ഗള്‍ഫിലെ അത്തര്‍ കടയില്‍ അത്തര്‍ മണപ്പിക്കാന്‍ വരുന്ന അറബിപ്പെണ്ണുങ്ങള്‍ക്ക് അത്തര്‍ കുപ്പി പൊട്ടിച്ച് , അതും ഒരെണ്ണമല്ല രണ്ടും മൂന്നും വച്ച് പൊട്ടിച്ച് എല്ലാം കൂടി ഒരുമിച്ച് പുറം കയ്യിലടിച്ച് മണപ്പിക്കാന്‍ കൊടുക്കയും മണം പിടിച്ച് ‘ഐവാ’,’തോഷിബ’ എന്നൊക്കെ പറഞ്ഞ് കണ്ണും തള്ളി നില്‍ക്കുന്ന അറബിപ്പെണ്ണുങ്ങളുടെ കയ്യില്‍ നിന്നും ഒരു ലൊടുക്ക് കുപ്പി അത്തറിനു നൂറുകണക്കിനു ദിര്‍ഹം വിലപറഞ്ഞുവാങ്ങിക്കുകയും ഇത്തരത്തില്‍ മണപ്പിക്കല്‍സ് കം വലിപ്പിക്കല്‍സ് വര്‍ഷങ്ങളോളം കൊണ്ടുനടക്കുകയും കയ്യില്‍ അനാവശ്യത്തിനു ആവശ്യത്തിലധികം കാശാവുകയും ചെയ്തപ്പോള്‍ പാപ്പി ഗള്‍ഫിനോട് വിട പറഞ്ഞ് പെട്ടിയും കെട്ടി നാട്ടിലേയ്ക്ക് പറന്നു,ലക്ഷ്യം പടം പ്ടിക്കണം ! അതെ, സില്‍മ !
നാട്ടിലെത്തിയതും പാപ്പി തന്റെ എല്ലാമെല്ലാമായ കൂട്ടുകാരന്‍ പരമുവിനെ സഹായിയായി നിര്‍ത്തി. അല്ലേലും പരമു ഖുബൂസൊക്കെ ആദ്യായിട്ടല്ലെ കാണുന്നെ !
“ടാ…ഞാന്‍ പടം പിടിക്കും …എന്നിട്ട് ജയറാമിനെ വച്ച് ഫ്ലോപ്പാക്കും …എന്റെ ഒരു സ്വപ്നമാ” പാപ്പി
“പൊട്ടാനാണെങ്കി പിന്നെ എന്തിനാ പിടിക്കുന്നെ” അത് ന്യായം !
“കാശിരിക്കയല്‍ട്രാ..പട്ടിണിയായാലും പടം പിടിച്ചിട്ടാണായതെന്നറിഞ്ഞാ അതൊരു വിലയാ…നീ ഒരു കാര്യം ചെയ്…ഒരു നടിയെ ഒപ്പിക്കണം …നല്ല സ്ട്രക്‌ച്ചര്‍ വേണം …അഭിനയമൊന്നും അറിയണമെന്നില്ല…സിനിമാപാട്ടുകളിലൊക്കെ നായികേടെ പിറകേ നിന്ന് കളിക്കുന്ന ഏതേലും ഒന്നിനെ പൊക്കെഡെ..” കാരണവും കാര്യവും പാപ്പി തന്നെ പറഞ്ഞു.
പിറ്റേ ദിവസം തന്നെ നായികയെത്തി. അതും ഫുള്‍ കോസ്റ്റ്യൂമില്‍ ! നായികേടേ പിറകേ നില്‍ക്കുന്ന അതേ മോഡലില്‍ . രാജനര്‍ത്തകിമാരെപ്പോലെ മുഖം പാതി മറച്ച് തലയില്‍ തുണിയൊക്കെ ഇട്ട്!
“ടെയ്..ഈ മൊതലിനെ എങ്ങനെ ഇവിടെത്തിച്ചു..” ഈ രൂപത്തില്‍ എങ്ങനെ വെളിയിലിഅറങ്ങി എന്ന്!
“ഇന്നലെ രാത്രി ഞാന്‍ ഇവള്‍ടെ അമ്മയെ കാണാന്‍ പോയപ്പൊ…ചീ..അമ്മയെക്കണ്ട് പറഞ്ഞിരുന്നു..വെളുപ്പിനു രണ്ടുമണിക്ക് തുടങ്ങീതാ മേക്കപ്പ്..അന്‍ചായപ്പൊ എന്റെകൂടെ..ചീ..ഞാന്‍ ചെന്ന് വിളിച്ചോണ്ടു വന്നു” പരമു.
“നീ കൊച്ചിനു പാലുകൊടുത്തിട്ടാണോടി വന്നെ?” നായികയോട് പരമു ചോദിക്കുന്നതുകേട്ട് പാപ്പി ഞെട്ടി.
“കൊച്ചാ..? ഇവക്കാ…? കെട്ടിയോനെവിടേടീ നിന്റെ?” പാപ്പിക്കങ്ങോട്ട് ഒക്കുന്നില്ല.
“അതൊക്കെ പണ്ടല്ലേ സാറേ..ഇപ്പൊ കൊച്ചാവാന്‍ കെട്ടിയോനൊന്നും വേണോന്നില്ലാന്നേ..പിന്നെ വല്ലോനേം കെട്ടീട്ട് സ്നേഹമറിയാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ഇതല്ലേ?” സോ സിമ്പിള്‍ !
“നീ കെട്ടിയാലേ സ്നേഹ മറിയു..ഇല്ലേലെന്താ മറിയൂല്ലേ?”
“സ്നേഹയല്ല..സ്നേഹം ..”
“വോക്കെ..കൊച്ചിനെത്രെയായി..?” പാപ്പി കുശലത്തിലേയ്ക്ക്.
“വാങ്ങിച്ചതല്ല സാര്‍ ..പ്രസവിച്ചതാ..” അത് സത്യം !
“എത്ര മാസായീന്ന്?”
“നാലു മാസാവാറായി”
“അപ്പൊ കൊഴപ്പമില്ല…നീ അഭിനയിക്കോ?”
“സാര്‍ , ഞാന്‍ നന്നായി അഭിനയിക്കും സാര്‍ ” ഇതും പറഞ്ഞ് നായിക മുഖത്ത് വീണു കിടന്നിരുന്ന തുണി പൊക്കി.
“വേണ്ടാ..ഈ സില്‍മേല്‍ നിന്റെ മുഖം കാണിക്കുന്ന കാര്യം സംശയാ..ബാക്കിയൊക്കെ റെഡിയാണല്ലോ.. അതുമതിപിന്നെ..നിനക്ക് അഭിനയം അറിയാമെങ്കില്‍.. ഐ ആം സോറി..റോളില്ല…എനിക്കാവശ്യം അഭിനയം അറിയാതെ സ്ട്രഗിള്‍ ചെയ്യുന്ന നായികയെയാണ്..”
“ഓഹ് നോ സാര്‍ …ഈ സിനിമയിലും എന്റ് മുഖം കാണില്ലെ…ശെ..എന്നാ ഇനി എന്റെ ഫേസൊന്ന് ലോന്‍ചാകുന്നെ?” നായിക വിതുമ്പി.
പെട്ടെന്ന് എന്തോ പ്രതീക്ഷിച്ച പോലെ ,
“സര്‍ അഭിനയിക്കാനറിയില്ല..അഥവാ അറിയാങ്കി തന്നെ ഞാനത് കാണീക്കില്ല..ബട്ട് , ഞാന്‍ നന്നായി സ്ട്രഗിള്‍ ചെയ്യും സാര്‍ . ” പാപ്പിയുടെ കയ്യില്‍ ഒന്ന് തൊട്ടുരുമ്മിക്കൊണ്ട് നായിക.
“യ്യേ…സ്ട്രഗിള്‍ എന്ന് പറഞ്ഞാ നീ വിചാരിച്ച പോലെ അതല്ല…ഡെയ്..ഇവള്‍ക്ക് നമിതേടെ പടം വല്ലോം കാണിച്ചുകൊടഡെയ്..സ്ട്രഗിളിങ്ങ് പഠിക്കാന്‍ ..” പരമുവിനെ നോക്കി പാപ്പി പറഞ്ഞു.
“സാര്‍ നമിതേച്ചീടെ ക്ലിപ്സ് എന്റേലുണ്ട്..ഞാനത് കണ്ടോളാം ” ആന്‍ ഐഡിയ കാന്‍ ചേന്‍ച് യുവര്‍ ലൈഫ്!
“അത് മുപ്പത് സെക്കന്‍റ്റല്ലേയുള്ളു…അത് ഞാന്‍ കണ്ടതാ..” പരമു ഇടയ്ക്ക് കേറി പറഞ്ഞു.
“അയ്യോ..ആ ക്ലിപ്പല്ല…ഇത് സില്‍മ…സില്‍മേടേ ക്ലിപ്പ്” നായിക തിരുത്തി.
“ആഹ..നിന്റെ ബുദ്ധീം വലുതാണല്ലോ..ഓക്കെ..പക്ഷെ പടമിറങ്ങുന്നതുവരെ നിന്റെ ഒരു ക്ലിപ്പും ഇറങ്ങാന്‍ പാടില്ല..അങ്ങനെ വല്ലതും ഇറങ്ങീട്ടുവേണം നിന്നെ കാണാന്‍ ആള്‍ക്കാരിടിച്ചുകേറി സില്‍മ ഹിറ്റാകാന്‍ .. സോ നോ ക്ലിപ്സ്..ഓക്കെ? ” പാപ്പി അവളെ അടിമുടി നോക്കി വാണിങ്ങ് കൊടുത്തു.
“ഓക്കെ സാര്‍ …യേറ്റു…ആരാ സാര്‍ ഹീറോ ..?ടെല്‍ മീ സാര്‍ ..ടെല്‍ മീ..” നായിക കിണുങ്ങി.
“ഓകെ..ഓക്കെ..ഞാന്‍ പറയാം …ജയരാമന്റെ സഹോദരിയുടെ റോളാണു നിനക്ക്…” പാപ്പി വിഷയത്തിലേയ്ക്ക് കടന്നു.
“ഓഹ് നോ സാര്‍ ..ജയരാമേട്ടന്‍ എന്റെ സഹോദരനായോ…ഞാന്‍ അക്സെപ്റ്റ് ചെയ്യില്ല…ഐ മീന്‍..ഓഡിയന്‍സ് അക്സെപ്റ്റ് ചെയ്യില്ല…” നായികയ്ക്ക് സംശയം .
“അവളു പറഞ്ഞതു ശെരിയാ…വിവാദമായിക്കഴിഞ്ഞാല്‍ പിന്നെ സില്‍മ ഹിറ്റാകും…അപ്പൊ പ്ലാന്‍ പൊളിയും” പരമു നായികയെ സപ്പോര്‍ട്ട് ചെയ്തു.
“അയ്യോ..അത് ഞാന്‍ ഓര്‍ത്തില്ല..സിനിമ പൊളിഞ്ഞേ പറ്റു..അതിനു വേണ്ടി ഞാന്‍ എന്തും ചെയ്യും …ഓക്കെ ഇതു പറ..നിനക്ക് ഡാന്‍സൊക്കെ അറിയാല്ലൊ ല്ലെ..?” പാപ്പി സീരിയസ്സായി.
“എനിക്കാകെ അറിയാവുന്നത് രണ്ടേ രണ്ടു കാര്യങ്ങളാണു സാര്‍” നായിക വാചാലയായി.
“ഓക്കെ, രണ്ടാമത്തേതേതാ?” ആദ്യത്തെ ‘കാര്യം’ മനസ്സിലായി എന്നര്‍ത്ഥത്തില്‍ പാപ്പി.
“ഡാന്‍സ്..സാറേത് പാട്ടു പറഞ്ഞാലും ഞാന്‍ ഡാന്‍സ് ചെയ്യും..പണ്ടൊക്കെ വീട്ടില്‍ ന്യൂസ് വായിക്കുമ്പൊ അതനുസരിച്ച് വരെ ഞാന്‍ ഡാന്‍സീട്ടൊണ്ട്..സ്റ്റെപ്പെടുക്കട്ടേ സാര്‍..എടുക്കട്ടേ..ടുക്കട്ടേ..” ആഹ എന്നോടാ കളി, നായിക വിട്ടില്ല.
“ശെടീ…നീയെന്റെ സില്‍മ ഹിറ്റാക്കിച്ചേ അടങ്ങു അല്ലേ…നിനക്കീ പണി പറ്റില്ല..ഒരു പണി ഞാന്‍ തരാം …എന്നെയങ്ങ് കെട്ടിക്കൊ” പാപ്പി ഹാസ് ദ സൊല്യൂഷന്‍ !
“അതുപറ്റില്ല…തന്നെ ഞാന്‍ കെട്ടിയാ പിന്നെ തന്റെ കാശൊക്കെ ആരു മുടിപ്പിക്കും” പോയിന്റ് !
“അതിനു നീ പേടീക്കണ്ട..എന്റെ മനസ്സില്‍ ഒരുത്തനുണ്ട്..പുള്ളിയ്ക്ക് മറ്റുള്ളവന്റെ കാശു മുടിപ്പിക്കാനാരും പറഞ്ഞുകൊടുക്കണ്ട…അതവനു മാത്രമുള്ള ഒരു കഴിവാ..അവനെ ഞാന്‍ ഫിക്‌സ് ചെയ്തു” പാപ്പി, ദ ജീനിയസ് !
“അതാരാ സാര്‍ ?”
“നമ്മുടെ വിനയന്‍ ..ആ കയ്യും കണ്ണുമൊന്നുമില്ലാത്തോരെ വച്ച് പടമെടുക്കുന്നില്ലേ..അവന്‍ തന്നെ”