Entertainment
എ. ആർ റഹ്മാൻ തകർത്തു, വിക്രത്തിന്റെ ‘കോബ്ര’ ലിറിക്കൽ സോങ് വീഡിയോ പുറത്തിറങ്ങി

ചിയാൻ വിക്രമിന്റെ പുതിയ ചിത്രം കോബ്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഇപ്പോഴിതാ “കോബ്ര” ലിറിക്കൽ സോങ് വീഡിയോ പുറത്തിറങ്ങി. അധീരാ അധീരാ എന്നു തുടങ്ങുന്ന സോങ് ആണ് പുറത്തിറക്കിയത്. ഒരു അറബിക് ടച്ച് സോങ് ആയാണ് പുറത്തിറക്കിയത്. എ ആർ റഹ്മാന്റെ മറ്റൊരു മാസ്മരികമായ സംഗീതം.
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ചിത്രത്തിൽ ഇർഫാൻ പത്താൻ, ശ്രീനിധി ഷെട്ടി, റോഷൻ മാത്യു, മിയ ജോർജ്ജ്, റോബോ ശങ്കർ, ആനന്ദ് രാജ്, മിർണാലിനി രവി, കെ.എസ് രവികുമാർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ലുക്കിലാണ് വിക്രം ചിത്രങ്ങളിലുള്ളത്. മുഖവും ശരീരവും തടിച്ച ഒരു റഷ്യക്കാരന്റെ ലുക്കിലാണ് വിക്രം. ഏഴു ഗെറ്റപ്പിലാണ് കോബ്രയിൽ വിക്രം എത്തുന്നതെന്നാണ് സൂചന.
889 total views, 8 views today