വിവരമില്ലാത്ത ഭരണാധികാരികളാൽ ഭരിക്കപ്പെടണം എന്നതും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണോ?

0
1262

 

പശുവിന്റെ പാലിനോടുള്ള കടപ്പാട് തീര്‍ക്കാന്‍ സാധിക്കില്ല, …
ഗോമാതാവ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും മോദി…

വിവരമില്ലാത്ത ഭരണാധികാരികളാൽ ഇന്ത്യൻ ജനത ഭരിക്കപ്പെടണം എന്നതും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണോ മിസ്റ്റർ മോദി…

ആയിരിക്കണം…

അല്ലങ്കിൽ താങ്കളും താങ്കളുടെ കൂട്ടാളികളും ഈ രാജ്യത്തിന്റെ ഭരണ ചക്രം തിരിക്കില്ലായിരുന്നു…

ഒരു രാജ്യത്തിലെ ക്ഷീരോല്പാദന രംഗത്ത് വ്യക്തമായ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും ഫലമായി പ്രകടമായ വർദ്ധനവുണ്ടാകുന്ന അവസ്ഥയെയാണ് ധവള വിപ്ലവം എന്നു വിളിക്കുന്നത്….

ഇന്ത്യയിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (NDDB) ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.

ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി ഭാരതത്തെ പ്രധാന ക്ഷീരോല്പ്പാദ രാജ്യങ്ങളിലൊന്നാക്കി മാറ്റി…

ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉല്പ്പാദിപ്പിക്കുന്ന പാൽ നഗരങ്ങളില്ലെത്തിക്കുന്നതിനുള്ള
പ്രവർത്തനങ്ങളിലൂടെ ക്ഷീര കർഷകർക്ക് തങ്ങൾ ഉല്പ്പാദിപ്പിക്കുന്ന പാലിന്‌ ന്യായ വില ഈ പദ്ധതി മൂലം ഉറപ്പാക്കാനായി.

മലയാളിയും ധവള വിപ്ലവത്തിന്റെ പിതാവുമായി കണക്കാക്കുന്ന കുര്യന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ആരംഭിച്ച ക്ഷീരോല്പ്പാദക സഹകരണ പ്രസ്ഥാനങ്ങളാണ്‌ ഭാരതത്തിൽ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.

ഇതിൽ തന്നെ പ്രമുഖ ക്ഷീരോല്പ്പാദക സഹകരണ സ്ഥാപനമായ അമുലിന്റെ ആരഭം ധവള വിപ്ലവ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു…

നോക്കൂ മിസ്റ്റർ മോദി…
ആയിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ചിൽ തന്നെ ഭാരതം രാജ്യത്തെ ആഭ്യന്തര ഉപയോഗം കഴിഞ്ഞ് പാലും പാലുൽപ്പന്നങ്ങളും കയറ്റി അയക്കുന്ന രാജ്യമായി തീർന്നിരുന്നു…

ആയിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ചിൽ തന്നെ രാജ്യത്തെ ആഭ്യന്തര കാലി മാംസം ഉപയോഗം കഴിഞ്ഞ് മാംസം കയറ്റിയയക്കുന്ന രാജ്യമായി തീർന്നിരുന്നു ഭാരതം…

എൺപത്തി അഞ്ചിലെ കണക്കനുസരിച്ച് രാജ്യത്തെ ജനങ്ങൾ മാംസം ഭക്ഷിക്കുകയും കയറ്റിയയക്കുകയും ചെയ്തിട്ടും പന്ത്രണ്ടര കോടി കാലികൾ ഉണ്ടായിരുന്നു ഭാരതത്തിൽ….

അന്ന് ബഹുപൂരിപക്ഷം സ്റ്റേറ്റുകളിലും ഗോ വധ നിരോധനം നിലവിലുണ്ടായിരുന്നില്ല…

ഇന്ത്യൻ കർഷകരുടെ പ്രധാന വരുമാനമാർഗം കാലികൃഷിയായിരുന്നു..

തുകലും തുകലുല്പന്നങ്ങളുടെയും വ്യവസായത്തിലൂടെയും അന്ന് ഏഴ് കോടി ആളുകൾ ഉപജീവന മാർഗം കണ്ടെത്തിയിരുന്നു..

കാലികൾ നാഥനില്ലാതെയും ആശ്രയമില്ലാത്തതെയും തെരുവിലൂടെ അലയുന്നുണ്ടായിരുന്നില്ല…

കാലികളെ കർഷകർ തെരുവിലുപേക്ഷിക്കുനുണ്ടായിരുന്നില്ല…

അനാഥമായി അലയുന്ന കാലികൾ ജനങ്ങൾക്കും വാഹനങ്ങൾക്കും കൃഷികൾക്കും ഒരു ശല്യമായിരുന്നില്ല…

പശുവിന്റെ പേരിൽ ആരും കൊല്ലപ്പെട്ടിരുന്നില്ല..

പശു മാതാവായിരുന്നില്ല…
മറിച്ച് രാജ്യത്തെ പതിനാറ് ശതമാനം വരുന്ന ജനങ്ങളുടെ ജീവിത മാർഗമായിരുന്നു…

സാവ്വോപരി പശു ഒരു കൊലയാളിയായിരുന്നില്ല..

പിന്നെ എന്ന് മുതലാണ് മിസ്റ്റർ മോഡി പശു ഒരു ഭീകര ജീവിയായത്…?

താങ്കളും താങ്കളുടെ പാർട്ടിയും ശക്തി പ്രാവിച്ചതിൽപിന്നെയാണ്..

താങ്കളും താങ്കളുടെ പാർട്ടിയും ഇന്ത്യാ മഹാരാജ്യത്തെ കർഷകരുടെയും അടിസ്ഥാന വർഗത്തിന്റെയും ന്യൂന പക്ഷങ്ങളുടെയും സാമ്പത്തിക സ്ഥിതി തകർക്കാൻ ഇറങ്ങി പുറപ്പെട്ടതിൽ പിന്നെയാണ്…

താങ്കളുടെ ബിനാമികളായ മാംസ കയറ്റുമതിക്കാർക്ക് ലാഭമുണ്ടാക്കികൊടുക്കാൻ ഇറങ്ങി പുറപ്പെട്ടതിൽപിന്നെയാണ്…

സർവോപരി അധികാരം പിടിച്ചെടുക്കാൻ വേണ്ടിയാണ്….

താങ്കൾ പറഞ്ഞു പശുവിനോടുള്ള കടപ്പാട് തീർത്താൽ തീരില്ലന്ന്…

താങ്കൾക്ക് എന്ത് കടപ്പാടാണ് മിസ്റ്റർ മോഡി പശുക്കളോടുള്ളത്…

പാലും പാലുൽപ്പന്നങ്ങളും മാംസവും രാജ്യത്തെ ഉപയോഗം കഴിഞ്ഞ് കയറ്റി അയക്കത്തക്ക നിലയിലേക്ക് ഈ രാജ്യം വളർന്നതിൽ താങ്കളുടെ പങ്കെന്താണ്…

ആളുകളെ തല്ലിക്കൊന്നിട്ടും കർഷകരുടെ അന്നം മുട്ടിച്ചിട്ടുമാണോ നിങ്ങൾ പശുക്കളോടുള്ള കടപ്പാട് പ്രകടിപ്പിക്കുന്നത്…

നിങ്ങൾ കടപ്പാടല്ല ഇപ്പോൾ പ്രകടിപ്പിക്കുന്നത്…
മുതലെടുപ്പാണ്…
വോട്ട് ബാങ്ക് രാഷ്ട്രീയമാണ്…
ജനങ്ങളെ ക്രൂരമായ വികാരത്തിന് അടിമകളാക്കുകയാണ്…
കാലികളെ നരകിപ്പിക്കുകയാണ്…

രണ്ടര കോടി കാലികളാണ് പതിമൂന്നു സംസ്ഥാനങ്ങളിലായി തെരുവിലൂടെ അലഞ്ഞുനടക്കുന്നത് എന്ന് കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയ മൃഗ സംരക്ഷണ വകുപ്പിന്റെ കുറിപ്പിൽ പറയുന്നു….

ആയിരത്തി നാനൂറ് ഹെക്റ്റർ സ്ഥലത്തെ കൃഷികൾ അലഞ്ഞ് നടക്കുന്ന കാലികൾ നശിപ്പിച്ചു എന്ന് കൃഷി വകുപ്പിന്റെ കുറിപ്പിൽ പറയുന്നു…

കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവിനും കടക്കെണിക്കും പുറമെ മോദിയും കിങ്കരന്മാരും കർഷകർക്ക് ചെയ്യുന്ന ഉപകാരമാണ് മേൽ പറഞ്ഞത്…

അലഞ്ഞു നടക്കുന്ന കാലികളെ സംരക്ഷിക്കാൻ യൂ പി യിലെ പശു തീവ്രവാദിയായ യോഗി കഴിഞ്ഞ ബഡ്ജറ്റിൽ ആറായിരം കോടി രൂപ വക കൊള്ളിച്ചതായി വായിച്ചു…

പശുവിനെയും കർഷകരെയും അവരുടെ പാട്ടിന് വിട്ടിരുന്നെങ്കിൽ ഈ ആറായിരം കോടി വകകൊള്ളിക്കേണ്ടി വരുമായിരുന്നോ മിസ്റ്റർ മോഡി…

ആ തുക ഓക്സിജൻ കിട്ടാതെ മരിച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി ഉപയോഗിക്കാമായിരുന്നില്ലേ മിസ്റ്റർ മോഡി….

പശുക്കൾ ആഹാരവും വെള്ളവും കിട്ടാതെ ചത്ത് ചീഞ്ഞ് നാറുന്ന ഇന്ത്യയാണ് മിസ്റ്റർ മോഡി താങ്കളുടെ ഭരണ നേട്ടം…

രാജ്യത്തെ ഖജനാവിലെ ആറായിരം കോടി രൂപയോളം ചിലവഴിച്ച് താങ്കൾ തൊണ്ണൂറോളം രാജ്യങ്ങൾ സന്നർശിച്ചില്ലേ…

എവിടെയെങ്കിലും ഇതുപോലെ പശുക്കൾ തെരുവിൽ അലയുന്നത് താങ്കൾ കണ്ടുവോ…?

അതെല്ലാം കാലിവളർത്തലും പാലുൽപ്പാദനവുമുള്ള രാജ്യങ്ങളല്ലേ….?

എന്താണ് താങ്കളുടെ രാജ്യത്ത് മാത്രം ഇങ്ങനെ എന്ന് താങ്കൾ ചിന്തിച്ചില്ലേ…..

താങ്കൾ ചിന്തിക്കില്ല….

കാരണം…

ബുദ്ധിമാനായ രാജ്യദ്രോഹി എന്നാണ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ താങ്കളെ വിശേഷിപ്പിച്ചത്…
അതിൽ ഒട്ടും വെട്ടിക്കളയാനില്ല…

കാരണം G S T യും നോട്ട് നിരോധനവും കാലി നിരോധനവും മൂലം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർത്തതിന് പുറമെ റാഫേൽ ഇടപാടിലൂടെ രാജ്യത്തിന്റെ പ്രധിരോധ ശേഷിയും താങ്കൾ സംശയത്തിന്റെ മുനയിലാക്കി…

ഏതൊരു പൗരനും സംശയിച്ചുപോകും താങ്കളെ…

കാരണം ശത്രു രാജ്യത്തെ ആ രാജ്യത്തെ ഭരണാധികാരികളെകൊണ്ട് തന്നെ നശിപ്പിച്ച കഥകൾ ലോക ചരിത്രത്തിലുണ്ട്…

Written By

Joli Joli..