ക്ലാസ്‌മേറ്റ്സിൽ റസിയ ആയാൽ മതിയെന്ന് നിർബന്ധം പിടിച്ച കാവ്യക്ക് സംഭവിച്ചത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
229 VIEWS

മലയാളത്തിലെ ഏറ്റവും ഹിറ്റുകളിൽ ഒന്നായിരുന്നു ക്ലാസ്മേറ്റ്സ്. ആ സിനിമ ഒരു തരംഗമാകുകയും പലരും ആ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു റീയൂണിയനുകൾ മുക്കിനുമുക്കിന് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കാമ്പസിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയവും പ്രണയവും സസ്‌പെൻസും എല്ലാം കഥാപാത്രങ്ങളാകുന്ന സിനിമ. എന്നാൽ ക്ലാസ്മേറ്റ്സിനെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് സംവിധായൻ ലാൽ ജോസ്.

“ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് കാവ്യ പറഞ്ഞപ്പോൾ കാവ്യയോട് കഥപറയാൻ ചിത്രത്തിന്റെ കഥാകൃത്ത്‌ ജെയിംസ് ആല്ബര്ട്ടിനെയാണ് ഞാൻ ചുമതലപ്പെടുത്തിയത് . എന്നാൽ കാവ്യയും നരേനും പൃഥ്വിയും ഇന്ദ്രജിത്തും ചേർന്നുള്ള സീൻ ഷൂട്ട് ചെയ്യാൻ ഒരുങ്ങുമ്പോൾ കാവ്യയെ കാണാനില്ല. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായ താര എന്ന കഥാപാത്രമായാണ് കാവ്യയെ കാസ്റ്റ് ചെയ്തിരുന്നത്.”

“എന്നാൽ കഥ മുഴുവൻ കേട്ടപ്പോൾ , റസിയ എന്ന കഥാപാത്രത്തിലൂടെയാണ് കഥ നീങ്ങുന്നതെന്നും, റസിയ ആണ് പ്രധാന കഥാപാത്രമെന്നും തനിക്കു റസിയ ആയാൽ മതിയെന്നും കാവ്യ നിർബന്ധം പിടിച്ചു കരച്ചിലായി. ഞാൻ കാവ്യയോട് പറഞ്ഞു നേരത്തെ ഇമേജ് ഉള്ള ഒരാൾ റസിയയെ അവതരിപ്പിച്ചാൽ രസമുണ്ടാകില്ല. റസിയ ഒരു സസ്പെൻസ് കഥാപാത്രമാണ്. റസിയയെ മാറ്റാൻ സാധിക്കില്ല, താര എന്ന കഥാപാത്രം ചെയ്യാൻ വയ്യെങ്കിൽ നിനക്ക് പോകാം എന്ന് പറഞ്ഞു. അതുകേട്ടപ്പോൾ കാവ്യയുടെ കരച്ചിൽ കൂടി. ഒടുവിൽ കഥയുടെ ഗൗരവവും താര എന്ന കഥാപാത്രത്തിന്റെ പ്രാധാന്യവും കേട്ടപ്പോൾ ആണ് കാവ്യാ മനസില്ലാമനസോടെ സമ്മതം മൂളിയത് “- ലാൽജോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം