ഉത്തർപ്രദേശിൽ രണ്ട് ദിവസം കൊണ്ട് 23 മനുഷ്യരെയാണു അവരുടെ പോലീസ് വെടി വെച്ച് കൊന്നത്

119

Hafis Mohd

ഉത്തർപ്രദേശിൽ രണ്ട് ദിവസം കൊണ്ട് 23 മനുഷ്യരെയാണു അവരുടെ പോലീസ് വെടി വെച്ച് കൊന്നത്. ഈ ചിത്രത്തിൽ കാണുന്നത് ഐ എ എസിനു തയ്യാറെടുത്തിരുന്ന 20 കാരൻ സുലൈമാന്റെ ടൈം ടേബിളാണു. പനിക്കിടക്കയിൽ നിന്നെഴുന്നേറ്റ് പള്ളിയിൽ നിസ്കാരത്തിനു പോയി തിരിച്ച് വരും വഴിയെയാണു അവനെ പോലീസ് വെടി വെച്ച് കൊന്നത്. കൂലിത്തൊഴിലാളിയായ റയീസിനെ പാത്രങ്ങൾ കഴുകി തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണു കൊന്ന് കളഞ്ഞതെന്നാണു , സീപി ഐ എം പിബി മെമ്പർ സുഭാഷിണി അലിയോട് അവന്റെ പിതാവ് പങ്ക് വെച്ചത്.No photo description available.

പ്രക്ഷോഭങ്ങൾ സമാധാനമായിരുന്നു. പകരം വീട്ടുമെന്നൊ മറ്റൊ യോഗി പ്രഖ്യാപിച്ച ശേഷം യാതൊരു പ്രക്ഷോഭങ്ങളും നടക്കാത്ത ഇടങ്ങളിൽ, പ്രക്ഷോഭസ്ഥലങ്ങളിൽ നിന്ന് കിലോമീറ്ററുകൾ മാറി മുസ്ലിംകളെ തെരഞ് പിടിച്ച് കലാപകാരികളെന്ന് ന്യായം പറഞ്ഞ് പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.എട്ട് വയസ്സുകാരന്റെ മുതൽ വയോധികന്റെ വരെ മൃതദേഹങ്ങൾ കണ്ടെത്തിയത്തരത്തിലാണു. ഒരു കേസ് പോലും ഇതിൽ രജിസ്റ്റർ ചെയ്തിട്ടില്ല.

പകരം സമരക്കാരെന്ന് പറഞ് ഭീകരമായ കേസുകൾ ചാർത്തി ആയിരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച് കൊണ്ടിരിക്കുന്നു മുസ്ലിംകളെ മാത്രമല്ല അവർക്കായി വാദിച്ചതിനു രവികുമാർ ഏക്ദ ദമ്പതികളെ പോലുള്ള നൂറോളം ആക്റ്റിവിസ്റ്റുകളെ , നിയമസഹായം നൽകിയവരെ വൈദ്യസഹായം നൽകിയവരെ, ദിവകർ സിങിനെ പോലുള്ള വിദ്യാർഥികളെയെല്ലാം ജയിലിലടച്ചിരിക്കുന്നു. മർദ്ധനങ്ങളേറ്റ ശേഷം കാന്റിൽ മാർച്ച് നടത്തിയ അലിഗഡ് യൂണിവേഴ്സിറ്റിയിലെ 1000 വിദ്യാർഥികൾക്കെതിരെയും പുതുതായി കേസെടുത്ത് കഴിഞ്ഞു‌

Image result for UP police firing"മുസ്ലിംകളുടെ വീടുകൾ തിരഞ്ഞ് പിടിച്ച് തകർത്തിട്ടുണ്ട്. കച്ചവടസ്ഥാപനങ്ങൾ , കമ്പനികളെല്ലാം അഗ്നിക്കിരയാക്കിയിട്ടുണ്ട്. സ്വത്തുകൾ കണ്ട് കെട്ടി ഇനിയൊരു തിരിച്ച് വരവ് പാടില്ലാ വിധം സാമ്പത്തീകമയി തകർക്കുന്നു. പോലീസ് വീടുകളിൽ കയറി സ്ത്രീകളെ ഉപദ്രവിക്കുന്നു.ആളുകൾ പാലായനം ചെയ്ത് കൊണ്ടിരിക്കുന്നു.യോഗിയുടെ മറ്റൊരു പ്രധാനമന്ത്രിപദത്തിലേക്കായി
മറ്റൊരു ഗുജറാത്തായി യൂപി മാറി.

അക്ഷരാർഥത്തിൽ ഉത്തരപ്രദേശിൽ എൻ ആർസി നടപ്പിലാക്കിക്കൊണ്ടിരിക്കയാണു. പ്രതികരിക്കുക പറ്റുന്ന വിധം. ഭീതിതമായ മൗനമാണൊരു വശം . നീതിബോധമുള്ള രാഷ്ട്രീയ നേതൃത്വങ്ങൾ നിരന്തരമിനിയുമവരെ സന്ദർശിച്ച് കൊണ്ടിരിക്കൂ.