പൗരത്വ ബില്ലിനെ അനുകൂലിച്ച എടപ്പാടി പളനിസ്വാമി എന്റെ നാട്ടിലെ മുഖ്യമന്ത്രിയായതിൽ ഞാൻ അപമാനിതനായിരിക്കുന്നു

836

Vishnu Vijayan

പൗരത്വ രജിസ്റ്റർ ബില്ലിനെ എതിർത്തു നടൻ സിദ്ധാർത്ഥ് പറഞ്ഞത് ഇങ്ങനെയാണ്,

പൗരത്വ ബില്ലിനെ അനുകൂലിച്ച എടപ്പാടി പളനിസ്വാമി എന്റെ നാട്ടിലെ മുഖ്യമന്ത്രിയായതിൽ ഞാൻ അപമാനിതനായിരിക്കുന്നു. എന്ത് വിലകൊടുത്തും അധികാരത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പ് വ്യക്തമായി. ഭരണഘടനക്കെതിരായ ഈ നീക്കത്തിന് അദ്ദേഹവും ഉത്തരവാദിയാണ്. പ്രതിഷേധിക്കുക എന്ന്.

നയൻതാര സെഹ്ഗൽ, അശോക് വാജ്പേയി, അരുന്ധതി റോയ്, പോൾ സക്കറിയ, അമിതവ് ഘോഷ്, സാക്ഷി ദേശ്പാണ്ടെ, ടിഎം കൃഷ്ണ, അപർണ സെൻ, നന്ദിത ദാസ്, ആനന്ദ് പട്വർദ്ധൻ, റോമില ഥാപർ പ്രതാപ് പഠ്നായ്ക്ക് , രാമചന്ദ്ര ഗുഹ തുടങ്ങി കലാകാരൻമാർ, എഴുത്തുകാർ, മുൻ ജഡ്ജി, രാഷ്ട്രീയ – സാമ്പത്തിക ചിന്തകർ, തുടങ്ങി ഏകദേശം അറുനൂറോളം പേര് ഇതിനോടകം എതിർപ്പ് പ്രകടിപ്പിച്ചതായി വാർത്ത വന്നിരുന്നു.

ഒരു സമൂഹത്തോട്, അതിൽ ഉൾപ്പെടുന്ന മനുഷ്യരോട് അത്രത്തോളം അടുത്ത് നിൽക്കുന്ന മേഖലയിൽ നിന്നും ഒരു വ്യക്തിക്കോ, ആ ഗ്രൂപ്പിന് മുഴുവനായോ സമൂഹത്തെ ആഴത്തിൽ ബാധിക്കുന്ന ഏതെങ്കിലും വിഷയത്തിൽ/വിഷയങ്ങളിൽ സൗകര്യപൂർവ്വം മൗനം പാലിക്കാൻ കഴിയും, ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചാൽ മതി.

അവർക്ക് യാതൊരു നിലപാടുകളും ഇല്ലെന്ന് കരുതരുത്‌ ആ മൗനവും, ശ്രദ്ധ തിരിച്ചു വിടലും അവരുടെ നിലപാട് ആണ്, ചുറ്റും നടക്കുന്നതൊന്നും കണ്ടില്ല എന്ന നടിക്കൽ അവരുടെ അജണ്ടയാണ്, ആകെ മൊത്തം നിലനിൽപ്പ് മാത്രാണ് അവരുടെ രാഷ്ട്രീയം.

അവർ നാളെയും മറ്റന്നാളും റിലീസിന് വരുന്ന പടത്തിന്റെ പോസ്റ്റർ ഷെയർ ചെയ്ത് സുഖ നിദ്രയിലേക്ക് പോകുന്ന ഘട്ടത്തിൽ, മറ്റു ചിലരുണ്ട്, ഉറക്കം വരാതെ ഇതൊന്നും കാര്യമാക്കാതെ തുറന്നടിച്ചു പറയുന്നവർ, മലയാളം ഇൻഡസ്ട്രിയിൽ പാർവ്വതി എന്ന് വേണമെങ്കിൽ പറയാം,

‘നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്. നമ്മൾ ഇത് അനുവദിക്കരുത് ‘പൗരത്വ ഭേദഗതി ബില്ലിനെ എതിർത്ത് പാർവതി ട്വീറ്റ് ചെയ്തതാണ്.

ഒരു രാജ്യത്തെ പൗരൻമാർ അവരുടെ പൗരത്വം തെളിയിച്ചു മുൻപോട്ടു പോകേണ്ടി വരുന്ന ഘട്ടത്തിൽ, ഒരു വിഭാഗം ജനതയെ ആകെമൊത്തം പ്രതിക്കൂട്ടിൽ നിർത്താൻ ഉള്ള ഗെയിം പ്ലാനിംഗ് കൃത്യമായി നടപ്പിലാക്കുന്ന നേരത്ത്, കുറഞ്ഞപക്ഷം ഇങ്ങനെ പറയാൻ കഴിയണമെങ്കിൽ ആർജ്ജവത്തെക്കാൾ ഉപരി മനുഷ്യത്വം കൂടി വേണം.

ഓർക്കുക ഇവർ ചിലർ പറഞ്ഞത് കൊണ്ടല്ല, ഒരു ഗ്രൂപ്പിൽ നിന്ന് അതിന്റെ ശൈലികളിൽ നിന്ന് പുറത്തുവന്ന്, അതിനോട് സമരസപ്പെട്ട് പോകാൻ ഉദ്ദേശമില്ലാതെ ആർജ്ജവത്തോടെ പറയുന്നത് കൊണ്ടാണ് അത്തരം മനുഷ്യർ അൽപം എങ്കിലും പ്രതീക്ഷയായി അനുഭവപ്പെടുന്നത്.

ശാഖയിൽ കുറുവടി ചുഴറ്റി നടക്കുന്നവരും, അവരുടെ അജണ്ടകൾക്ക് താളം അടിക്കാൻ നടക്കുന്ന നിച്പക്ഷരും മാത്രം അല്ല ഇങ്ങനെ ചിലർ കൂടി ഉൾപ്പെടുന്നതാണ് ഈ വലിയ രാഷ്ട്രം ഓർക്കുക അവരൊരു ചെറിയ കൂട്ടമല്ല…

 

Advertisements