ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി ക്ലിറ്റോറിസില്‍ എത്താനാണ് അവൾ ആഗ്രഹിക്കുന്നത്

607

രതിമൂര്‍ച്ഛയുടെ ആഴങ്ങളിലേയ്ക്ക് ക്ലിറ്റോറിസ് വഴി

ക്ലിറ്റോറിസില്‍ നേരിട്ടുളള ഉത്തേജനം പല സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി അവിടെയെത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. യോനിയുടെ ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്‍ പ്രയോഗിച്ച ശേഷം വേണം വികാരത്തിന്റെ കൊടുമുടിയിലെത്താന്‍.ക്ലിറ്റോറിസ് മുകളിലോ താഴെയോ വൃത്താകൃതിയില്‍ വിരല്‍ ചലിപ്പിക്കുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. വിരലുകളുടെ വൃത്താകൃതിയിലെ ചലനം അരക്കെട്ടിനെ വികാരത്തിന്റെ നെരിപ്പോടാക്കി മാറ്റും. ക്ലിറ്റോറിസിന്റെ വികാര മേഖല പെല്‍വിസ് മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതിനാല്‍ ബുദ്ധിമാനായ പുരുഷനു മുന്നില്‍ വഴികള്‍ ഏറെയുണ്ട്.

ക്ലിറ്റോറിസില്‍ കടുത്ത മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നതും ശ്രദ്ധേയമായ പാഠം. ക്ലിറ്റോറിസില്‍ മാത്രമല്ല, അതീവ സംവേദന ക്ഷമതയുളള സ്ത്രീമര്‍മ്മത്തിലൊക്കെ മൃദുവായ തഴുകലും സ്പര്‍ശവുമേ പാടുളളു. കോശസ്തരങ്ങള്‍ തീരെ നേര്‍ത്തതാകയാല്‍ മുറിവ് പറ്റാനും അണുബാധയേല്‍ക്കാനും സാധ്യത ഏറെയാണ്. മര്‍ദ്ദം ഏറിപ്പോയാല്‍ വേദനയുണ്ടാകുകയും ലൈംഗികതയിലുളള ശ്രദ്ധ മാറുകയും ചെയ്യും. തൂവലൊഴുകുന്നതു പോലെ വിരല്‍ ചലിപ്പിക്കാന്‍ പഠിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല.

മെല്ലെ മെല്ലയുളള മൃദു ചലനങ്ങളാണെങ്കില്‍ വേറെയുമുണ്ട് നേട്ടം. കൂടുതല്‍ കൂടുതല്‍ അമര്‍ത്താന്‍ അവള്‍ കെഞ്ചും. വികാരസാന്ദ്രമായ ആ മോഹപ്രകടനം തന്നെ പുരുഷന്റെ തന്ത്രം ഏറ്റുവെന്നതിന് തെളിവ്. സുദൃഢമായ വികാരത്തിനൊപ്പം ആത്മവിശ്വാസവുമുളള പുരുഷനായി ലൈംഗികത കൂടുതല്‍ സുന്ദരമായി ആസ്വദിക്കാനാവും. ആദ്യമേ തന്നെ അമര്‍ത്തിത്തിരുമ്മി വേദനിപ്പിച്ചാല്‍ ഈ അനുഭവമൊന്നും കിട്ടുകയില്ല.

സ്ത്രീകളിലെ ലൈംഗികോത്തേജനം തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഭാവനയുടെയും വികാരത്തിന്റെയും സങ്കലനമാണ് സ്ത്രീ രതിയെന്നത്. ശാരീരിക ഭാഗങ്ങളുടെ ഉത്തേജനത്തില്‍ മാത്രം അത് ഒതുങ്ങുമെന്ന് കരുതിയാല്‍ തെറ്റി. കൊച്ചു വര്‍ത്തമാനവും ഇത്തിരി അശ്ലീലവുമൊക്കെ വേഴ്ചയ്ക്കൊരുങ്ങും മുമ്പ് ഒരു പ്രത്യേക താളത്തില്‍ ചെവിയില്‍ മന്ത്രിച്ചാല്‍ തന്നെ അവളുണര്‍ന്നു.

അവളെ വികാരവതിയാക്കാന്‍ യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു മുകുളം പോലെ കാണുന്ന നാഡീകേന്ദ്രമാണ് ക്ലീറ്റോറിസ്. ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. പൊതുവെ ഒരിഞ്ചിന്റെ എട്ടിലൊന്നു മുതല്‍ എട്ടില്‍ മൂന്നുവരെ വലിപ്പമാണ് കണ്ടുവരുന്നത്. പുരുഷ ലിംഗത്തിന്റെ അഗ്രത്തിന് സമാനമായ സ്ത്രീ അവയവമാണ് ക്ലിറ്റോറിസ് എന്ന് പറയാം.
സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കണമെങ്കില്‍ പുരുഷന്‍ അവളുടെ ശരീരത്തെ നന്നായി അറിഞ്ഞിരിക്കണം. ചെറുതും വലുതുമായ ഒട്ടേറെ കാമമേഖലകളുണ്ട് ഒരു സ്ത്രീയുടെ ശരീരത്തില്‍. അവയോരോന്നും ഉണര്‍ത്തിയും ഉത്തേജിപ്പിച്ചും മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ ലൈംഗിക സംതൃപ്തി നല്‍കാന്‍ പുരുഷന് കഴിയൂ.

ക്ലിറ്റോറിസിലെ നാഡികള്‍ യോനീഭീത്തിയുമായി സന്ധിക്കുന്ന പ്രദേശമാണ് ജി സ്പോട്ട്. ലൈംഗിക വികാരമുണ്ടാകുമ്പോള്‍ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന് സമാനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളിലും ഉണ്ടാകും. ഉത്തേജനത്തെ തുടര്‍ന്ന് ഭഗശ്നികാ കാണ്ഠത്തിലെ(clitoral shaft) രക്തയോട്ടം കൂടുകയും ആ ഭാഗം മുഴയ്ക്കുകയും ചെയ്യുന്നു