Connect with us

Nature

പാറ്റകൾ നിസ്സാരക്കാരല്ല

പാറ്റ എന്നുകേള്‍ക്കുന്നതേ മുഖം ചുളിക്കുന്നവരാണ്‌ മിക്കവരും. ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴുമെല്ലാം വീട്ടിലും അടുക്കളയിലും തുണിക്കൂട്ടത്തിലുമെല്ലാം പ്രത്യക്ഷപ്പെടുന്ന പലരും പേടിക്കുന്ന വൃത്തിയില്ലാത്ത ജീവി. അതുകൂടാതെ വീട്ടില്‍ കുട്ടികളുടെ സമയം കളയുന്ന ഒഗ്ഗി ആന്റ്‌ ദ കൊക്രോച്ചസിലെ കഥാപാത്രവും. എന്നാല്‍ ഇങ്ങനെയൊന്നുമല്ല കാര്യങ്ങള്‍.

 97 total views,  1 views today

Published

on

വിനയരാജ് (Vinaya Raj V R)എഴുതുന്നു

പാറ്റ എന്നുകേള്‍ക്കുന്നതേ മുഖം ചുളിക്കുന്നവരാണ്‌ മിക്കവരും. ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴുമെല്ലാം വീട്ടിലും അടുക്കളയിലും തുണിക്കൂട്ടത്തിലുമെല്ലാം പ്രത്യക്ഷപ്പെടുന്ന പലരും പേടിക്കുന്ന വൃത്തിയില്ലാത്ത ജീവി. അതുകൂടാതെ വീട്ടില്‍ കുട്ടികളുടെ സമയം കളയുന്ന ഒഗ്ഗി ആന്റ്‌ ദ കൊക്രോച്ചസിലെ കഥാപാത്രവും. എന്നാല്‍ ഇങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. 4600 സ്പീഷിസ്‌ പാറ്റകള്‍ ഉള്ളതില്‍ മനുഷ്യനുമായി സഹവസിക്കുന്ന ഏതാണ്ട്‌ 30 ഇനങ്ങളില്‍ വെറും നാലേനാല്‌ പാറ്റകള്‍ മാത്രമാണ്‌ ശല്യക്കാര്‍. മനുഷ്യര്‍ക്ക്‌ ഇവയോടുള്ള പേടി പരിണാമത്തിന്റെ ബാക്കിയായി വന്നതാണത്രേ.

ഏതുവിരുദ്ധകാലാവസ്ഥയിലും ധ്രുവപ്രദേശം മുതല്‍ മരുപ്രദേശം വരെ ജീവിക്കാന്‍ കഴിവുള്ള ഇവര്‍ അതിജീവനത്തിന്റെ ആശാന്മാരാണ്‌. ഒട്ടുംതന്നെ ഭക്ഷണമില്ലാതെ ഒരുമാസമൊക്കെ ജീവിക്കുന്ന ചിലയിനങ്ങള്‍ ഒരു പോസ്റ്റേജ്‌സ്റ്റാമ്പിന്റെ പിന്നിലെ പശപോലും ഭക്ഷിച്ച്‌ ജീവിക്കാന്‍ പ്രാപ്തരാണ്‌. തലവെട്ടിയാല്‍പ്പോലും കുറേനേരം ജീവിക്കുന്ന ചിലപാറ്റകള്‍ വായുവില്ലാതെ മുക്കാല്‍ മണിക്കൂര്‍ പിടിച്ചുനില്‍ക്കാനും പൂജ്യത്തിലും താഴെയുള്ള തണുപ്പില്‍പോലും ജീവിക്കാനും കഴിവുള്ളവരാണ്‌. മനുഷ്യനുതാങ്ങാവുന്നതിലും 15 മടങ്ങുവരെ റേഡിയേഷന്‍ താങ്ങാനും പാറ്റകള്‍ക്കാവും. ലാബറട്ടറികളില്‍ കുട്ടികള്‍ക്ക്‌ കീറിപ്പഠിക്കാന്‍ പാറ്റകളെ ഉപയോഗിച്ചിരുന്നു. ഭക്ഷണങ്ങളില്‍ വന്നിരിക്കുന്ന ഇവയ്ക്ക്‌ രോഗാണുക്കളെ പരത്താനുള്ള കഴിവുണ്ട്‌. ആശുപത്രിപോലുള്ളസ്ഥലങ്ങളില്‍ രോഗങ്ങള്‍ പകരാനും ഇവകാരണമാകുന്നു. ആസ്തമ ഉള്ളവര്‍ക്ക്‌ പാറ്റയോട്‌ ഒരു സവിശേഷമായ അലര്‍ജിയുമുണ്ട്‌.

മെലിഞ്ഞുനീണ്ട നാല്‍പതോളം മുട്ടകള്‍ അടങ്ങിയ ഊത്തക്ക എന്നുവിളിക്കുന്ന ഒരു മുട്ടക്കൂടാണ്‌ ചിലതരം പാറ്റകള്‍ ഇടുന്നത്‌. വിരിയാനാവുന്നതിനു മുന്‍പ്‌ പുറത്തെത്തിക്കുന്ന ഈ മുട്ടക്കൂട്‌ ഇടാന്‍ നാലഞ്ചുമണിക്കൂര്‍ വരെ എടുക്കാറുണ്ട്‌. തിളങ്ങുന്ന വെള്ളക്കുഞ്ഞുങ്ങള്‍ നാലുമണിക്കൂര്‍കൊണ്ട്‌ തവിട്ടുനിറമാവും. മൂന്നുനാലുമാസം കൊണ്ട്‌ വളര്‍ച്ചയെത്തുന്ന ഇവ എട്ടുവരെ മുട്ടക്കൂടുകള്‍ ഒരുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ജീവിതകാലത്ത്‌ ഇടാറുണ്ട്‌.

പുരാതനകാലം മുതല്‍ മനുഷ്യജിവിതത്തില്‍ സുപ്രധാനമായ പങ്കുവഹിച്ചിരുന്ന പാറ്റകള്‍ നമ്മള്‍ വിചാരിച്ചിരുന്നതിലുമേറെ പാരിസ്ഥിതികസേവനങ്ങള്‍ ചെയ്യുന്നവയാണ്‌. പരാഗണത്തിലും വിത്തുവിതരണത്തിലും പാറ്റകള്‍ സഹായിക്കുന്നുണ്ടത്രേ. ഫ്രഞ്ച്‌ ഗയാനയില്‍ കാണുന്ന ക്ലൂസിയ സെല്ലോവിയാന എന്ന ചെടിയുടെ പൂക്കള്‍ ഒരു അസാധാരണമായ മണം പുറപ്പെടുവിക്കാറുണ്ട്‌. പലതരം പ്രാണികളും ഈ പൂക്കള്‍ സന്ദര്‍ശിക്കാറുണ്ടെങ്കിലും അതില്‍ പരാഗണം നടത്തുന്നത്‌ ഒരു ചെറുപാറ്റയായ ആമസോണിയ പ്ലാറ്റിസ്റ്റെയിലാറ്റ എന്നയിനമാണ്‌. അസറ്റോസിന്‍ എന്ന രാസപദാര്‍ത്ഥം അടങ്ങിയ ആ മണം ഈ കൊച്ചുപാറ്റകളെപ്രത്യേകമായി ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്‌.

ഇതുകൂടാതെ മോണോസ്റ്റ്രോപാസ്ട്രം ഹ്യുമില്‍ എന്ന പരാദച്ചെടിയുടെ പഴങ്ങള്‍ കാട്ടുവാസികളായ ബ്ലാറ്റെല്ല നിപ്പോണിക്ക എന്ന പാറ്റകള്‍ തിന്നുകയും അവയുടെ വിത്തുകള്‍ പാറ്റയുടെ ദഹനേന്ദ്രിയത്തില്‍ക്കൂടി പുറത്തെത്തുകയും ചെയ്യുന്നു. വലിയദൂരം സഞ്ചരിക്കാന്‍ കഴിവുള്ള ഈ പറ്റകള്‍ ഈ ചെടിയുടെ വ്യാപനത്തെ നന്നായി സഹായിക്കുന്നു. ജീവികളും സസ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ മുഴുവന്‍ പഠിച്ചുതീര്‍ക്കണമെങ്കില്‍ മനുഷ്യന്‍ ധാരാളം അധ്വാനിക്കേേണ്ടതായിട്ടുണ്ട്‌.

ഗവേഷണപ്രബന്ധങ്ങള്‍ക്കിലേക്കുള്ള കണ്ണികള്‍.
1.https://academic.oup.com/aob/article/102/3/295/227876
2.https://academic.oup.com/…/article-abstr…/185/1/113/4036111…

Advertisement

 98 total views,  2 views today

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement