ചേകന്നൂർ മൗലവിയുടെ ഘാതകരെ രക്ഷപെടുത്തിയത് ആര് ?

86

Ck Sulaiman

ചേകനൂർ മൗലവിയെ സുന്നത്ത് ജമാഅത്തിൽ പെട്ട മതപുരോഹിത കാപാലികരും നേതാക്കളും കൂടി തട്ടികൊണ്ട് പോയി നിഷ്ടൂരമായി കൊല നടത്തിയിട്ട് 27 വർഷമായി. മേൽ പറഞ്ഞ സുന്നത്ത് ജമാഅത്ത് കാർക്ക് ഖുർആനിലൂടെ നിലവിലുള്ള മതാചാരങ്ങളിലെ അപാകതകൾ പറഞ്ഞപ്പോൾ അവരുടെ ഹദീസിലൂടെയുള്ള മതാചാരങ്ങൾ തകർന്ന് തരിപ്പണമാകുമെന്ന് ഭയപ്പെട്ടു.
1967 മുതലാണ് നിലവിൽ മുസ്ലിം സമുദായം ഒന്നിച്ച് ആചരിച്ചു വരുന്ന പല വിഷയങ്ങളിലേയും ക്രൂരതകൾ ഖുർആനിലൂടെ സമർത്ഥിച്ചത്. ഒന്നാമത്തെ വിഷയം ഹദീസിലെ ക്രൂര നിയമങ്ങളായിരുന്നു. അസ് റാഈൽ എന്ന മരണത്തിന്റെ മലക്ക് മൂസാ നബിയുടെ റൂഹ് എടുക്കാൻ ചെന്നപ്പോൾ മലക്കിന്റെ കണ്ണ് ഒരു അടിക്ക് പൊട്ടിച്ചു. അറബി പേരുകളല്ലാത്തവരെല്ലാവരും കാഫിർ.
കാഫിറിനെ കൊല ചെയ്താൽ പുണ്യം.

മുഹമ്മദ് നബി ഏഴാനാകാശത്തേക്ക് നമസ്കാരത്തിന് പോയതും, 50 നമസ്കാരം ദൈവം കൊടുത്തതും അതിന്നു ദൈവത്തിന് വന്ന അറിവ് കേട് കാരണം 9പ്രാവശ്യം ഓടി 5 നമസ്കാരമാക്കിയതും, നബിയുടെ വിവാഹവും ഇങ്ങനെ ധാരാളം വിഷയങ്ങൾ പുരോഹിതരുടെ മുമ്പിൽ പൊതു സ്റ്റേജിൽ അവതരിപ്പിച്ചു. ഹദീസ് വിശ്വസിക്കണമെങ്കിൽ വിശ്വസ്തരായ രണ്ട് സാക്ഷി വേണം എന്നായിരുന്നു ഒരു പ്രധാന വിഷയം.കൂടെ അന്തരാവകാശ നിയമത്തിൽ ഏറ്റവും വലിയ കൂരതയായിരുന്നു പിതാവിരിക്കെ മകൻ മരിച്ചാൽ മകന്റെ മക്കൾക്ക് വല്ലിപ്പയുടെ സ്വത്തിൽ അവകാശമില്ലാ എന്നത് .അനാഥയെതെണ്ടികളാക്കുന്ന കാടൻ നിയമത്തിനെതിരെയായിരുന്നു മൗലവിയുടെ പ്രാധാന വിഷയത്തിലെ ഒന്ന്. എല്ലാ ഉൽപന്നങ്ങൾക്കും സകാത്ത് കൊടുക്കണമെന്നും, സംഖ്യ തികഞ്ഞാൽ കൊല്ലം തികയാൻ കാത്തിരിക്കുന്നത് ഖുർആൻ വിരുദ്ധമെന്നും സമർത്ഥിച്ചിരുന്നു.

ആ കാലഘട്ടത്തിൽ പിന്നിട് വിഷയമായി പറഞ്ഞിരുന്നത് ബാങ്ക് പലിശ, ഇൻഷൂറൻസ്, ഭാഗ്യക്കുറി ,സന്താനനിയന്ത്രണം ഇതൊന്നു തന്നെ ഹറാമല്ലെന്നും അനുവദനീയമാണെന്നും അദ്ദേഹം ഖുർആൻ പ്രകാരം സമർത്ഥിച്ചിരുന്നു.മേൽ പറഞ്ഞ വിഷങ്ങളെല്ലാം സുന്നത്ത് ജമാഅത്ത് കാരുടെ വിശ്വാസത്തിന് എതിരായിരുന്നു. പിന്നീട് മൗലവി ശരീഅത്തിലെന്ന അനന്തരാവകാശം, വിവാഹം, വിവാഹമോചനം പോലുള്ള അപാകതകൾ തിരുത്തണമെന്ന് അന്നത്തെ ഇന്ത്യൻ പ്രസിഡണ്ടായിരുന്ന വി വി ഗിരിക്ക് മെമ്മോറാണ്ഡം നൽകി. ശേഷം മൗലവി നമസ്കാരം, നോമ്പ് ,ഹജ്ജ് ഇത്തരം കർമ്മങ്ങളിൽ ധാരാളം അട്ടിമറി നടത്തിയിട്ടുണ്ടെന്ന് തെളിവ് സഹിതം നിരത്തിവെച്ചു.നമസ്കാരം മൂന്ന് സമയമാണെന്നും, അത് രണ്ട് റക്ക അത്ത് വീതമാണെന്നും, നോമ്പ് കഠിനാദ്ധ്വാനക്കാർ, ഗർഭിണികൾ, മുലയൂട്ടന്നവർ, യാത്രക്കാർ, രോഗികൾ ഇവർക്ക് ബാധകമല്ലെന്നും സമർത്ഥിച്ചിരുന്നു.ഹജ്ജ് സ്വന്തം കുടുംബത്തിലോ അയൽവാസികളോ ദുരിതമനുഭവിക്കുന്നുണ്ടെങ്കിൽ ഹജ്ജ് ന് പോകുന്നതെറ്റാണെന്നും പറഞ്ഞിരുന്നു.

ധാരാളം സംവാദങ്ങൾ ഈ വിഷയങ്ങളിൽ എല്ലാസുന്നത്ത് ജമാഅത്ത് കാരുമായി നടത്തിയിട്ടുമുണ്ട്. മൗലവിയെ ചീത്ത വിളിക്കലും, അക്രമിക്കലും സ്ഥിരം പരിപാടിയായിരുന്നു സുന്നത്ത് ജമാഅത് കാരിലുണ്ടായിരുന്നത്.പിന്നീട് അദ്ദേഹം പറയുന്നതെല്ലാം ഗ്രന്ഥമാക്കി.അതിൽ പ്രധാന ഗ്രന്ഥമായിരുന്നു സർവ്വമതസത്യവാദം.ആ ഗ്രന്ഥത്തിലെ പ്രധാന വിഷയം സഹോദര മതക്കാരുടെഭക്ഷണം നിങ്ങൾക്ക് കഴിക്കാം.അവരിൽ നിന്നും വിവാഹിതരാകാം.ജാതിയിലല്ല നന്മ. പേരിലല്ല മുസ്ലിം, ദൈവ വിശ്വാസവും, അന്ത്യനാളിൽ വിശ്വസിക്കുക, സൽകർമ്മം ചെയ്യുക ഇവരാണ് മുസ്ലിം എന്നും, നമസ്കാരവും, നോമ്പും, ഹജ്ജും ഇതല്ല മുസൽമാന്റെ ലക്ഷണമെന്നും തെളിവ് സഹിതം നിരത്തിയിട്ടുണ്ട്.ആ ഗ്രന്ഥത്തിനെതിരിൽ എല്ലാ പുരോഹിതന്മാരും ഹദീസിലൂടെയും കൈയ്യൂക്കിലൂടെയുമാണ് നേരിട്ടത്. സുന്നത്ത് ജമാഅത്ത് കാർ ഖുർ ആനിലൂടെ നടത്തിയ അട്ടിമറി പൊളിച്ചെഴുതാൻ ശ്രമം ആരംഭിച്ചു. കാപാലികരായ സുന്നത്ത് ജമാഅത്ത് കാർക്ക് വെപ്രാളമായി.അവർ ചതിയിലൂടെ മൗലവിയെ കൊണ്ട് പോയി ക്രൂരമായി കൊല ചെയ്തു.

ആ കൊലയെ അന്നത്തെ യു ഡി എഫിലെ പ്രധാന മുസ്ലി ഭരണകക്ഷിയായ മുസ്ലിം ലീഗ് പ്രതികളെ പിടികൂടുവാൻ അനുവദിക്കാതെ ആ കേസിനെ തെളിവടക്കം നശിപ്പിച്ചു, മൊയ്തു മൗലവിയുടെ സമ്മർദ്ദം കാരണം സിബിഐക്ക് വിടേണ്ടി വന്നു.എന്നാൽ എല്ലാ മുസ്‌ലിം സംഘടനകളുടേയും പ്രധിനിധികളടങ്ങുന്ന മുസ്ലിം ലീഗ് അടങ്ങുന്ന അന്നത്തെ ഭരണകക്ഷി സിബിഐക്ക് സ്ഥലവും സൗകര്യങ്ങളും ഒന്നും ചെയ്ത് കൊടുക്കാതെ സി.ബിഐ അന്വാഷണം നീട്ടികൊണ്ട് പോയി.അത് മറ്റൊന്നിനുമല്ല. ക്രൈ ബ്രഞ്ച് അന്വഷണത്തിലൂടെയുള്ള തെളിവുകളും, സഹചര്യ തെളിവുകളം, കൊണ്ടു പോയി മറവ് ചെയ്ത അവശിഷ്ടങ്ങൾ മാറ്റാനും അവസരമൊരുക്കി ആയിരുന്നു. ആ കേസ് സിബിഐ അന്വേഷണം സുമാർ 2 വർഷത്തോളമാണ് സംസ്ഥാന ഗവർമെന്റ് മരവിപ്പിച്ചത്. പിന്നീട് വന്ന ഗവർമെന്റ് എല്ലാ തരത്തിലുള്ള സൗകര്യവും അന്വാഷണ സംഘത്തിന് നൽകി.പക്ഷെ ചുവന്ന കുന്നിൽ ഒരവശിഷ്ടം പോലും ബാക്കി വെക്കാതെ സ്ഥലം മാറ്റാൻ യുഡിഎഫ് അവസരമൊരുക്കിയത് കാരണം സി ബി ഐ കുറ്റപത്രത്തിൽ പെട്ത്തിയ പ്രതികളെയെല്ലാം അവസാനംവിട്ടയച്ചു.

എല്ലാവരേയും വിട്ടയച്ചപ്പോൾ മൗലവിയുടെ അനുയായികൾ നടത്തേണ്ട ബാധ്യതയാണ് ആ കേസ്. NiA യെ കൊണ്ട് ഒരു പുനരന്വഷണം നടത്താൻ കേന്ദ്രത്തോടും സുപ്രീം കോടതിയോടും ആവശ്യപ്പെടൽ. പക്ഷെ ജാതി തിമിരം ബാധിച്ചവർ രാഷ്ട്രീയ വൈരാഗ്യം വെച്ച് അത്തരം ഒരു ശ്രമം നടത്താൻ മൗലവി പ്രേമികൾക്ക് ധൈര്യമില്ല. പകരം ഒരുത്തനുസ്മരണം വർഷംതോറും നടത്തുന്നു. ഇതേ കാര്യത്തിൽ ഒരഭിപ്രായം പറയാൻ പോലും തയ്യാറ്റില്ലാത്ത അനുയാകളാണ് അനുസ്മരണക്കാർ എന്നോർക്കുമ്പോൾ സങ്കടം പറയുകയല്ലാതെ എന്ത് ചെയ്യും.