fbpx
Connect with us

cinema

“സിനിമ ഇൻഡസ്‌ട്രിയിലെ വണ്ടിച്ചെക്കുകൾ കൂട്ടിവച്ചാൽ കശ്മീർ മുതൽ കന്യാകുമാരി വരെ ആറുനിര പാതയുണ്ടാക്കാം”, ഒരു നിർമ്മാതാവിന്റെ കുറിപ്പ്

Published

on

നിർമ്മാതാവ് ജോളി ജോസഫിന്റെ വാക്കുകൾ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചാവിഷയം. അദ്ദേഹം സിനിമയുടെ മായികലോകത്തെ കുറിച്ചും അതിലെ കപടതകളെ കുറിച്ചും ചതിക്കുഴികൾ കുറിച്ചും തുറന്നെഴുതുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം. സോഷ്യൽ മീഡിയയിൽ ആണ് അദ്ദേഹം തന്റെ കുറിപ്പ് പങ്കുവച്ചത് .

സിനിമ വ്യവസായത്തിൽ ചതിക്കപ്പെടുന്ന ജീവിതങ്ങൾ

ജോളി ജോസഫ്

സിനിമയെന്നാൽ ‘നുണ’യാണ് ,അതിലെ ഓരോ ഫ്രെയിമും നുണകളുടെ കൂമ്പാരമാണ് … ആധാരരേഖാ സംബന്ധിയല്ലാത്ത, വേഷക്കാരുടെ നാട്യം ചിത്രീകരിക്കുന്ന കഥകൾ സത്യമല്ല വ്യാജമാണ്, വെറും കാപട്യം മാത്രമാണ്. അതിനെ പ്രേക്ഷകന് സത്യമെന്ന് തോന്നിപ്പിക്കുന്നതിന്റെ കഴിവിലാണ് അണിയറ പ്രവർത്തകരും സിനിമകളും വിജയിക്കുക .. ഒരു സിനിമയും സത്യമല്ല, ഓരോരുത്തരുടെയും തലയിൽ ഉദിച്ച ആശയങ്ങൾ, ചിത്രീകരണങ്ങൾ മാത്രമാണ്!പക്ഷേ അതിനുള്ളിലെ ജീവിതങ്ങൾ പലപ്പോഴും ചതിക്കപ്പെടുകയാണ്. സിനിമയെടുത്ത് എല്ലാ സമ്പാദ്യങ്ങളും കുടുംബവും ജീവിതവും നഷ്ടപ്പെട്ട ഒരുപാടു നിർമാതാക്കളുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്, പലരും ഇപ്പോഴും നമ്മുടെ കൺവെട്ടത്തുമുണ്ട്. !

Advertisement

 

എല്ലാവരും നാളെയെന്ന പ്രതീക്ഷയുടെ, നന്നാവുമെന്ന സ്വപ്നത്തിന്റെ പുറകിലാണല്ലോ ഇന്ന് ജീവിക്കുന്നത്. അതിന്റെ അങ്ങേ അറ്റമാണ് സിനിമ. സിനിമയെന്നാൽ സ്വപ്നം മാത്രമല്ല പലരുടെയും ജീവിത ലക്ഷ്യം കൂടിയാണ്. സിനിമയിൽ വരുന്ന എഴുത്തുകാരും സാങ്കേതിക പ്രവർത്തകരും എന്തിന്, യൂണിറ്റിൽ ചായകൊടുക്കുന്ന ആളുകൾ വരെ അതിന്റെ പുറകിലാണ്. പക്ഷേ അതിനെ മുതലെടുക്കുന്ന, പണമില്ലാതെ കടം പറഞ്ഞും മറ്റുള്ളവരെ പ്രലോഭിപ്പിച്ചും പറ്റിച്ചും സിനിമയെടുക്കുന്ന ഹൃദയമില്ലാത്ത, കഴുകക്കണ്ണുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.

കോടികൾ ലാഭമുണ്ടാക്കിയ ഒരു നിർമാതാവിന്റെ മുൻപിൽ പെങ്ങളുടെ കല്യാണത്തിനു വേണ്ടി ഇരന്നു കരഞ്ഞ ഒരു എഡിറ്ററെ എനിക്കറിയാം, ഇന്നേവരെ ഒന്നും കൊടുത്തിട്ടില്ല. വർഷങ്ങളോളം കാത്തിരുന്ന്, അറിയപ്പെടുന്ന നടന്റെ സിനിമ തീർത്തിട്ടും പത്തിന്റെ പൈസ ഇപ്പോഴും കിട്ടാത്ത ഒരു പുതുമുഖ സംവിധായകനെയും സെറ്റിൽ ഭക്ഷണം കൊടുത്തതിന്റെ പണം കിട്ടാതെ വട്ടിപ്പലിശക്ക് കടം വാങ്ങിയവനെയും ദിവസങ്ങളോളം ഷൂട്ടിങ്ങിൽ പങ്കെടുത്തിട്ട് അച്ഛനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ ഒരൽപം പണം ചോദിച്ച നടനെ അധിക്ഷേപിച്ചവരെയും എനിക്കറിയാം.വലിയ ആളുകളുടെ സിനിമാ പരസ്യം മാത്രം ചെയ്തതിനാൽ ജീവിതം കുട്ടിച്ചോറായ ഒരുപാവം മനുഷ്യൻ ഇപ്പോഴും എറണാകുളത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നു.

 

Advertisement

സിനിമ ഇൻഡസ്‌ട്രിയിൽ കൊടുത്ത വണ്ടിച്ചെക്കുകൾ കൂട്ടിവച്ചാൽ കശ്മീർ മുതൽ കന്യാകുമാരി വരെ ആറുനിര പാതയുണ്ടാക്കാം. യാതൊരു മടിയുമില്ലാതെ കൊടുത്ത, വ്യാജമായ, കാപട്യം നിറഞ്ഞ വാക്കുകൾക്ക് പിതാവ് ആരാണെന്നറിയാതെ പിറന്ന കുട്ടിയുടെ ഗതിപോലുമില്ല എന്നതാണ് വാസ്തവം.പാവങ്ങളായ പലരും സത്യം പറയാൻ മടിക്കുന്നത് നാളെയും സിനിമയിൽ നിൽക്കണമല്ലോ എന്ന ഒരൊറ്റ കാര്യംകൊണ്ട് മാത്രമാണ്. അതുകൊണ്ടാണവർ ആരുമറിയാതെ ബാത്‌റൂമിൽ പോയി കാപട്യക്കാരുടെ മാതാപിതാക്കളെ എന്നും സ്മരിക്കുന്നത്.

മലയാളത്തിലും കന്നഡയിലുമായി ഞാനും സിനിമകൾ നിർമിച്ചവനാണ്. എന്റെ ബാനർ ബോംബെയിലും എല്ലാ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും റജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. എന്റെ സിനിമകൾ പൊട്ടിയപ്പോൾ, അപ്പോഴുണ്ടായിരുന്ന ആസ്തി വിറ്റു പറഞ്ഞ പണം എല്ലാവർക്കും കൊടുത്തു കണക്കുകൾ തീർത്തു. കാരണം എന്റെ വാക്ക് എന്റെ ദൈവമാണ്. എനിക്കൊരപ്പനെയുള്ളൂ …! സിനിമ വ്യവസായത്തിൽ നന്നായി സിനിമയെടുക്കുന്ന നല്ലവരായ ഒരുപാട് ആളുകളും ഉണ്ട്. എല്ലാവരും ചീത്തയാണ് എന്നൊരിക്കലും ഞാൻ പറയില്ല. അത് സത്യവുമല്ല, പക്ഷേ ചില അട്ടകൾ വ്യവസായത്തിന്റെ പേര് കളഞ്ഞു കുളിക്കുന്നു എന്നതാണ് വാസ്തവം .

 

എന്നിൽനിന്നും അത്യാവശ്യം പറഞ്ഞു കരഞ്ഞു കടംവാങ്ങിയ പണം മഹാന്മാർ തിരികെ തന്നിരുന്നെങ്കിൽ നല്ല രണ്ട് സിനിമകൾ എടുക്കാമായിരുന്നു..! എന്റെ ഹോട്ടലുകളിൽ വളരെ കുറവായ മുറിവാടകയ്ക്ക് ആളുകളെ താമസിപ്പിച്ച് കോടികൾ ചെലവാക്കി പടം പിടിച്ച പലരും എനിക്ക് പണം തരാനുണ്ട് , മാസങ്ങളായി കടമാണ്. ചോദിച്ചാൽ ചിലർ കരയും. ചിലർ യാതൊരു ഉത്തരവും തരാതെ താരങ്ങളോടോടൊപ്പം വിരാജിക്കുന്നു പാർട്ടികളിൽ – മുന്തിയ ഹോട്ടലുകളിൽ …! എന്റെ കാര്യം മാത്രമല്ല പലരുടെയും സ്ഥിതി ദയനീയമാണ്. വളരെ പ്രശസ്തരായ അവരുടെ പേരുകൾ വെളിപ്പെടുത്താത്തത് എന്റെയും പെട്ടുപോയ പലരുടെയും മര്യാദ. പക്ഷേ ഗതികെട്ടാൽ പുലി പുല്ലും തിന്നും … !

Advertisement

 854 total views,  4 views today

Continue Reading
Advertisement
Comments
Advertisement
SEX3 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment4 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment4 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX5 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films5 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment5 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment6 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment7 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket8 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment9 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health10 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket8 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment13 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »