Connect with us

feminism

വെള്ളിത്തിരയും പെൺബോധവും

ആൺ – പെൺ വസ്ത്ര ധാരണത്തിൽ ഇത്രയധികം വ്യത്യാസം കണ്ടിരിക്കുന്നത് ഇന്നത്തെ നമ്മുടെ നാട്ടിൽ ആണ്. ആണും പെണ്ണും പൈജാമ, കമ്മീസ് ഒക്കെ ധരിക്കുന്ന ഉത്തരേന്ത്യ നമ്മുക്ക് പരിചിതമാണല്ലോ. ഒരു 50 വർഷം മുൻപുവരെ നമ്മുടെ നാടൻ വേഷങ്ങൾ

 166 total views,  1 views today

Published

on

Rithin Chilambuttusseril

വെള്ളിത്തിരയും പെൺബോധവും

‘ഒളിമ്പിയൻ അന്തോണി ആദം’ പടത്തിൽ ആണ്പിള്ളേരും പെൺപിള്ളേരും ഒരേ swimming pool ഇൽ കുളിക്കുന്ന കണ്ടു ഹാലിളകിയ ‘വട്ടോളി കുമ്പ് ‘ മാഷിന് തോന്നിയത് ‘സവോയി ഇന്റർനാഷണൽ സ്കൂളി’ന് ഇനി ആവശ്യമായി വരിക മുലക്കുപ്പിയുടെ ഏജൻസി ആണ് എന്നതാണ്..

ആൺ – പെൺ വിവേചന ബോധം സാമൂഹികതലത്തിൽ കേരളത്തിൽ ഇത്ര രൂക്ഷമായിട്ട് അധികകാലം ആയില്ല എന്നത് കേൾക്കുമ്പോൾ മണ്ടത്തരം ആയി തോന്നും. പക്ഷേ ഒരു പരിധി വരെ സത്യം അതാണ്. കാരണം നാം പാഠപുസ്തകങ്ങളിൽ ചരിത്രമായി പഠിക്കുന്നത് നെൽകൃഷി മേഖലകളിലെ ബ്രാഹ്‌മണ ആധിപത്യവുമായി ബന്ധപ്പെട്ട സാമൂഹിക വസ്തുതകളാണ്. എന്നാൽ കേരളത്തിന്റെ സിംഹഭാഗം ഉൾപ്പെടുന്ന കുന്ന് – മലമ്പ്രദേശങ്ങളിലെ പശ്ചാത്തലം നമ്മുടെ ചരിത്രകാരന്മാർ ബോധപൂർവം തന്നെ തള്ളിക്കളഞ്ഞു. ഒന്നും വേണ്ട : ആണും പെണ്ണും ഒരേ കടവിൽ കുളിക്കുന്ന കാഴ്ച നാട്ടിൽ നിന്നും മറഞ്ഞിട്ട് അധികം ആയിട്ടില്ല. അങ്ങനെ നോക്കുമ്പോൾ വട്ടോളി നമ്മുടെയെല്ലാം പ്രതിനിധി ആണ്.

ആൺ – പെൺ വസ്ത്ര ധാരണത്തിൽ ഇത്രയധികം വ്യത്യാസം കണ്ടിരിക്കുന്നത് ഇന്നത്തെ നമ്മുടെ നാട്ടിൽ ആണ്. ആണും പെണ്ണും പൈജാമ, കമ്മീസ് ഒക്കെ ധരിക്കുന്ന ഉത്തരേന്ത്യ നമ്മുക്ക് പരിചിതമാണല്ലോ. ഒരു 50 വർഷം മുൻപുവരെ നമ്മുടെ നാടൻ വേഷങ്ങൾ എന്തായിരുന്നു? ഞാൻ പിറന്ന പശ്ചാത്തലത്തിൽ പെണ്ണുങ്ങൾക്ക്‌ മേൽവസ്ത്രം ചട്ട. ആണുങ്ങൾക്കും അൽപ സ്വല്പ വ്യത്യാസത്തോടെ അത് തന്നെ. നമ്മുടെ ബോ. ചെ. യെപ്പോലെ. (എന്റെ വല്യപ്പച്ചൻ അതിരാവിലെ വല്യമ്മച്ചിയുടെ ചട്ട ഇട്ടു പള്ളിയിൽ പോയി പാതിവഴിക്കു തിരിച്ചു വന്ന കഥ കേട്ടിട്ടുണ്ട്) കീഴ്‌വസ്ത്രം രണ്ടു പേർക്കും മുണ്ട്. പെണ്ണുങ്ങൾക്ക്‌ മാത്രം ഞൊറിഞ്ഞു പിറകിൽ വിശറി പോലെ ഞാന്നു കിടക്കുന്നത് വ്യത്യാസം. പിന്നെ അത്യാവശ്യം കാശുള്ള ആണിനും പെണ്ണിനും മാലയുണ്ടാവും. കാശുള്ള പെണ്ണുങ്ങൾക്ക് മേൽക്കാമോതിരം അല്ലെങ്കിൽ കുണുക്ക് ഉണ്ടാവും. പെണ്ണുങ്ങൾ പൊട്ടു കുത്തില്ല. 19 ആം നൂറ്റാണ്ടിൽ വരെ ആണും പെണ്ണും മുടി വളർത്തിയിരുന്നു. ഇരുവരും പണിക്കു പോകും. അത് പറമ്പിൽ കിളക്കാനോ പാറപൊട്ടിക്കാനോ ആവും. പെണ്ണുങ്ങളുടെ വേഷം അവരെ മരം കേറാൻ വരെ സഹായിച്ചിരുന്നു. ചുറ്റുമുള്ള മറ്റുള്ള സമുദായങ്ങളിലും ഇത് സാധാരണം ആയിരുന്നു. അവിടെ പെണ്ണുങ്ങളുടെ വേഷം ബ്ലൗസും മുണ്ടും ആയിരുന്നു.

കഴിഞ്ഞ തലമുറയോടെ middle class കുറച്ചുകൂടെ സാമ്പത്തിക ഭദ്രമായി. ഭർത്താവ് സാമ്പത്തിക കേന്ദ്രമായി. ഉത്തരേന്ത്യൻ വാസങ്ങളിലൂടെയും സ്വാതന്ത്ര്യനന്തരം ഉണ്ടായ cultural integration ലൂടെയും ദൂരദർശനിലൂടെയും മറ്റും സാരിയും പൊട്ടും സിന്ദൂരവും ഒക്കെ കേരള പൊതുസമൂഹത്തിന്റെ ഇടയിലുമെത്തി. (അത്രയും നാൾ ഇതൊക്കെ ചെറിയ ഒരു വിഭാഗത്തിന്റെ ഇടയിൽ മാത്രമായിരുന്നു ) രസം അതല്ല : ആണുങ്ങളുടെ വേഷം വലിയ വ്യത്യാസമില്ലാതെ തുടർന്നു. വെറും 1 തലമുറ കൊണ്ടു ആ കാലയളവിൽ ഭീകരമായ മാറ്റം സമൂഹ കാഴ്ചപ്പാടിനുണ്ടായി. ‘ചേടത്തി ‘ മാരിൽ നിന്നു ‘അമ്മമാർ ‘ പരിണമിച്ചുണ്ടായി.

‘ശിവകാശി ‘ പടത്തിലെ വിജയ്യുടെ അസിനോടുള്ള ഡയലോഗും ജയറാമിന്റെ ‘ഞങ്ങൾ സന്തുഷ്ടരാണ് ‘ എന്നതിലെ ‘ആണല്ല പെണ്ണല്ല അടിപൊളി വേഷവു’മൊക്കെ ഒരു തലമുറയുടെ പൊതു ചിന്ത തന്നെയാണ്. ഇന്നും തുടരുന്നു. Modern ഡ്രസ്സ്‌ ധരിച്ച പെണ്ണിന്റെ ചില ഭാഗത്തേക്കു camera ഫോക്കസ് ചെയ്യുന്ന (ഉദാ : നരസിംഹം ) എത്രയോ പടങ്ങളുണ്ട്. അതായത്, ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം എന്ന് നിർവചിക്കുന്നതിൽ ദൂരദർശൻ പോലുള്ള ദേശീയ മാധ്യമങ്ങളും 1965 കൾ മുതലുള്ള സിനിമകളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതാവട്ടെ ഒട്ടും പുരോഗമനപരം ആയിരുന്നില്ല. തന്നെയുമല്ല പ്രാദേശിക സംസ്കാരങ്ങളെ നശിപ്പിച്ചു സാംസ്‌കാരിക ഏകശിലാത്മകത പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു.

Advertisement

Context വേറെ ആണെങ്കിലും ‘പൊട്ട് ‘ ഒരു ചർച്ചവിഷയം ആണല്ലോ. വലിയ പൊട്ട്‌ എന്നത് ഈ തലമുറയിലെ നല്ലൊരു ശതമാനം ആണുങ്ങൾക്കും ഒരു ‘അമ്മ ഓർമ’ ആണ്. സിനിമകളിലെ ‘തറവാട്ടമ്മ’ മാരെത്തന്നെ നോക്കുക. മറ്റൊരു കോണിൽ, രാജ്യത്തെ സാംസ്‌കാരികമായി ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്ന cultural symbol കളിൽ ഒന്നു ആണ് ‘പൊട്ട്’ എന്നതും കാണാം. കാരണം അതിനു മതപരമായ ഒരു significance ഉണ്ടെന്നത് അഥവാ ഉണ്ടായിരുന്നു എന്നത് തന്നെ. ഒറ്റ വാക്കിൽ : ഒരു വിഭാഗത്തിന്റെ ശൈലികൾ ഒരു ബഹുസ്വര സമൂഹത്തിൽ default അല്ലെങ്കിൽ normal ആക്കപ്പെടുക….. അധികാര ശക്തികൾ ലോകത്തു എവിടെയും ഇടപെടുക പെണ്ണുങ്ങളുടെ വേഷങ്ങൾ തങ്ങളുടെ ideological model concept നു അനുരൂപം ആക്കി തന്നെയാണ്. അല്ലെങ്കിൽ വേഷങ്ങളിലെ പെൺ ഐഡന്റിറ്റി വളരെ വ്യക്തമായി കൊണ്ടുവന്നിട്ടാണ്. അഫ്‌ഘാനിസ്ഥാനിലെയും ഇറാനിലേയുമൊക്കെ 1950 കളിലെയും ഇപ്പോഴത്തെയും ചിത്രങ്ങൾ നോക്കിയാൽ ഇവ ബോധ്യപ്പെടാവുന്നതാണ്.

മേൽപ്പറഞ്ഞ അമ്മയോർമ്മകൾ ഒരു ‘ബന്ധുര കാഞ്ചനക്കൂട് ‘ ആണ്. കാരണം ഒരു തരത്തിലുള്ള അമ്മദൈവവത്കരണം ആണ് കാണുക. സർക്കാർ ചട്ടം അനുസരിച്ചു സ്വത്തവകാശത്തിന് മൈനർ (below age 18) പദവി മാത്രമുള്ള ഒരു വ്യക്തി ആണ്‌ ദൈവം അഥവാ പ്രതിഷ്ഠ! ഒരിക്കൽ പ്രതിഷ്ഠ ആയാൽ പിന്നെ അവസ്ഥ ഇതൊക്കെ തന്നെയാണ്.

എന്നും സിനിമകൾ ആയാലും tv ആയാലും വരച്ചു കാട്ടിയത് നാം (നമ്മുടെ inferiority complex ) ‘ഉത്കൃഷ്ടം ‘ അഥവാ മാതൃകാപരം എന്ന് കരുതുന്ന രീതികളെയാണ്. സാധാരണക്കാർക്ക് അത് വരേണ്യ സമൂഹവും വീണ്ടും മുകളിലേക്കു പോകുമ്പോൾ അത് ഉത്തരേന്ത്യൻ രീതികളുമാണ്. കേരളത്തിന്റെ പൊതുസംസ്കാരത്തിൽ ഒരു imbalance ഉണ്ടാക്കാൻ ഇത്തരം സ്വാധീനങ്ങൾ കാരണമായോ എന്ന് ചിന്തിക്കാവുന്നതാണ്. ഇതിന്റെ എല്ലാം ഇരകൾ…. As always പെണ്ണുങ്ങൾ തന്നെ. പതിയെ അവർ അതിനെ ആസ്വദിക്കാനും പഠിച്ചു തുടങ്ങുന്നിടത്ത് ബന്ധുര കാഞ്ചനക്കൂടിന്റെ അവസാന ഓടാമ്പലും അടക്കപ്പെടുന്നു.

 167 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 mins ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment9 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement