Connect with us

Featured

കേരളം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു, വേണ്ടത്‌ നിങ്ങളുടെ ഭരണമല്ല ,ജനങ്ങളുടെ സ്വയംഭരണം 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസമ്പറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് നമുക്കു മുന്നിൽ ഉയർത്തുന്നത് ജനപ്രതിനിധികളുടെ സ്വേഛാഭരണമോ ജനങ്ങളുടെ സ്വയംഭരണമോ എന്ന ജനാധിപത്യത്തിൻ്റെ

 49 total views

Published

on

കേരളം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു, വേണ്ടത്‌ നിങ്ങളുടെ ഭരണമല്ല ,ജനങ്ങളുടെ സ്വയംഭരണം 

Civic Chandran Chinnangath

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസമ്പറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് നമുക്കു മുന്നിൽ ഉയർത്തുന്നത് ജനപ്രതിനിധികളുടെ സ്വേഛാഭരണമോ ജനങ്ങളുടെ സ്വയംഭരണമോ എന്ന ജനാധിപത്യത്തിൻ്റെ അടിസ്ഥാന പ്രശ്നമാണ്. വീണ്ടും വോട്ട് തേടിയെത്തുന്നവർ വാഗ്ദാനം ചെയ്യുന്നത് അവരവരുടേതായ സ്വന്തം ഭാഷകളിൽ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും കോണ്ടാക്റ്റർമാരും ചേർന്ന അതേ പതിവ് ഭരണo തന്നെ. മാസ്കും സാനിറ്റൈസറുമാണ് പുതുതായുള്ളത്.

വികേന്ദ്രീകരിക്കപ്പെടുന്ന അധികാരവും ആസൂത്രണവും വാചകമടി മാത്രം . സ്വയംഭരണമെന്നത് ഇത്തിരി ഉത്തരവാദിത്വം കൂടുതലുള്ളതാണ്. അത് നേടിയെടുക്കണമെങ്കിൽ മുന്നിലണിനിരക്കുന്ന കാഴ്ചക്കോമരങ്ങളിൽ നിന്നൊന്നു തെരഞ്ഞെടുത്താൽ മതിയാവില്ല . ജനാധിപത്യത്തിൽ പൗരന്മാർ വെറും കാണികളല്ല ,കളത്തിലിറങ്ങി കളിക്കുന്നവരാണ് .കളിയുടെ നിയമങ്ങൾ നിശ്ചയിക്കേണ്ടത് പ്രൊഫഷണൽ രാഷ്ടീയക്കാരും വിദഗ്ദരുമല്ല , കളിക്കാരുടെ മുൻകയ്യിലാണ്.അങ്ങനെയാണ് ജനാധിപത്യം വിഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. ഹൈജാക്ക് ചെയ്യപ്പെട്ട പഴയ സോവിയറ്റ് – കമ്യൂൺ സ്വപ്നങ്ങളിലുമങ്ങനെത്തന്നെ

സ്ഥാനാർഥികൾ നേർക്കുനേർ വന്ന് വോട്ട് അഭ്യർഥിക്കുന്നുവെന്നതും അവരെ നമുക്ക് ശരിക്കും അറിയാമെന്നതുമാണ് പ്രാദേശിക തെരഞ്ഞെടുപ്പിൻ്റെ സവിശേഷത. പ്രതിദിനം പഹയന് വോട്ടർമാരെ കൂട്ടിമുട്ടേണ്ടി വരുന്നുണ്ടല്ലോ .നമുക്ക് അറിഞ്ഞുകൂടാത്തത് സ്ഥാനാർത്ഥിക്കു പിറകിലുള്ള രാഷ്ട്രീയ നേതൃത്വത്തിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്. അവർ ഭാവിയിൽ നടപ്പാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ എന്തായിരിക്കുമെന്ന് , ആ വികസന പദ്ധതികൾ രൂപീകരിക്കുന്നതിൽ നമ്മോട് വോട്ട് അഭ്യർഥിക്കുന്ന സ്ഥാനാർഥിക്ക് എന്തെങ്കിലും പങ്ക് ഉണ്ടാകുമോയെന്ന് പറയാനാകില്ല. കാരണം നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ സംഘടനാ സംവിധാനം അത്രമേൽ കേന്ദ്രീകൃതമാണ് .

ജനകീയാസൂത്രണമെന്ന ആലോചന ജനങ്ങളുടെ മുന്നിലവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കുന്ന ഘട്ടഠ ( ഹാ ,എന്ത് പാട്ടും കൂത്തും തുള്ളലും പെരുന്നാളുമായിരുന്നല്ലേ ?) പിന്നിട്ടപ്പോൾ സാങ്കേതികവും സാങ്കേതികേതരവുമായ വിദഗ്ധ സമിതികൾ ഗ്രാമസഭകൾ മുന്നോട്ടുവെച്ച പദ്ധതികളെ മുറിച്ചും തറച്ചും സ്റ്റേറ്റ് പോളിസിക്കനുകൂലമാക്കുന്നതാണ് കണ്ടത്. മിക്കവാറും പെൻഷൻ പറ്റിയ സർക്കാറുദ്യോഗസ്ഥരായിരുന്നു ഇത്തരം കമ്മിറ്റികളിൽ ഉണ്ടായിരുന്നത്. അവർ പഠിച്ചതേ പാടിയുള്ളൂ. അങ്ങനെ ഗ്രാമസഭകളിലൂടെ ജനങ്ങളിലുണ്ടായി വന്ന ഉത്സാഹങ്ങൾ തല്ലി കെടുത്തപ്പെട്ടു. പിന്നീട് ഗ്രാമസഭകളിൽ വരുന്നത് സർക്കാർ പ്രഖ്യാപിക്കുന്ന സൗജന്യങ്ങൾ കിട്ടാൻ മാത്രമായി. തുടർന്നുവന്ന സർക്കാരിന് ജനകീയാസൂത്രണം എന്ന പേരു പോലും സ്വീകാര്യമായിരുന്നില്ലല്ലോ

തങ്ങളുടെ പ്രദേശത്ത് എന്തു നടക്കണം ,എന്തു നടക്കരുത് എന്ന് തീരുമാനിക്കാൻ തദ്ദേശീയർക്കുള്ള അധികാരമാണ് വികേന്ദ്രീകൃത ജനാധിപത്യം. ഗ്രാമസഭകളിലൂടെയാണ് ജനങ്ങൾ അതു രേഖപ്പെടുത്തുന്നത്. പങ്കാളിത്ത ജനാധിപത്യമെന്ന, സ്വയംഭരണമെന്ന സമീപനത്തിലാണ് അതിൻ്റെ വേരുകൾ ചെന്നു നിൽക്കുന്നത്. അധികാരം എന്നതിന് ആധുനിക രാഷ്ട്ര വ്യവസ്ഥയിൽ രണ്ട് തലങ്ങളുണ്ട്. രാഷ്ട്രീയാധികാരവും സാമ്പത്തികാധികാരവും. രാഷ്ട്രീയാധികാര ജനാധിപത്യവത്കരണവും സാമ്പത്തിക ജനാധിപത്യവത്കരണവും എന്ന് അതിനെ വിശദീകരിക്കാവുന്നതാണ്. ഇതിൽ ഏതെങ്കിലും ഒന്നു മാത്രമായി നിലനിൽക്കില്ല.
പെരുമാട്ടി പഞ്ചായത്തും കൊക്കക്കോളയും തമ്മിലുണ്ടായ സംഘർഷം ഇതിന് പ്രത്യക്ഷ ഉദാഹരണമാണ്. സംസ്ഥാനത്തിനകത്ത് കോളക്കമ്പനികൾ തുടങ്ങാൻ അനുമതി നൽകിയത് ജനകീയാസൂത്രണം മുന്നോട്ടുവെച്ച സർക്കാർ തന്നെയാണ്. സ്റ്റേറ്റ് നൽകിയ അനുമതിയും പിന്തുണയുമായി വരുന്ന, സ്റ്റേറ്റിനേക്കാൾ വലിയ സാമ്പത്തിക ശക്തിയും സ്വാധീനവുമുള്ള ആഗോള കോർപ്പറേറ്റ് ഭീമനെ കൈകാര്യം ചെയ്യാൻ ഒരു ഗ്രാമ പഞ്ചായത്തിന് എത്രത്തോളം കഴിയുo ? .

ഈ ചോദ്യം അധികാര വികേന്ദ്രീകരണ വ്യവസ്ഥയിലേക്കു മാത്രമല്ല ജനാധിപത്യത്തിൻ്റെ അടിസ്ഥാന ആശയങ്ങളിലേക്കു കൂടെയാണ് വിരൽ ചൂണ്ടുന്നത്. സാമ്പത്തിക ജനാധിപത്യവത്കരണത്തിന്, അതിന് അനുയോജ്യമായ വികേന്ദ്രീകൃത ഉത്പാദന സമ്പ്രദായത്തെ കൂടെ വികസിപ്പിക്കേണ്ടതുണ്ട്. ആധുനിക കാലത്തെ രാഷ്ട്രീയ സമസ്യകളെ നേരിടാവുന്ന വിധം ചെറുകിട യന്ത്ര സാങ്കേതിക വിദ്യയുടെ സാമ്പത്തിക ശാസ്ത്രമായി വികസിപ്പിക്കുന്നതിലൂടെയേ ഈ വൈരുദ്ധ്യങ്ങളെ മറി കടക്കാനാകൂ.

Advertisement

സാധാരണ ജനങ്ങൾ നിലവിലുള്ള വികസന പരിപ്രേക്ഷ്യം സ്വമേധയാ സ്വീകരിക്കുന്നില്ലെന്നതിന് തെളിവാണ് കോട്ടഞ്ചേരി മുതൽ വിഴിഞ്ഞം വരെ സംസ്ഥാനത്തിലുടനീളം നടക്കുന്ന ജനകീയ സമരങ്ങൾ. എൻഎ പി എം ൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 31 ന് നടന്ന നിശ്ശബ്ദരാക്കാൻ നോക്കണ്ട – We Shall Speak എന്ന ബാനറിൽ നടന്ന സമര ശൃംഖലയിലെ പങ്കാളിത്തം ഈ അസംതൃപ്തി വെളിവാക്കുന്നു. എന്നാൽ ഇത്തരം അസംതൃപ്തികൾ ഒരു രാഷ്ട്രീയ ബദലിൻ്റെ അല്ലെങ്കിൽ നിലവിലുള്ള രാഷ്ട്രീയ കക്ഷികളുടെ മനോഭാവങ്ങളെ തിരുത്താൻ സമ്മർദ്ദമാവുന്ന രൂപത്തിൽ ഏകോപിപ്പിക്കുന്നതിൽ വിജയിക്കുന്നില്ല. ജനാധിപത്യത്തെ എത്രത്തോളം കക്ഷിരാഷ്ട്രീയ സംവിധാനം ദുർബലപ്പെടുത്തിയിട്ടുണ്ട് എന്നതിൻ്റെ മകുടോദാഹരണമാണിത്.

ജനപ്രതിനിധി സഭകളിലൂടെയാണ് ജനാധിപത്യം പ്രവർത്തിക്കുന്നതെന്ന തീർത്തും യാഥാസ്ഥിതികമായ ഒരു ചിന്ത വളർത്തിയെടുക്കാൻ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. നിങ്ങൾക്കു വേണ്ടി ഞങ്ങൾ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്നവർ നിരന്തരം ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നു. ഈയൊരു വാദത്തിൻ്റെ ദൗർബല്യം ചൂണ്ടിക്കാട്ടാൻ ഉദാഹരണങ്ങൾ ഉണ്ട്. പ്ലാച്ചിമടയും അതിരപ്പിള്ളിയും നോക്കാം . തെരുവുകളിൽ ഉയർന്നു വന്ന ജനരോഷമാണ് രണ്ടിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, സംസ്ഥാന സർക്കാറിനേയും മാറി ചിന്തിക്കാൻ നിർബന്ധിതമാക്കിയത്. പ്ലാച്ചിമടയിൽ ഗ്രാമ പഞ്ചായത്തിന് നേരിട്ട് സമരത്തിൽ കക്ഷിയാകേണ്ടി വന്നു. സംസ്ഥാന നിയമസഭക്ക് ഏകകണ്ഠമായി, കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ ഒരു ട്രിബ്യൂണൽ രൂപീകരിക്കണമെന്ന തീരുമാനം കൈക്കൊള്ളേണ്ടിവന്നു. തീർച്ചയായും ഇത് രാഷ്ട്രീയ പാർട്ടികൾക്കുണ്ടായ വിവേകമല്ല. പ്രതിനിധിസഭകളിലെ ചർച്ചകളുടെ ഫലവുമല്ല. തെരുവുകളുടെ സമരവീര്യമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും പ്രതിഫലിക്കേണ്ടത് ഈ സമരവീര്യമാണ്. തങ്ങളുടെ സ്ഥാനാർഥികളെ കണ്ടെത്താനും തെരഞ്ഞെടുക്കാനുമുള്ള അവകാശം രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നിന്ന് പ്രാദേശിക ജനങ്ങൾ വീണ്ടെടുക്കണം. പാർട്ടികൾ വാഗ്ദാനം ചെയ്യുന്ന ഭരണത്തേക്കാൾ തങ്ങൾക്ക് ഉത്തരവാദിത്വമുള്ള സ്വയംഭരണം തെരഞ്ഞെടുക്കാനുള്ള ധൈര്യം ജനങ്ങൾ സംഭരിക്കണം.

 50 total views,  1 views today

Advertisement
cinema10 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement