Nithin Ram

മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾക്ക് ക്യാമറ ചെയ്ത സിനിമാട്ടോഗ്രാഫർ ആനന്ദകുട്ടൻ, സിനിമാക്കാരുടെ കുട്ടേട്ടൻ. മലയാളത്തിലെ അന്നത്തെ മുൻ നിരാശ സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാൻ. ജോഷി, ഫാസിൽ, സിബി മലയിൽ, സിദ്ദിഖ് ലാൽ, ഷാജി കൈലാസ് തുടങ്ങിവരുടെ ഏറ്റവും പ്രിയപ്പെട്ട ക്യാമറാമാൻ. ആദ്യകാല അപ്പുണ്ണി പോലത്തെ സത്യൻ അന്തിക്കാട് സിനിമകൾക്ക് ക്യാമറ ചെയ്തത് ആനന്ദകുട്ടനാണ്. മറ്റു പല സംവിധായകരുടെ ആദ്യ സിനിമകളുടെ ക്യാമറ മിക്കവാറും ആനന്ദകുട്ടൻ ആയിരിക്കും. ആകാശദൂതും പപ്പയുടെ സ്വന്തം അപ്പൂസും ഭാരതവും പോലത്തെ ഇമോഷണൽ ഡ്രാമകളും സദയം പോലത്തെ ക്ലാസ്സ്‌ സിനിമകളും പഞ്ചാബി ഹൗസും വൺ മാൻ ഷോയും ക്രോണിക് ബാച്ചിലറും ഹിറ്റ്‌ലെറും കോട്ടയം കുഞ്ഞച്ഛനും കാബൂളിവാലയും സൂപ്പർമാനും മേലെപ്രമ്പിൽ ആൺവീടും അനിയൻ ബാവ ചേട്ടൻ ബാവവും മാന്നാർ മത്തായിയും പോലത്തെ എന്റർടൈൻമെന്റ് പടങ്ങളും നായർ സാബും സഥലത്തെ പ്രധാന പയ്യൻസും FIR പോലത്തെ ആക്ഷൻ സിനിമകളും ഊട്ടിയുടെ മനോഹാരിത കാണിച്ചു തന്ന മണിവത്തൂരിലെ ആയിരം ശിവരാത്രികളും മലയാളത്തിൽ ഏറ്റവും മികച്ച മ്യൂസിക്കൽ സിനിമ ഹിസ് ഹൈനെസ്സ് അബ്ദുള്ള. അയ്യർ ദി ഗ്രേറ്റ്‌, മാനത്തെ വെള്ളിതേര് പോലത്തെ വേറെയും ഒരുപാട് നല്ല സിനിമകൾ ലിസ്റ്റ് തീരില്ല. മണിച്ചിത്രതാഴ് സിനിമയുടെ സെക്കന്റ്‌ യൂണിറ്റ് ക്യാമറമാനായി വർക്ക് ചെയ്തിട്ടുണ്ട്.  അദ്ദേഹം ചെയ്ത സിനിമകളിൽ എന്റെ പ്രിയപ്പെട്ട സിനിമകളാണ് ഫോട്ടോയിൽ കൊടുത്തിരിക്കുന്നത് ഇത് മാത്രമല്ല വേറെയും ഒരുപാട് ഗംഭീര സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്.

**

Leave a Reply
You May Also Like

അയ്യപ്പൻ നായരിൽ നിന്നും മുണ്ടൂർ മാടനിലേക്ക് ഉള്ള പരകായപ്രവേശം ഇന്നും അത്ഭുതപ്പെടുത്തുന്നു

68–ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം- മികച്ച സഹനടന്‍ : ബിജു മേനോന്‍ (ചിത്രം : അയ്യപ്പനും…

അനുപമയും നടൻ രാം പൊതിനേനിയും ഉടൻ വിവാഹിതയാകുമെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനമെന്ത് ?

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ സിനിമകളിലെ ശ്രദ്ധേയമായ പ്രകടനത്തിന് പേരുകേട്ട ബഹുമുഖ നടി അനുപമ പരമേശ്വരൻ…

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Dinshad Ca ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും. ബാലചന്ദ്രമേനോൻ സറിന്റെ ഇൻസ്റ്റഗ്രാം പേജിൽ യാദൃശ്ചികമായി…

ജ്യോതികയെ പോലെ നാഗവല്ലിയായി ആരാധകരുടെ ഹൃദയത്തിൽ കങ്കണയും ഇടം നേടുമോ?

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി പി.വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2005-ൽ റിലീസ് ചെയ്ത് 200 ദിവസത്തിലധികം…