Citizen X (1995) Drama/Thriller

നിള നിള

ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കു വിധേയമായി ഓരോ പിഞ്ചുകുട്ടികൾ മരിക്കുമ്പോഴും ഉള്ളു നീറി നിസ്സഹായരായി നോക്കി നിൽക്കുവാനേ പലപ്പോഴും നമുക്ക് കഴിയാറുള്ളു .1986 സോവിയേറ്റു റഷ്യയിലെ ആളൊഴിഞ്ഞ ചതുപ്പു നിലങ്ങളിൽ നിന്നും, കാടുകളിൽ നിന്നും ലഭിക്കുന്ന മൃതശരീങ്ങളും അസ്ഥിക്കൂടങ്ങളും വിക്ടർ എന്ന ഫോറൻസിക് സർജന്റെ ഉറക്കം സത്യത്തിൽ നഷ്ടപ്പെടുത്തുന്നു
രണ്ടു കുഞ്ഞു പെൺകുട്ടികൾ ഉള്ള അദ്ദേഹത്തിന്റെ സ്വസ്ഥത പൂർണ്ണമായും നശിപ്പിക്കുന്നു.  പിന്നീട് ഇത് അഴിക്കുംതോറും മുറുകുന്ന ഒരു കുരുക്ക് ആയി ഈ കേസ് മാറുന്നു. ഒപ്പം ദിനംപ്രതി ലഭിക്കുന്ന മൃതദേഹങ്ങളുടെ എണ്ണവും കൂടുന്നു

അന്വേഷണത്തിന്റെ മേൽനോട്ടം വിക്ടറിന് ആയിരുന്നെങ്കിലും DNA ടെസ്റ്റ് ഒന്നും അത്ര പ്രചാരമല്ലാത്ത കാലത്തു തെളിവുകൾ ഒന്നുമില്ലാതെ, ക്രൂരമായി കൊന്നു തള്ളുന്ന പ്രതിയെ കണ്ടുപിടിക്കുക എന്നത് അത്ര എളുപ്പം അല്ലായിരുന്നു. FBI യുടെ സഹായം ഈ കേസിൽ ആവശ്യമാണെന്നു പോലും ഒരു വേളയിൽ വിക്ടർ സഹികെട്ട് സർക്കാരിൽ അറിയിക്കുന്നു പക്ഷെ കമ്യുണിസ്റ്റ് റഷ്യൻ അധികാരികൾ ആ അപേക്ഷ സ്വീകരിക്കുന്നില്ല, കൂടാതെ പ്രതിയെ പിടിക്കാൻ കഴിയാത്ത വിക്ടറിനെ പരിഹസിക്കുകയും മാനസികമായി തകർക്കുകയും തളർത്തുകയും ചെയ്യുന്നു

ഇതിൽ വിചിത്രമായ ഒരു കാര്യം ലൈംഗിക അതിക്രമങ്ങളിൽ പെട്ട് മരണപ്പെട്ടവരിൽ 13 നും 40 നും ഇടയിലുള്ള ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നു .അവസാനം 1990 നവംബർ 20 നു പ്രതി എന്ന് സംശിക്കുന്നയാളെ പിടിക്കപ്പെടുമ്പോൾ അന്വഷണസംഘം അയാൾക്ക്‌ ഒരു പേര് ഇട്ടിരുന്നു “Citizen X”. 16 വയസിൽ താഴെയുള്ള 35 കുട്ടികൾ ഉൾപ്പെടെ 59 കൊലപാതകങ്ങൾ ആണ് പ്രതിയിൽ അന്ന് ആരോപിച്ചു അതിവിദഗ്ധമായി അറസ്റ്റ് ചെയ്യുന്നത്.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ച സിനിമയിൽ പ്രതിയെ കണ്ടെത്തുന്നത് മുതൽ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ അത് പ്രതിയെകൊണ്ട് സമ്മതിപ്പിക്കാൻ തിരഞ്ഞെടുക്കുന്ന വഴികൾ വരെ വളരെ വിചിത്രമാണ്. യഥാർത്ഥ സംഭവങ്ങൾ ആയതുകൊണ്ട് തന്നെ പതിഞ്ഞ താളത്തിൽ ആണ് സിനിമ മുന്നോട്ടു നീങ്ങുന്നത്.പക്ഷെ സിനിമ എന്ന ബോധം നമ്മളിൽ നിന്നും പൂർണ്ണമായും മായ്ചുകളഞ്ഞു അന്വഷണസംഘത്തോടൊപ്പം നമ്മളും യാത്ര ചെയ്യും. “Citizen X” ആയി അഭിനയിച്ച Jeffrey DeMunn ന്റെ പ്രകടനം വാക്കുകൾക്കതീതമാണ്

Leave a Reply
You May Also Like

“ഫോട്ടോയെടുക്കുന്നതിനിടെ പ്രായമായ സ്ത്രീ പിൻഭാ​ഗത്ത് പിടിച്ചു” ദുൽഖർ വിചിത്രമായ അനുഭവം വെളിപ്പെടുത്തുന്നു

സാധാരണഗതിയിൽ നടിമാർ സമൂഹത്തിൽ നിന്നും പലരീതിയിലുള്ള ശാരീരികവും മാനസികവുമായ തിക്താനുഭവങ്ങൾ നേരിടാറുണ്ട് എന്ന് നമുക്കറിയാം. നടന്മാർക്കങ്ങനെ…

“ഞാൻ അവളെ തിരിച്ചറിയില്ല എന്നവൾ തെറ്റിദ്ധരിച്ചു”, അപൂർവ്വ സൗഹൃദത്തിന്റെ കഥ പറഞ്ഞു വിനോദ് കോവൂർ

കോവൂരിന്റെ സ്വന്തം നടനാണ് പ്രേക്ഷകരുടെ പ്രിയങ്കരനായ വിനോദ് കോവൂർ. ഇതിനോടകം തന്റേതായ അഭിനയശൈലി കൊണ്ട് ദൃശ്യ…

രാജ് ബി ഷെട്ടി നായകനായെത്തുന്ന റിവഞ്ച് ഫാമിലി ഡ്രാമ ടോബി സെപ്റ്റംബർ 22 നു തിയേറ്ററുകളിലേക്ക്

രാജ് ബി ഷെട്ടി നായകനായെത്തുന്ന റിവഞ്ച് ഫാമിലി ഡ്രാമ ടോബി സെപ്റ്റംബർ 22 നു തിയേറ്ററുകളിലേക്ക്…

സൊനാക്ഷിക്കു അവസരങ്ങൾ കിട്ടാൻ തന്നെ പലർക്കും കാഴ്ച വച്ചെന്ന് പൂജ മിശ്ര

ബിഗ് ബോസ് താരം പൂജ മിശ്ര ഗുരുതരമായൊരു ആരോപണമാണ് നടി സോനാക്ഷി സിൻഹയ്ക്കും കുടുംബത്തിനുമെതിരെ ഉന്നയിക്കുന്നത്.…