സെറ്റിൽ എത്തിയ ഒരു ദിവസം മമ്മൂട്ടി അവർക്ക് ചന്ദ്രിക സോപ്പിന്റെ മണമാണ് വരുന്നത് എന്ന് കളിയാക്കി പറഞ്ഞുവെത്രേ. ഇത് സുകന്യക്ക് രസിക്കാതെ വരികയും അവർ ആ സിനിമയിൽ നിന്ന് പിൻമാറുകയും ചെയ്തു.(ഇത് ലോഹിതദാസ് തന്നെ മരിക്കുന്നതിന് ഏതാനും നാൾ മുൻപ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ്)
ഗോളാന്തര വാര്‍ത്തകളില്‍ കന്നടയിൽ നിന്നും അപ്സര എന്ന ഒരു പുതിയ നായിക വന്ന് മൂന്ന് ദിവസം അഭിനയിച്ച് ശരിയാകാതെ തിരിച്ചു പോയ ശേഷമാണ് ശോഭനയെ കാസ്റ്റ് ചെയ്തത്.പൂച്ചക്ക് ആരു മണി കെട്ടും “മുകേഷ് സിനിമ യിൽ നദിയമൊയ്തുവിന്റെ സഹോദരിയെ വെച്ച് രണ്ട് ദിവസം ഷൂട്ട് ചെയ്തു.. അത് ശെരിയാകാഞ്ഞിട്ടാണ് പിന്നീട് “അദ്വൈതം സൗമ്യ “യെ കാസ്റ്റ് ചെയ്തത്.
വിനോദയാത്രയിലും സമാനമായി ഒരു പുതുമുഖം ചെയ്തു ശരിയാകാതെ വന്നത് കൊണ്ടാണ് മീരാ ജാസ്മിനെ വിളിച്ചത്.ക്രോണിക് ബാച്ച്‌ലറിൽ കുറച്ചുദിവസം ഐശ്വര്യ വർക്ക് ചെയ്തിരുന്നു. തെറ്റിദ്ധാരണ മൂലം ഐശ്വര്യ ഇടക്ക് വച്ച് പിന്മാറിയതിനുശേഷം ആണ് പകരം ഇന്ദ്രജ വന്നത്.കമ്മീഷണറിന്റെ പൂജ ചടങ്ങിൽ ഒക്കെ നായികയായി അഭിനയിക്കുന്ന ഗീതയുടെ സ്റ്റിൽസ് ഉണ്ടായിരുന്നു. പക്ഷേ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ശോഭന പകരം എത്തി.വല്യേട്ടനിൽ മീനയെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. കഥാപാത്രത്തിന് ചില ചേഞ്ച് വരുത്തിയപ്പോൾ മീന യോജിക്കാതെ വരികയും പകരം ശോഭന അഭിനയിക്കുകയും ചെയ്തു.
മിലി എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ ചേച്ചിയായി തമിഴ് നടി കസ്തൂരിയാണ് അഭിനയിച്ചത്. കുറേക്കാലം മലയാള സിനിമയിൽ അഭിനയിക്കാതെ ഇരുന്നതുകൊണ്ടോ മറ്റോ മലയാളം അവർക്ക് തീരെ വഴങ്ങാതെ വന്നപ്പോൾ നടി തന്നെ മാന്യമായി പിന്മാറി പകരം പ്രവീണ എത്തുകയായിരുന്നു.
സിതാര – അന്നക്കുട്ടീ കോടംബക്കം വിളിക്കുന്നു
സുമലത – സംഘം
പാർവതി – ഒരു വടക്കൻ വീരഗാഥ
ഉർവശി – കർപ്പൂര ദീപം
ഉർവശി – പക്ഷേ
അപ്സര – ഗോളാന്തര വാർത്ത
ഉർവശി – കളിവീട്
കനക -തുമ്പോളി കടപ്പുറം
ഭാനുപ്രിയ – തൂവൽകൊട്ടാരം
അനു അഗർവാൾ -അനുഭൂതി
മഞ്ജു വാര്യർ(മീന )-ഫ്രണ്ട്‌സ്
മഞ്ജു വാര്യർ(ശാലിനി) -കളിയൂഞ്ഞാൽ
മഞ്ജു വാര്യർ(ഇന്ദ്രജ )-ദി ഗോഡ്മാൻ
സംയുക്ത വർമ(രംഭ )-ക്രോണിക് ബാച്‌ലർ
ഉർവശി (കനക ) -ഗോഡ്ഫാദർ
കനക (മോഹിനി ) -നാടോടി
മീന (ചാർമിള ) – കാബൂളിവാല
ഗീത (വിനയപ്രസാദ് )-മണിച്ചിത്രതാഴ്
ശ്രീവിദ്യ (കവിയൂർ പൊന്നമ്മ )-നന്ദനം
നവ്യ നായർ (ഇന്ദ്രജ )-ബെൻ ജോൺസൺ
കളിവീട് ആദ്യം ശോഭന-ഉർവശി-വാണി ആയിരുന്നു ഉർവശി അതിഥി വേഷം പോലെ ഒന്ന് ( മാതൃകാ ഭാര്യ) ശോഭന പക്വതയില്ലാത്ത ഭാര്യ അതെ സമയത് തന്നെ ശോഭന കുംകുമച്ചെപ്പ് ഏതാണ്ട് സിമിലർ വേഷം ചെയ്യുകയും തീയതി ഇഷ്യു വരികയും ചെയ്തപ്പോൾ ശോഭന പിന്മാറി മഞ്ജു ആയി – ഉർവശി ആ സമയത് ജഗദീഷ് മായി എന്തോ അഭിപ്രായ വിത്യാസം കൊണ്ട് മാറി ( ചിത്രത്തിൽ ജഗദീഷ് ന്റെ നായികാ ആണ് കഥാപാത്രം ) പിന്നെ അത് മാതുവിനെ വെച്ച് തുടങ്ങി സുനിതയായി (ഷൂട്ട് തുടങ്ങി മാറിയത് മാതുവാണ് )
കാണാക്കിനാവും ഉർവശി (സുകന്യ ) കയ്യൊഴിഞ്ഞ വേഷം ആണ്
സല്ലാപത്തിൽ ആദ്യം ആനി ആയിരുന്നു കാസ്റ്റിൽ. ആനിയുടെ അത്രയും സൗന്ദര്യം ഉള്ള നായിക ആ കഥാപാത്രതിന് ആവശ്യം ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കി പകരം മഞ്ജു വന്നു എന്നാണു അന്ന് കേട്ടിരുന്നത് .
പപ്പയുടെ സ്വന്തം അപ്പൂസ് മുരളിയെ വച്ച് ചിത്രീകരിച്ച സ്റ്റിൽസ് കണ്ടിട്ടുണ്ട്. പിന്നെയാണത് സുരേഷ് ഗോപി ആയത്. പൈലറ്റ്സിൽ ആദ്യം ചഞ്ചൽ ആയിരുന്നു പിന്നീട് പ്രവീണ വന്നു
പടയോട്ടത്തിൽ നായിക വിദ്യാ സിൻഹ എന്ന ഉത്തരേന്ത്യൻ നടിയായിരുന്നു പിന്നീട് ഷൂട്ടിങ് തുടങ്ങി 4 ദിവസത്തിന് ശേഷം അവരെ മാറ്റി ലക്ഷ്മിയെ കൊണ്ടുവരികയാണ് ചെയ്തത് ഇപ്പോഴും പാട്ടുകളിലെ ചില വിദൂര ദൃശ്യങ്ങളിൽ വിദ്യാ സിൻഹയെ കാണാം. ക്ലാസ്മേറ്റ് നരൻ ചെയ്ത വേഷം കുഞ്ചാക്കോ ബോബൻ പിന്മാറിയത്കൊണ്ട് കിട്ടിയത് ആണ് അത്പോലെ ആകാശ ഗംഗ യിലും നായകൻ ആയി ചാക്കോച്ചനെ പരിഗണിച്ചു അദ്ദേഹം പിന്മാറി. കമലദളത്തിൽ മോനിഷയുടെ റോൾ ആശ ശരത് ആണ് ചെയ്യാൻ തീരുമാനിച്ചിരുന്നത്
മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ വരേണ്ടിയിരുന്ന മാധുരി ദീക്ഷിത്തും, മോഹൻലാലിന്റെ നായികയായി വരേണ്ടിയിരുന്ന വിദ്യാ ബാലനും:
അകലത്തെ അമ്പിളി സിനിമയിൽ മമ്മൂട്ടിയുടെയും, മുകേഷിന്റെയും നായികയായി വന്നത് ഹിന്ദി നടി സുപ്രിയാ പാഠക്ക് ആയിരുന്നു. എന്നാൽ ആദ്യം കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നത് ഒരു കൊച്ചു ഹിന്ദി ചിത്രത്തിൽ മാത്രം അഭിനയിച്ച് പരിചയമുള്ള ഒരു പുതുമുഖ നോർത്തിന്ത്യൻ നായികയെ ആയിരുന്നു.പ്രതിഫലത്തിന്റെ കാര്യത്തിൽ ആദ്യം ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെങ്കിലും പിന്നീട് അവർ വിട്ട് വീഴ്ചയ്ക്ക് തയ്യാറായി. പക്ഷേ അപ്പോഴേക്കും സുപ്രിയാ പാഠക്കുമായി കരാർ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അത് കൊണ്ട് പിന്നീട് ആ നായികയെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിൽക്കാലത്ത് ഇന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ മാധുരി ദീക്ഷിത് ആയിരുന്നു ആ നടി. (Source : Mukesh Speaking) മോഹൻലാൽ, കമൽ, ലോഹിതദാസ് ടീം ഒന്നിച്ച ചക്രം സിനിമയായിരുന്നു വിദ്യാബാലന്റെ ആദ്യ ചിത്രമായി ഇറങ്ങേണ്ടിയിരുന്നത്. ഏതാണ്ട് ഒരാഴ്ചയോളം ഷൂട്ടിങ് കഴിഞ്ഞ ശേഷം അണിയറക്കാർ പടം ഉപേക്ഷിക്കുകയായിരുന്നു. വിദ്യ പിൽക്കാലത്ത് ഇന്ത്യ മുഴുവൻ അറിയപ്പെട്ട പേരെടുത്ത ബോളീവുഡ്ഡ് നടിയായി മാറി.