Cinema Pranthan

മലയാള സിനിമയിൽ A സർട്ടിഫൈഡ് ആയി ഇറങ്ങുന്ന സിനിമകളോട് ആളുകൾ പൊതുവേ ഒരു അകലം പാലിക്കാറുണ്ട്. എന്താണ് അതിന്റെ കാരണമെന്നുള്ളതാണ് ഇന്ന് മുന്നോട്ടുവെക്കുന്നത്. Central board of film certification അനുവദിച്ചു കൊടുക്കുന്ന മൂന്നുതരം സർട്ടിഫിക്കേഷനെ പറ്റിയാണ് പൊതുവേ നമ്മൾ കേൾക്കാറുള്ളത്, അവ ഇതൊക്കെയാണ്.

1 .U clean certification – എല്ലാത്തരത്തിലുമുള്ള ഏജ് ഗ്രൂപ്പുകൾക്കും കണ്ട ആസ്വദിക്കാൻ പറ്റുന്ന സിനിമ.
2. UA under perintal guidance – 12 വയസ്സിന് താഴെ ഉള്ള കുട്ടികൾ പേരൻസിനൊപ്പം ഇരുന്ന് കാണേണ്ട സിനിമ.
3. A certified movies – ഇതിനെ ആന്റിമാരുടെ സിനിമ എന്നതിനെയല്ല പ്രസന്റ് ചെയ്യുന്നത്, Adults only എന്നാണ്.
18 വയസ്സിനു മുകളിലുള്ളവർക്ക് കാണാവുന്ന സിനിമ.

അതായത് സിനിമയിലെ ഭാഷാപ്രയോഗങ്ങളോ, രക്തരൂക്ഷിതമായ രംഗങ്ങൾ കൊണ്ടോ, ഒരു പരിധിക്ക് അപ്പുറമുള്ള ശരീരഭാഗങ്ങളുടെ പ്രദർശനമോ ഈ സർട്ടിഫിക്കേഷന് കാരണമാകുന്നു.പണ്ടുമുതൽക്കേ A certified വിഭാഗത്തിൽപ്പെടുന്ന നിരവധി classic സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതിൽ ചിലതാണ് ഭരതൻ സംവിധാനം ചെയ്ത ‘രതിനിർവേദം’, IV ശശിയുടെ ‘അവളുടെ രാവുകൾ’, ‘ഇണ’ ഇങ്ങനെ നിരവധി സിനിമകൾ.

പക്ഷേ ഇതിനോടൊപ്പം തന്നെ ഇറങ്ങിയിരുന്ന ബിഗ്രേഡ് ഇറോട്ടിക് സിനിമകളും ഉണ്ടായിരുന്നു. ഇത്തരം സിനിമകൾ മനുഷ്യന്റെ സെക്ഷ്വൽ ഡ്രൈവിനെ മാത്രം ഫോക്കസ് ചെയ്തു കൊണ്ടുള്ളതായിരുന്നു. അതിന് ഒരു വിപണി കണ്ടെത്താൻ സാധിച്ചു എന്നത് ഇത്തരം സിനിമകൾ വീണ്ടും ഉണ്ടാകാൻ കാരണമായി. പക്ഷേ അപ്പോൾ സംഭവിച്ചത് കലാമൂല്യമുള്ള ക്ലാസിക് സിനിമകളും, ബിഗ്രേഡ് ഇറോട്ടിക് സിനിമകളും ഒരേ കോളത്തിൽ കാറ്റഗറൈസ് ചെയ്യപ്പെട്ടു.

ഈ കാറ്റഗറൈസേഷൻ ഇന്നും തുടരുന്നുണ്ടോ എന്നാണ് പ്രാന്തന്റെ സംശയം. Fifty shades of grey , melena തുടങ്ങിയ ഹോളിവുഡ് സിനിമകളിലെ ഇമോഷണൽ സീനും, ക്രാഫ്റ്റുകളും ഒക്കെ കണ്ട് ആസ്വദിക്കുന്ന കണ്ണുകൾക്ക് മലയാളത്തിലെ ഇത്തരം സിനിമകളിലെ ഇക്കിളിപ്പെടുത്തുന്ന രംഗങ്ങൾ മാത്രമേ കാണാൻ ആകുന്നുള്ളൂ എന്നുള്ളതാണ് നിർഭാഗ്യകരമായ കാര്യം. ഈ ഇടക്ക് ഇറങ്ങിയ A certified വിഭാഗത്തിൽപ്പെടുന്ന ഒന്ന്, രണ്ട് സിനിമകളാണ് ചുരുളി, കമ്മട്ടിപ്പാടം, ഗ്യാങ്സ്റ്റർ, സൂപ്പർ ഡീലക്സ്, എന്നിങ്ങനെയുള്ള സിനിമകൾ.

ഈ സിനിമകളിൽ ഒക്കെ കഥാപാത്രത്തിനും കഥ പറച്ചിലിനും അനിവാര്യമായ അല്ലെങ്കിൽ അത്യാവശ്യമായ ഇന്റിമേറ്റ് സീനുകൾ, ഭാഷാപ്രയോഗങ്ങൾ എന്നിവ മാത്രമാണുള്ളത്. അത് മുറിച്ചു മാറ്റിയാൽ ചിലപ്പോൾ ഈ സിനിമ മറ്റൊരു സിനിമയായി മാറും എന്നുള്ള സംവിധായകന്റെ ഉറച്ച വിശ്വാസമാണ് ഈ സിനിമകളിലെ സർട്ടിഫിക്കറ്റിന് കാരണം. അപ്പോൾ ഇത്തരം സിനിമകളെ സമീപിക്കുമ്പോൾ കണ്ണുകൾ അല്ല കാഴ്ചപ്പാടുകളാണ് മാറേണ്ടത് എന്നാണ് എന്റെ അഭിപ്രായം.

Leave a Reply
You May Also Like

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗ്യാങ്സ്റ്റർ സിനിമകകളിൽ ഒന്ന്, ഇന്ന് സുബ്രഹ്മണ്യപുരം തമിഴ്നാട്ടിലെങ്ങും റീ റിലീസ് ചെയ്യുകയാണ്

Shaju Surendran തമിഴിലെന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇറങ്ങിയ മികച്ച ഗ്യാങ്സ്റ്റർ സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തതാവുന്ന…

കിച്ച സുദീപ് -അമലാപോൾ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹെബ്ബുലി’ ഇനി തെലുങ്കിലും

കന്നഡ സ്റ്റാർ ഹീറോ സുദീപിന്റെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹെബ്ബുലി’ ഇപ്പോൾ തെലുങ്കിൽ റിലീസ് ചെയ്യാൻ…

“പുരുഷന്മാർക്കും മാഗി നൂഡിൽസിനും 2 മിനിറ്റ് നേരത്തെ ആയുസ്സേയുള്ളൂ”, നടി റെജീന കാസന്ദ്ര വിവാദത്തിൽ

എവരു, സുബ്രഹ്മണ്യം ഫോർ സെയിൽ, ഷൂർവീർ, നെഞ്ചം മരപ്പില്ലൈ തുടങ്ങിയ ശ്രദ്ധേയമായ ചില ചിത്രങ്ങളിൽ അഭിനയിച്ച…

നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ

നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. 35 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി…