പ്രശസ്ത ഛായാഗ്രാഹകനായ ഓട്ടാമ്പിള്ളിൽ സുധീഷ് (പപ്പു) അന്തരിച്ചു, അവസാനം പ്രവർത്തിച്ചത് ‘അപ്പൻ’ സിനിമയിൽ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
1 SHARES
14 VIEWS

പ്രശസ്ത ഛായാഗ്രാഹകനായ ഓട്ടാമ്പിള്ളിൽ സുധീഷ് (പപ്പു) അന്തരിച്ചു. 44 വയസ്സായിരുന്നു. ഞാൻ സ്റ്റീവ് ലോപ്പസ്, സെക്കൻഡ് ഷോ, കൂതറ, അയാൾ ശശി, അപ്പൻ, ഈട, റോസ് ഗിറ്റാറിനാൽ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചത് അദ്ദേഹമായിരുന്നു. ഏറെക്കാലമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രാത്രി 12 മണിക്ക് വീട്ടുവളപ്പിൽ. മജു സംവിധാനം ചെയ്ത അപ്പൻ എന്ന സിനിമയിലാണ് അദ്ദേഹം അവസാനം പ്രവർത്തിച്ചത്. ഷൂട്ട് തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അനാരോഗ്യത്തെ തുടർന്ന് പപ്പു ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്ന് വിനോദ് ഇല്ലംപള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം പൂർത്തിയാക്കിയത്.രാജീവ് രവിയുടെ പ്രധാന ക്യാമറ സഹായിയായിരുന്ന പപ്പു അന്നയും റസൂലും, കമ്മട്ടിപ്പാടം സിനിമയുടെ സെക്കൻഡ് യൂണിറ്റ് ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ