ആഭ്യന്തരയുദ്ധങ്ങളെ കുറിച്ച് നിങ്ങൾ അറിയേണ്ടവ

582

ജോളിജോളി (Joli Joli) എഴുതുന്നു

ഒരു രാജ്യത്തിനകത്തുതന്നെയുള്ള സംഘടിത വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമാണ് ആഭ്യന്തര യുദ്ധം.

ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം സർക്കാർ തന്നെയാകാം.

രാജ്യത്തിന്റെയൊ ഒരു പ്രദേശത്തിന്റെയോ അധികാരം നേടുക, ഒരു പ്രദേശത്തെ സ്വതന്ത്രമാക്കുക, സർക്കാർ നയങ്ങളിൽ വ്യത്യാസമുണ്ടാക്കുക തുടങ്ങിയവയാകാം ഒരു ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ.

ഇവ പൊതുവെ അതീവ തീവ്രവും വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ്.

വളരെയധികം ആൾനാശവും മറ്റ് നാശനഷ്ടങ്ങളും ആഭ്യന്തര യുദ്ധം മൂലം ഉണ്ടാകുന്നു..

ആഭ്യന്തരയുദ്ധമാകുക എന്നത് പണ്ഠിതർക്കിടയിൽ ഏകാഭിപ്രായമില്ലാത്ത വിഷയമാണ്.

ചില രാഷ്ട്രതന്ത്രജ്ഞരുടെ അഭിപ്രായത്തിൽ 1000-ലധികം പേർ മരിച്ചാലാണ് ആഭ്യന്തരയുദ്ധം എന്ന് പറയാവുന്നത്,..

പക്ഷേ മറ്റുള്ളവരുടെ അഭിപ്രായത്തിൽ ഓരോ വശത്തുനിന്നും 100 പേരെങ്കിലും മരിച്ചാൽ അത് ആഭ്യന്തരയുദ്ധം എന്ന് വിശേഷിപ്പികാവുന്ന സ്ഥിതിയാണ്…

കോറിലേറ്റ്സ് ഓഫ് വാർ, എന്ന ഡേറ്റാസെറ്റ് വർഷം തോറും യുദ്ധവുമായി ബന്ധപ്പെട്ട 1000 മരണമുണ്ടെങ്കിൽ അതിനെ ആഭ്യന്തര യുദ്ധമായി കണക്കാക്കുന്നു…

വർഷം തോറും 1000 മരണം എന്ന നിർവചനമനുസരിച്ച് 1816-നും 1997-നും ഇടയിൽ 240ആഭ്യന്തരയുദ്ധങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ 112എണ്ണം 1944 മുതൽ 2015 വരെയുള്ള കാലത്താണ് നടന്നത്..

ദുരയും ദുരിതവും എന്ന രണ്ടു കാരണങ്ങളാലാണ് ആഭ്യന്തരയുദ്ധങ്ങളുണ്ടാകുന്നത് എന്ന സിദ്ധാന്തങ്ങളാണ് വിദഗ്ദ്ധർ മുന്നോട്ടുവച്ചിട്ടുള്ളത്…

മതം, വർഗ്ഗം, സാമൂഹിക വിഭാഗങ്ങൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളുടെ പ്രശ്നങ്ങൾ മൂലമാണോ അതോ ഈ യുദ്ധങ്ങൾ ആരംഭിക്കുന്നവരുടെ സ്വകാര്യ ഗുണത്തിനുവേണ്ടിയാണോ ആഭ്യന്തരയുദ്ധം എന്നതാണ് ചോദ്യം. ..

വിലപിടിപ്പുള്ള ആഭ്യന്തര വസ്തുക്കൾ കയറ്റുമതിയുള്ള രാജ്യങ്ങളിൽ ആഭ്യന്തര യുദ്ധങ്ങൾക്ക് എൺപത് ശതമാനം വരെ സാധ്യത കൂടുതലാണ്…

സമ്പത്തിന്റെ നിയന്ത്രണം രാജ്യത്തെ എതിർ കക്ഷികൾ കൈക്കലാക്കാൻ ശ്രമിക്കുന്നതും ആഭ്യന്തര യുദ്ധമായി പരിണമിക്കും…

സോമാലിയൻ എണ്ണപ്പാടങ്ങൾ കൈക്കലാക്കാൻ നടക്കുന്ന യുദ്ധങ്ങൾ ഉദാഹരണം..

ഒരു രാജ്യത്തെ കയറ്റുമതി സമ്പത്ത് കൈക്കലാക്കാനോ നിയന്ത്രിക്കാനോ ആ രാജ്യത്തെ സാമ്പത്തികമായി തകർക്കാനോ മറ്റു രാജ്യങ്ങൾ നടത്തുന്ന ഇടപെടലുകളും ആഭ്യന്തര യുദ്ധങ്ങളായി പരിണമിക്കാറുണ്ട്..

ഇറാക്കിലും ഗൾഫ് മേഖലയിലും പാശ്ചാത്യ ശക്തികൾ നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ അത്തരത്തിലുള്ളതാണ്…

പ്രശ്നങ്ങൾ സൃഷ്ട്ടിക്കാൻ ബോധപൂർവം മതത്തെ ഉപയോഗിക്കും..
രാഷ്ട്രീയം ഉപയോഗിക്കും..
വികടനവാദ ശക്തികളെ ഉപയോഗിക്കും…
മത തീവ്ര വാദികളെ ഉപയോഗിക്കും..

സൂക്ഷമായി വിലയിരുത്തിയാൽ അമേരിക്ക നേതൃത്വം നൽകുന്ന സഖ്യകക്ഷികൾ മേൽ വിവരിച്ച ചേരുവകൾ വിവിധ രാജ്യങ്ങളിൽ തരം പോലെ ഉപയോഗിച്ചതായി കാണാൻ കഴിയും…

ഇറാക്കിൽ രാഷ്ട്രീയമായിരുന്നെങ്കിൽ സിറിയയിൽ രാഷ്ട്രീയവും മതവും തീവ്രവാദവും ഒരുപോലെ ഉപയോഗിച്ചു…

പതിറ്റാണ്ടുകൾ കഴിയും ഈ രാജ്യങ്ങളൊക്കെ സാധാരണ നിലയിലേക്ക് കടന്നുവരാൻ…

അപ്പോഴേക്കും ഒരു തലമുറയോളം നരകിച്ച് കടന്നുപോയിട്ടുണ്ടാകും…

എട്ടുവർഷമായി തുടരുന്ന ആഭ്യന്തര യുദ്ധം മൂലം സിറിയയിൽ 4ലക്ഷേത്താളം പേരുടെ ജീവൻ പൊലിഞ്ഞെന്നാണ് കണക്കുകൾ പറയുന്നത്..

മരിച്ചവരിൽ 21000 കുഞ്ഞുങ്ങളും 13000സ്ത്രീകളും ഉൾപ്പെടുന്നു…

പത്ത് ലക്ഷത്തോളം പേർ അഭയാർഥികളായി..

എല്ലാം തകർന്നടിഞ്ഞ് ഒരു രാജ്യം പതിറ്റാണ്ടുകൾ പുറകിലേക്ക് പോയി…

ലോകമെമ്പാടും ഭയാനകമായ നിലയിലുള്ള അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കിന് കാരണക്കാര്‍ ആരാണെന്ന് കണ്ടെത്തുവാന്‍ വലിയ പ്രയാസമില്ല….

പ്രധാനമായും പാശ്ചാത്യശക്തികള്‍ തന്നെ..

അതുകൊണ്ട് തന്നെ പരിഹാര പദ്ധതി തയാറാക്കാനും ഇതിനുള്ള സാഹചര്യം ഒഴിവാക്കാനും പാശ്ചാത്യര്‍ക്ക് ഉത്തരവാദിത്തമുണ്ട്….

ഈ നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണ പ്രശ്‌നവും അഭയാര്‍ത്ഥികള്‍ തന്നെ..

ഇവയൊന്നും സ്വയം ഉണ്ടായതല്ല; മറിച്ച് പാശ്ചാത്യശക്തികളുടെ യുദ്ധകൊതിയും വെട്ടിപ്പിടിക്കല്‍ തന്ത്രവും ആയുധ കച്ചവടവും സൃഷ്ടിച്ച ഭയാനകതയുടെ ദുരന്ത സംഭവങ്ങളാണ്…

സദ്ദാമിനെ കൊന്നുകളയാൻ പറഞ്ഞ രാസായുധങ്ങൾ എവിടെ…?

സിറിയയിൽ പൊട്ടിമുളച്ച് സിറിയയെ നാമാവിശേഷമാക്കിയ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ആരുടെ സൃഷ്ടിയായിരുന്നു…?

ഈ ആധുനിക കാലത്ത് ലോകത്തെവിടെ അസ്വസ്ഥതകൾ വിതച്ചാലും അത് ഭൂമിയാകെ പടരുമെന്നും വിതച്ചവൻ പോലും സുക്ഷിതനായിരിക്കില്ല എന്നും മനസിലാക്കിയേ മതിയാകൂ..

Joli Joli..