സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമ്മിക്കുന്ന ചിത്രം ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്നു. എ.ആർ. റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ “കോബ്ര” ലോകമൊട്ടാകെ പ്രദർശനത്തിനെത്തുന്നതിനോടൊപ്പം ഇഫാർ മീഡിയ കേരളത്തിലും ഒരേ സമയം അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു. ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എൻറ്റർടൈൻമെൻറ്റും ചേർന്ന് ചിത്രം ആഗസ്റ്റ് 31 ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കും.

ഇമൈക്ക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആൻറ്റണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Leave a Reply
You May Also Like

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ നഗരത്തിൽ സംഭവിച്ച ഡേ സീറോ എന്താണ്?

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ നഗരത്തിൽ സംഭവിച്ച ഡേ സീറോ എന്താണ്? അറിവ് തേടുന്ന പാവം പ്രവാസി…

ആഗോളതാപനത്തെ തടയാൻ മരം നടുന്നത് എയ്ഡ്സിനെ തടയാൻ വായുഗുളിക കൊടുക്കുന്നതുപോലെയേ ഉള്ളൂ

✍️Vinaya Raj V R ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും യാഥാർത്ഥ്യമാണ്. പരിധിയില്ലാത്ത ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ് ആഗോളതാപനത്തിന്റെ…

ഹിമാചലിലെ വിശ്മയിപ്പിക്കുന്ന കാഴ്ചകള്‍

‘ഇസ് ദുനിയാ മെ അഗര്‍ ജന്നത്ത് ഹേ വോ ബസ് യഹി ഹേ ‘ എന്ന് ആരും പറഞ്ഞു പോകുന്ന മണാലിയിലെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ അവിടേക്ക് വിനോദ സഞ്ചാരികളെ വര്‍ഷങ്ങളായി ആകര്‍ഷിക്കുന്നു. മണാലിയില്‍ നിന്നും രോഹുട്ടാങ്ങ് പാസ്സിലൂടെയുള്ള യാത്ര ഒന്ന് കണ്ടു നോക്കൂ…

കേരളം ഇത്രമേല്‍ മരുഭൂമിയായതെങ്ങിനെ?

മരുഭൂമിയില്‍ തണുപ്പുകാലത്തിന്‍െറ വരവറിയിച്ച് മഞ്ഞും മഴയും പെയ്യാന്‍ തുടങ്ങിയ ഡിസംബറിലാണ് വാര്‍ഷിക അവധിക്ക് കേരളത്തിലേക്ക് തിരിച്ചത്. ചെന്നിറങ്ങിയത് മറ്റൊരു മരുഭൂമിയിലാണോ എന്നുതന്നെ തോന്നിപ്പോയി. വിമാനമിറങ്ങിയ പുലരി മഞ്ഞുപൊഴിയേണ്ട ഡിസംബറിലേതായിട്ടും അവിക്കുന്ന ചൂട്. വേനലാരംഭിച്ചിട്ടില്ല, അതിനുമുമ്പേ കടുത്ത ചൂടും വറുതിയും.