Abhijith Thekkevila
Cocaine Bear
Genre : Comedy Horror
Language : English
Year : 2023
1985 ൽ അമേരിക്കയിൽ മയക്കുമരുന്ന് ഗാങ് കാട്ടിലേക്ക് വിമാനത്തിൽ നിന്നും എറിഞ്ഞു കൊടുക്കുന്ന കോകയിൻ കാട്ടിളിലുള്ള കരടി കഴിക്കുന്നതും തുടരുന്നുണ്ടാവുന്ന യഥാർത്ഥ സംഭവങ്ങൾ ആസ്പദമാക്കി എടുത്ത അമേരിക്കൻ കോമഡി ഹൊററോർ സിനിമയാണിത്.
കാട്ടിലേക്ക് ഡ്രഗ് മാഫിയ എറിയുന്ന കോക്കയിനും തുടർന്നുള്ള സംഭവങ്ങളും കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. കാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് കളുടെയും, അവിടെ ഉള്ള മറ്റ് പലരുടെയും അനുഭവങ്ങൾ ചേർത്ത് കൊണ്ടാണ് സിനിമയുടെ കഥ ഉണ്ടാക്കിയിരിക്കുന്നത്. കരടി കോകയിൻ കഴിച്ചത് അറിയാതെ അവിടേക്ക് എത്തുന്നവർ പോലീസ് അടക്കമുള്ളവർ ഒരു ഭാഗത്തും. കാട്ടിൽ നഷ്ടപെട്ട കോടികളുടെ ഡ്രഗ്ഗ് വിണ്ടുയെടുക്കാൻ വരുന്ന ഡ്രഗ് മാഫിയ ഒരു ഭാഗത്തുമായി രസകരമായിട്ടാണ് സിനിമയുടെ കഥ അവതരിപ്പിച്ചിരിക്കുന്നത്.
മനുഷ്യരുടെ മാനസിക അവസ്ഥ പോലും തകരാറിലാകുന്ന മയക്കുമരുന്ന് കാട്ടിലെ വന്യജീവിയായ കരടി കഴിച്ചാൽ എങ്ങനെ ഇരിക്കും ? എന്ന് അതി ഭീകരം ആയും അതുപോലെ രസകരമായും സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഡാർക്ക് കോമഡിയും കടുത്ത ബ്ലഡി വയലൻസ് രംഗങ്ങളും ഒരുപോലെ മിക്സ് ചെയ്ത് നന്നായിട്ട് എടുത്ത സിനിമ ആസ്വദിച്ചു കാണാനുള്ളത് നമുക്കായി ഒരുക്കിയിട്ടുണ്ട്.