ഒരു സിനിമ ഇറങ്ങി അത് പ്രേക്ഷകനിലേക്ക് എത്തിച്ചേരുന്നതിനു മുൻപേ അതിനെ കുറിച്ച് ഏകദേശ പൂർണ വിവരങ്ങളും വിശകലനങ്ങളും പോരായ്മകളും മേമ്പൊടി ചേർത്ത് ചില ഊളകൾ അവരുടെ പിതൃശൂന്യത എഴുതിപ്പിടിപ്പിക്കുന്നതിനേയാണ് സിനിമ റിവ്യൂ എന്ന് പറയാനാകുന്നത്.
എല്ലാവരേയും അല്ല ചില മാധ്യമങ്ങൾ ഇവിടെ നടത്തിവരുന്നത് ഇതുതന്നെയാണ് മുൻപ് ഒരു സിനിമ ഇറങ്ങി അത് തിയറ്ററിൽ നിന്ന് കണ്ടു പരസ്പര വിലയിരുത്തലിലൂടെയും ആശയ വിനിമയങ്ങളിലൂടേയും ആണ് ആ സിനിമയുടെ മേന്മയും പോരായ്മകളും ജനങ്ങളിലേക്ക് എത്തിച്ചേരുന്നത് അതുകൊണ്ടുതന്നെ ആ സിനിമയുടെ ഉള്ളടക്കം അറിയുവാൻ എങ്കിലും പല പ്രേക്ഷകരും കയറി കാണുക തന്നെ ചെയ്യും ഒരു സിനിമ കാണുവാൻ കയറുന്ന പ്രേക്ഷകരുടെ മനസ്സിൽ ആകാംക്ഷയാണ് ഉണ്ടാവുക സ്ക്രീനിൽ തെളിയുന്ന കഥാപാത്രങ്ങളും കഥയുമെല്ലാം എന്തായിരിക്കും എന്നുള്ള ആകാംക്ഷ അത് ആ വ്യക്തിയുടെ താല്പര്യങ്ങൾക്കനുസരിച്ചും അയാളെ സന്തോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഒരോ സിനിമയുടെയും വിജയങ്ങൾ ഉണ്ടാകുന്നത് എന്നാൽ ഇന്ന് പലരുടേയും റിവ്യൂ വായിക്കുന്നതോട് കൂടി ഒരു സിനിമയോടുള്ള ആകാംക്ഷ തന്നെ നശിക്കുന്ന രീതിയിലാണ് പലരും റിവ്യൂകൾ എഴുതിപ്പിടിപ്പിക്കുന്നത് സിനിമ പോലും കാണാതെ റിവ്യൂ എഴുതുന്ന മഹാന്മാരും കൂട്ടത്തിൽ ഉണ്ട് എന്നുള്ളതാണ് സത്യാവസ്ഥ, സ്റ്റീഫൻ സ്പിൽബർഗ്, ക്രിസ്റ്റഫർ നോളൻ, ജെയിംസ് കാമറൂൺ ഇവരുടെ വരെ സിനിമകൾക്ക് കാമ്പ് പോരാ സംവിധായകന് കുറച്ചുകൂടെ കൈയടക്കവും ശ്രദ്ധയും ആകാമായിരുന്നു എന്നു വരെയാണ് ഇവരുടെ അഭിപ്രായങ്ങൾ ഉണ്ടാവുക,
ഞാനൊരു സിനിമാ പ്രവർത്തകൻ ഒന്നുമല്ല സിനിമയെ സ്നേഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകനാണ് എന്നാൽ ഈയിടെയായി പല സിനിമകളുടെയും റിവ്യൂ വായിക്കുന്നതോടുകൂടി ആ സിനിമകൾ കാണുവാനുള്ള ആഗ്രഹം തന്നെ ഇല്ലാതാവുന്നു പിന്നീടെപ്പോഴെങ്കിലും ടിവിയിൽ വരുമ്പോഴോ മറ്റേതെങ്കിലും വിധത്തിലോ കണ്ടാൽ മതിയാകും എന്ന ചെറിയ ആഗ്രഹത്തിലേക്ക് വീണുപോകുന്നു ഇത് ഒരു നല്ല കീഴ്വഴക്കമല്ല സിനിമ റിവ്യൂ മൂലം ദുരന്തമായ ഒരു ഉദാഹരണമാണ് ഏറ്റവും പുതിയതായി ഇറങ്ങിയ അമീർഖാൻ ചിത്രം തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. വിലയിരുത്തലുകൾ നടത്തുന്നത് കൊണ്ട് കുഴപ്പമില്ല എന്നാൽ അതിന്റെ ഉൾക്കാമ്പ് ജനങ്ങളിലേക്ക് എത്തിക്കുവാൻ ഇവർ കാണിക്കുന്ന ഈ ക്യൂരിയോസിറ്റി അപകടം പിടിച്ചതാണ് അത് സിനിമാവ്യവസായത്തെ തന്നെ തകർക്കുന്നതും കുറേ ആൾക്കാരുടെ ജീവിതോപാധിയെ തന്നെ ബാധിക്കുന്നതും ആണ്.
റിവ്യൂ എഴുതുന്നവൻ ഒരുപക്ഷേ ഹോളിവുഡ് സിനിമകളും മറ്റും എല്ലാം കണ്ട് ഗ്രാഫിക്സിലേയും വി എഫ് എക്സിലേയും പോരായ്മകളും കോട്ടങ്ങളും നേട്ടങ്ങളും എല്ലാം അറിയുന്നവൻ ആയിരിക്കാം എന്നാൽ ഒരു സാധാരണ പ്രേക്ഷകന് ചിലപ്പോൾ ഇന്ത്യൻ സിനിമയിലെ വിഎഫ്എക്സ് കൊണ്ടുതന്നെ തൃപ്തിപ്പെടുന്നവനുമായിരിക്കാം ഓരോ വ്യക്തിയുടെയും നിലവാരവും സംതൃപ്തിയും അളക്കുവാൻ ഒരാൾക്കും കഴിയില്ല അത് അവർ കണ്ടുതന്നെ തീരുമാനിക്കേണ്ടതാണ് അപ്പോൾ ഇവർ സിനിമ ഇറങ്ങുന്ന ആദ്യ ദിവസം തന്നെ അതിലെ പോരായ്മകളുണ്ടെന്ന് വിളിച്ചു കൂവുമ്പോൾ സാധാരണ പ്രേക്ഷകന് ആ സിനിമയോടുള്ള ആകാംക്ഷ തന്നെ നശിക്കും അതാണ് ഞാനിവിടെ സൂചിപ്പിക്കുവാൻ ഉള്ള കാരണം.
ഉദാഹരണം ഇന്ന് ഇറങ്ങിയ ശങ്കറിന്റെ 2 എന്ന സിനിമയെക്കുറിച്ച് ചില ‘മാധ്യമ’ങ്ങളിൽ വന്ന റിവ്യൂ ആണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത് ഹോളിവുഡ് സിനിമയുടെ നിലവാരം ഇല്ല സംവിധായകന് കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു എന്നൊക്കെയാണ് ഒരു പ്രമുഖ ‘മാധ്യമം’ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് അത് പ്രേക്ഷകർ കണ്ട് തീരുമാനം എടുക്കട്ടെ നിങ്ങളെന്തിന് പ്രേക്ഷകരുടെ ആകാംക്ഷ നശിപ്പിക്കുവാൻ ശ്രമിക്കുന്നു നിങ്ങൾക്ക് ഒരുപക്ഷേ പബ്ലിസിറ്റി ഇനത്തിലും മറ്റും ഉദ്ദേശിച്ച തുക കിട്ടാത്തതിന്റെ ചൊരുക്ക് തീർക്കുകയാവും പക്ഷേ അത് സാധാരണ പ്രേക്ഷകന്റെ ആസ്വാദന സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറി കൊണ്ട് ആകരുത് നിങ്ങളുടെ പിതൃശൂന്യത കേട്ടോ
‘മാധ്യമ’ങ്ങളെ..
@ sobijeff
