Shemeer Tp

പൗരത്വ ബിൽ ലോകസഭ പാസ്സാക്കി.

നടൻ കമൽഹാസൻ :  “രോഗബാധിതനല്ലാത്ത ഒരാളെ ശസ്തക്രിയക്ക് വിധേയമാക്കുന്നത് ക്രിമിനൽ കുറ്റമാണ്. ജനാധിപത്യത്തിൽ വിശ്വസിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗം മനുഷ്യരെ മതത്തിന്റെ പേരിൽ വിഭജിച്ചു ആക്രമിക്കാൻ ശ്രമിക്കുന്നത് ശക്തമായി പ്രതിരോധിക്കണം.”

അഭിനേത്രി പാർവതി തിരുവോത്ത് : “നട്ടെല്ലിലൂടെ ഒരു ഭയം അരിച്ചിറങ്ങുന്നു.
അതനുവദിക്കരുത്, ഒരിക്കലും…!”

നടൻ സിദ്ധാർത്ഥ്: “പൗരത്വ ബില്ലിനെ അനുകൂലിച്ച എടപ്പാടി പളനിസ്വാമി എന്റെ നാട്ടിലെ മുഖ്യമന്ത്രിയായതിൽ ഞാൻ അപമാനിതനായിരിക്കുന്നു. എന്ത് വിലകൊടുത്തും അധികാരത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പ് വ്യക്തമായി. ഭരണഘടനക്കെതിരായ ഈ നീക്കത്തിന് അദ്ദേഹവും ഉത്തരവാദിയാണ്. പ്രതിഷേധിക്കുക.”

അഭിനേത്രി നന്ദിതാദാസ് : “പൗര ഭേദഗതി ബിൽ ഭരണഘടനാ മൂല്യങ്ങളെയും നിയമവാഴ്ചയെയും പൂർണ്ണമായും ദുർബലപ്പെടുത്തുന്നു. ഇത് പാർടി രാഷ്ട്രീയത്തിന് അതീതമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്, കാരണം ഇത് ഇന്ത്യ എന്ന ആശയത്തിന്റെ ഹൃദയഭാഗത്താണ്. ഇത് മേലിൽ നമ്മുടെ നേതാക്കൾ പോരാടിയ രാജ്യമായിരിക്കില്ല.”

അഭിനേത്രി സ്വരഭാസ്‌ക്കർ: “എന്തൊരു നാണക്കേട് നിറഞ്ഞ ദിവസം. ഇതനുവദിക്കരുത്.”

Nishad MA (സംവിധായകൻ, നടൻ)
“ഈ നാട്ടിലെ ഒരു വിഭാഗത്തിനെ മതത്തിന്റെ പേരിൽ അന്യവൽകരിക്കാനും, അപരവൽകരിക്കാനുമുളള കുത്സിത ശ്രമം. മതം ആയുധമാക്കുന്നവർ. ഈ നാട് എന്റേത് കൂടിയാണ്.
എന്റെ പൗരത്വം, ഇൻഡ്യ എന്ന വികാരമാണ്.”

Maala Parvathi
”മതേതരത്വം രാജ്യത്ത് നിന്ന് പോയി..ഇനി ‘മതവേർതിരിത്വം’. ഉറക്കം നഷ്ടപ്പെട്ട ഒരു രാജ്യസ്നേഹി. അങ്ങനെ പറയാമോന്നറിയില്ല. കാരണം ഇനി എന്റെ രാജ്യ സ്നേഹം ചിലർ അളന്ന് തൂക്കി തരുന്ന ഒരു സർട്ടിഫിക്കറ്റ് ആണ്.”

നടൻ മമ്മൂട്ടി: “നാളെ ലോകമെങ്ങും മാമാങ്കം റിലീസ്”

നടൻ മോഹൻലാൽ: “ബിഗ് ബ്രദർ കാരക്ടർ പോസ്റ്റർ റിലീസ് തുടരുന്നു..”

നടൻ പൃഥ്വിരാജ്:  “ഡ്രൈവിംഗ് ലൈസൻസ് ഒഫീഷ്യൽ ട്രൈലെർ നാളെ.”

നടൻ ടോവിനോ: “ജസ്റ്റിസ് സെർവ്ഡ്.”

ഓക്കേ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.