Entertainment
യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

- എഴുതിയത് : Faizal Ka
Cobalt Blue… (Net Flix…)
മനുഷ്യർ തമ്മിൽ ഉള്ള ബന്ധങ്ങളെയും അത് മൂലം ഉടലെടുക്കുന്ന സംഘർങ്ങളെയും കുറിച്ചു സംസാരിക്കുന്നു ഒരു പെയിൻ്റിംഗ് പോലെ മനോഹരമായ ഒരു ചിത്രം അതാണ് Cobalt Blue. 1996 ലെ ഫോർട്ട്കൊച്ചിയുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രം സംസാരിക്കുന്നത് ജോലിയുടെ ഭാഗം ആയി എൺപതുകളിൽ അവിടെ എത്തിപെട്ട ഒരു മറാത്തി കുടുംബത്തെയും , അവരും ആയി ബന്ധപ്പെട്ട കുറച്ച് പേരുടെയും കഥയാണ്… അച്ഛനും അമ്മയും പ്രായപൂർത്തിയായ മൂന്നു മക്കളും അടങ്ങുന്ന ആ കുടുംബത്തിലേക്ക് ഒരു പേയിങ് ഗസ്റ്റ് വരുന്നതും തുടർന്ന് അവരുടേ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്
സച്ചിൻ കുണ്ടലേക്കർ എഴുതി ഇതേ പേരിൽ തന്നെ പുറത്തു വന്ന മറാത്തി പുസ്തകത്തെ ആധാരം ആക്കി അദ്ദേഹം തന്നെ ആണ് ചിത്രത്തിന് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മറ്റ് എന്തിനെ കുറിച്ചു സംസാരിക്കുന്നതിന് മുൻപ് ചിത്രത്തിൻറെ ഛായാഗ്രഹണത്തെ കുറിച്ച് പറയുക തന്നെ വേണം കാരണം അത്രക്കും ഗംഭീരം ആയാണ് Vincenzo Condorelli’s ക്യാമറാ ചലിപ്പിച്ചു ഇരിക്കുന്നത്. ഓരോ ഫ്രെയിമുകളും കിടിലൻ എന്നു പറയാതെ വയ്യ…👌👋
പ്രകടനങ്ങളിൽ നിഷ്കളങ്കൻ ആയ ഒരു എഴുത്തുകാരൻ ആകുവാൻ ആഗ്രഹിക്കുന്ന തനയ് ആയി വരുന്ന പുതുമുഖം Neelay Mehendale നല്ല പ്രകടനം ആണ് കാഴ്ച്ച വയ്ക്കുന്നത്… പ്രത്യേക് ബബ്ബാർ ഒരിക്കൽ കൂടി ഇതുപോലുള്ള റോളുകളിൽ ഉള്ള തൻ്റെ കഴിവ് വീണ്ടും തെളിയിക്കുന്നുണ്ട്… പൂർണിമ ഇന്ദ്രജിത്തും സിനിമയിൽ പ്രാധാന്യം ഉള്ളൊരു വേഷം അവതരിപ്പിക്കുന്നുണ്ട്… അതോട് ഒപ്പം തനയുടെ സഹോദരി ആയി വരുന്ന അഞ്ജലി ശിവരാമൻ്റെ കഥാപാത്രവും സിനിമയിൽ പ്രധാനപെട്ട ഒന്നാണ്…
യാഥാസ്ഥിതികരെ വേണമെങ്കിൽ അലോസരപ്പെടുത്താവുന്ന ചില രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല… എന്നിരുന്നാലും പ്രത്യേക രസ കൂട്ടുകൾ ഒന്നും ഇല്ലാത്ത നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ട് നോക്കേണ്ട ഒന്നു തന്നെ ആണ് Cobalt Blue…
**
2. എഴുതിയത് : Shameem Shemi
ആവർത്തന വിരസമായ പ്രണയ കഥകളിൽ നിന്നും അവതരണം കൊണ്ട് മികച്ചതാകുന്ന പ്രണയ സിനിമകൾ ശ്രദ്ധിക്കപ്പെടാറില്ലേ…എന്നാൽ പ്രണയത്തിൽ കൂടെ വ്യത്യസ്ഥത നിറഞ്ഞു നിൽക്കുന്ന വിദേശ സിനിമകൾ ഒരുപാടുണ്ട്. പൊതുബോധത്തിന്റെ പ്രണയ സങ്കൽപ്പങ്ങൾക്ക് വിപരീത ദിശയിൽ ഒഴുകുന്ന ഇന്ത്യൻ സിനിമകൾ വളരെ വിരളമേ ഇറങ്ങാറുള്ളൂ എന്ന് തോന്നീട്ടുണ്ട്. പൊതുജനങ്ങൾക്ക് ദഹിക്കാതെ സിനിമ പരാജയപ്പെടുമെന്ന സംവിധായകരുടെ ഫിനാഷ്യൽ കൺസേൺ തന്നെയാവണം ഇത്തരം സിനിമകൾ നമുക്ക് ഇല്ലാതെ പോകുന്നത്. അല്ലെങ്കിൽ ഈ ജോൺറെ സിനിമകൾ കണ്ട് വിജയിപ്പിക്കാൻ പാകത്തിന് നമ്മുടെ പ്രേക്ഷക നിലവാരം ഉയർന്നിട്ടില്ലെന്ന ദുഃഖം സത്യം ഉൾക്കൊണ്ടാവണം സംവിധായകർ റിസ്ക് എടുക്കാൻ പൊതുവെ ധൈര്യം കാണിക്കാത്തത്. മുംബൈ പോലീസ് പോലെ പാതിവെന്ത സിനിമകൾ ഒരുപക്ഷേ ഒര് ക്രൈം ത്രില്ലറിന്റെ ക്യാൻവാസിലല്ലാതെ വിജയിക്കാനും ജനങ്ങൾ ഏറ്റെടുക്കാനും നന്നേ സാധ്യത കുറവാണ്. മാത്രമല്ല നായകൻ പൊതുബോധത്തിന്റെ ബൈ പ്രൊഡക്ഡായി വർത്തിക്കുന്ന, സംവിധാനയകന്റെ പൊസിഷൻ പോലും വെക്തമാക്കാതെ സിനിമ അവസാനിപ്പിക്കേണ്ട അവസ്ഥയിലായിരുന്നു നമ്മുടെ സിനിമകളും പൊതുബോധവും.
ശേഷം ആറു വർഷങ്ങൾക്കിപ്പുറം മൂത്തോൻ ഇറങ്ങുമ്പോൾ വലിയ മാറ്റത്തിന്റെ ചുവടുകൾ കാണാം. നിലപാടുകൾ വളരെ കൃത്യമായി. മനോഹരമായ് നായകനും പ്രതിനായകനും പ്രണയം പങ്ക് വെയ്ക്കുന്നത് കാണാം. അവിടെയും സമൂഹത്താൽ അകറ്റപ്പെടുന്നുണ്ട്. പ്രണയത്തിനപ്പുറത്തേക്ക് മസ്കുലിനിറ്റി പ്രതിഫലിപ്പിച്ച് മുംബൈ ഭായിയും,രക്ഷകനും ഫൈറ്ററുമൊക്കെ ആവേണ്ടി വരുന്നുണ്ട്. നല്ല മാറ്റങ്ങൾ അംഗീകരിക്കുമ്പഴും പൂർണ്ണമായും പറയാൻ മടിക്കുന്ന സെയിം സെക്സ് പ്രണയത്തിന്റെ അഭാവം മലയാളം സിനിമകളിലും ഇന്ത്യൻ സിനിമകളിൽ വരേ മുഴച്ചു നിൽക്കുന്നുണ്ട്.അവിടെയാണ് Badhaai Do, Cobalt Blue പോലുള്ള സിനിമകൾ സധൈര്യം പ്രേക്ഷകരോട് സംവദിക്കുന്നത്. പറയേണ്ട പ്രണയം തന്നെ വളരെ വെക്തമായി പറഞ്ഞ്. അത് തന്നെ മെയിൻ തീം ആയ് പൂർണ്ണതയിലെത്തുന്ന സിനിമകൾ. റിസ്ക് ഫാക്ടേർസുണ്ടേൽ കൂടെ ഇത്തരം സിനിമകൾ ഇറങ്ങുന്നിടത്ത് പ്രേക്ഷകരും പൊതുസമൂഹവും പതുക്കെയാണേൽ പോലും മാറാൻ തയ്യാറായി വരും. Badhaai Do നേടിയ ജനകീയത Cobalt Blue ന് സാധ്യമല്ലായിരിക്കാം പക്ഷേ മനോഹരമായ് ഗേ ലൗ, ലസ്റ്റ്, ഫീലിങ്സ് ഒക്കെയും അവതരിപ്പിക്കുന്നതിൽ ഈ കൊച്ച് സിനിമ വിജയിച്ചിട്ടുണ്ട്. ഉപരി വിപ്ലവമായ് മാത്രം ചിത്രീകരിക്കുന്ന.അല്ലെങ്കിൽ കോമിക് കഥാപാത്രങ്ങളായി പരിഹസിക്കപ്പെടുന്ന Dostana പോലുള്ള സ്ഥിരം ആക്ഷേപങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ് ഹോമോ സെക്ഷ്വൽ പ്രണയത്തിന്റെ സൈഡിൽ നിന്നും തന്റേടത്തോടെ സുന്ദരമായി സംസാരിക്കുന്നുണ്ട് കോബാൾട് ബ്ലൂ.
ഇതിന് പുറമെ സോ കോൾഡ് അടക്കമൊതുക്കമുള്ള പെൺകുട്ടികൾ എന്ന സോഷ്യൽ സ്റ്റീരിയോ ടൈപ്പ് ഡോസുകളെ കൂടെ ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട് ചിത്രം. ഒപ്രസ്സഡായ വിഭാഗത്തെ ചിത്രീകരിക്കുമ്പോൾ സ്ഥിരം ചേർക്കുന്ന നന്മ മസാലകൾ എടുത്ത് കളഞ്ഞിട്ടുണ്ട്.വ്യത്യസ്ത മനഷ്യരോട് പ്രണയം തോന്നുന്ന.വ്യത്യസ്ത മനുഷ്യരുമായ് ഇന്റിമേന്റ് മൊമന്റുകൾ ഷെയർ ചെയ്യുന്ന സാധാരണ മനുഷ്യരായിട്ട് തന്നെ ക്യാരക്ടർ എക്സ്പാൻഷൻ ചെയ്തത് കൂടെ ഈ സിനിമയുടെ മേന്മയായിട്ട് കാണാം.ഹിന്ദിയും ഇംഗ്ലീഷും മലയാളവും മിക്സ് ചെയ്ത് ഭൂരിഭാഗം സീനുകളും കേരളത്തിൽ ചിത്രീകരിച്ച ഈ കൊച്ചു ചിത്രം നിറയെ മനോഹരമായ ഫ്രേമുകളും കാണാം. ഇച്ചിരി സ്ലോ പേസും, സംഭാഷണങ്ങളിലെ നാടകീയതയും കാരണം എല്ലാവരുടേയും കപ്പോഫ് ടീ ആവാൻ സാധ്യതയില്ല. എങ്കിലും പറയുന്ന വിഷയം അതിന്റെ തീവ്രത,രാഷ്ട്രീയം ഒക്കെ കണക്കിലെടുത്ത് എല്ലാവരും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് Cobalt Blue.ഇത്തരം സാമൂഹിക വിഷയങ്ങൾ പൊതുസമൂഹത്തിൽ സ്വീകാര്യത ലഭിക്കാൻ ഈ ടൈപ് സിനിമകൾ കൂടെ ചർച്ചയാവേണ്ടതുണ്ട്.
3,501 total views, 3 views today