മഹാവിസ്ഫോടനത്തിന്റെ നാളുകൾ

Sabu Josee

ലോകത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണശാല ചൈനയിൽ നിർമിക്കുന്നു. 2027ൽ പ്രവർത്തനമാരംഭിക്കുന്ന സർക്കുലർ ഇലക്ട്രോൺ പോസിട്രോൺ കൊളൈഡർ (Circular Electron Positron Collider- CEPC) സേണിലെ ലാർജ് ഹാഡ്രോൺ കൊളൈഡറിന്റെ (LHC) രണ്ടു മടങ്ങ് വലുതായിരിക്കും. യൂറോപ്യൻ ഓര്ഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിന്റെ (CERN) നിയന്ത്രണത്തിൽ ഫ്രാൻസ് – സ്വിറ്റ്സര്ലണ്ട് അതിര്ത്തിയിൽ ഭൂമിക്കടിയിൽ 27 കിലോമീറ്റർ ചുറ്റളവിൽ സ്ഥാപിച്ചിട്ടുള്ള കണികാ ത്വരത്രമാണ് (particle accelerator) ലാര്ജ് ഹാഡ്രോൺ കൊളൈഡർ. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ കണികാപരീക്ഷണശാലയാണിത്.

എന്നാൽ സി.ഇ.പി.സിയുടെ നിർമാണം പൂർത്തിയാകുമ്പോൾ അതിന്റെ കണികാ ത്വരത്രത്തിന്റെ മാത്രം ചുറ്റളവ് 53.6 കിലോമീറ്ററായിരിക്കും. അനുബന്ധ പരീക്ഷണശാലകൾ എല്ലാം ചേര്ന്ന് ആകെ ചുറ്റളവ് 80 കിലോമീറ്ററായിരിക്കും. വടക്ക സ തുറമുഖനഗരമായ ക്വിന്ഹ്വാന്ഡോയിലാണ് ഈ കണികാ പരീക്ഷണശാല സ്ഥാപിക്കുന്നത്. രണ്ടു സൂപ്പർ കൊളൈഡറുകളായിരിക്കും ടണലിലുണ്ടാവുക. ഇതിൽ സർക്കുലർ ഇലക്ട്രോൺ പോസിട്രോൺ കൊളൈഡറിന്റെ നിർമാണമാണ് 2021 ൽ ആരംഭിക്കുക. രണ്ടാമത്തെ കണികാ ത്വരത്രമായ സൂപ്പർ പ്രോട്ടോൺ – പ്രോട്ടോൺ കൊളൈഡർ (Super Proton-Proton Collider- SPPC) 2040 ൽ നിര്മാണമാരംഭിക്കും.

ഉന്നത ഊര്ജനിലയിൽ പ്രകാശവേഗതയുടെ തൊട്ടടുത്ത് കണികകളെ പായിച്ച് കൂട്ടിയിടിപ്പിക്കുന്നതിലൂടെ മഹാവിസ്ഫോടന സമയത്തെ പ്രപഞ്ചത്തിന്റെ അവസ്ഥ പരീക്ഷണശാലയിൽ സൃഷ്ടിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. കണികാഭൗതികത്തിലെ മാനകമാതൃകയായ സ്റ്റാൻഡേർഡ് മോഡലിലെ പ്രവചനങ്ങളാണ് ലാര്ജ് ഹാഡ്രോൺ കൊളൈഡറിൽ നടത്തുന്നത്. എന്നാല് സ്റ്റാന്ഡേര്ഡ് മോഡലിനുമപ്പുറമുള്ള സൂപ്പർസിമട്രി മാതൃകകളിലെ സൈദ്ധാന്തിക കണങ്ങളെ പരീക്ഷണങ്ങളിലൂടെ കണ്ടെത്താനുള്ള ഊര്ജനില എൽ. എച്ച്.സിയില് സൃഷ്ടിക്കാൻ കഴിയില്ല. എന്നാൽ സി.ഇ.പി.സി പോലെയുള്ള വലിയ കണികാ ത്വരത്രങ്ങളിൽ സൂസി കണികകളെ (Supersymmetry Particles) കണ്ടെത്താൻ കഴിയുമെന്നാണ് കരുതുന്നത്. കൂടാതെ മഹാവിസ്ഫോടനം, ശ്യാമദ്രവ്യം, തമോദ്വാരം എന്നീമേഖലകളിൽ നിലനില്ക്കുന്ന ദുരൂഹതകൾക്ക് അറുതിയുമാകും. ബഹുരാഷ്ട്ര പങ്കാളിത്തത്തോടെയാണ് ഈ നിർമിതി പൂർത്തീകരിക്കുന്നത്.

You May Also Like

സി സി ടി വി സ്വന്തമായി ഒന്ന് അസംബിൾ ചെയ്തു നോക്കാം

Sujith Kumar (ഫേസ്ബുക്കിൽ എഴുതിയത് ) CCTV വീഡിയോ സർവലൈൻസ് സംവിധാനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും…

ഇന്ത്യന്‍ അവതാറായ എഐ സുന്ദരി നൈന

ഇന്ത്യന്‍ അവതാറായ എഐ സുന്ദരി നൈന അറിവ് തേടുന്ന പാവം പ്രവാസി വിര്‍ച്ച്വല്‍ ഇന്‍ഫ്ലുവര്‍ കൂടിയായ…

ഒരു മിനി സ്മാർട്ട്ഫോൺ പോലെ പ്രവർത്തിക്കുന്ന മികച്ച സ്മാർട്ട് വാച്ചുകളുടെ ഒരു ലിസ്റ്റ് ഇതാ

മൊബൈൽ ഫോണുകൾ പോലെ തന്നെ സ്മാർട്ട് വാച്ചുകളും ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണ്. സമയം കാണുന്നതിന് അപ്പുറം…

ഏണിയില്‍ കയറി ബഹിരാകാശത്തേക്ക് പോയാലോ ?

സ്പേസ് എലവേറ്റർ സാബു ജോസ് (ഫേസ്ബുക്കിൽ എഴുതിയത് ) ഏണിയില്‍ കയറി ബഹിരാകാശത്തേക്ക് പോയാലോ? ഒരിക്കലും…