“തിയോബ്രാേമ കക്കാവോ”… ദൈവങ്ങളുടെ ഭക്ഷണം !

കടപ്പാട് : Manu Nethajipuram

സൗത്ത് അമേരിക്കയിലെ ആമസോൺ മഴക്കാടുകളിൽ ആൻഡീസ് പർവ്വതങ്ങളുടെ താഴ്വരയിലാണ് (ഇന്നത്തെ വെനിസ്വേല,കൊളംബിയ ഉൾപ്പെടുന്ന പ്രദേശം) ലോകത്തിന്റെ ഏറ്റവുo പ്രിയപ്പെട്ട ഭക്ഷ്യ വിളകളിൽ ഒന്നായ കൊക്കോയുടെ (Theobroma cacao). ചോക്കലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃതവസ്തുവാണ് കൊക്കോയുടെ കുരുക്കൾ. ഒരു വനവൃക്ഷം എന്ന നിലയിൽ നിന്ന് ലോകമെങ്ങും കൃഷിചെയ്യപ്പെടുന്ന ഒരു വിളയായി ഇന്ന് ഇതു മാറിയിരിക്കുന്നു.

ഒരു പാനീയവിളയായി കൊക്കോ ആദ്യമായി കൃഷി ചെയ്തത് മായൻസ് എന്ന മെക്സിക്കൻ ആദിവാസി വിഭാഗമാണ്‌. 3500 വർഷങ്ങൾക്കുമുൻപ് മായൻ രാജാക്കന്മാർ കൊക്കോയുടെ കുരുവും വെള്ളവും മറ്റു ചില സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് നിർമ്മിച്ചിരുന്ന ‘ക്യുറ്റ്സാൽ കൊയെട്ടേൽ’ (Quitzalcoatle) എന്ന വിശിഷ്ട പാനീയം ഉപയോഗിച്ചിരുന്നു. കയ്പ്പുവെള്ളം എന്നർത്ഥം വരുന്ന ‘സോകോളാറ്റൽ’ (Xocolatal) എന്ന വാക്കായിരുന്നു ഈ പാനീയത്തിൻ ഉപയോഗിച്ചിരുന്നത്. ഈ വാക്കിൽ നിന്നുമാകാം ‘ചോക്ലേറ്റ് ‘ എന്ന വാക്ക് ഉണ്ടായെതെന്ന് കരുതപ്പെടുന്നു. ശാസ്ത്രീയനാമത്തിലെ തിയോബ്രോമ എന്ന വാക്കിന്റെ അർത്ഥം ദൈവങ്ങളുടെ ഭക്ഷണം എന്നാണ്. മായന്മാർ ഇതിനെ മെക്സിക്കോയിലെ ആസ്റ്റെകുകൾക്ക് പരിചയപ്പെടുത്തി.

ആസ്ടെക് ഗോത്രക്കാർ കൊക്കോക്കുരു നന്നായി പൊടിച്ച്. പാനീയം ഉണ്ടാക്കി അതിൽ സുഗന്ധമുള്ള പുഷ്പങ്ങളും വാനിലയും കാട്ടു തേനും ചേർത്ത് ഉപയോഗിച്ചിരുന്നു. കൊളംബസിന്റെ യാത്രാ വിവരണത്തിൽ ഈ പാനീയത്തെക്കുറിച്ച് പരാമർശം ഉണ്ട്. അടിമത്ത വ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്ത് ഒരു അടിമയ്ക്ക് 1000 കൊക്കോക്കുരുവായിരുന്നു വിലയായി ലഭിച്ചിരുന്നത്.

1517-ൽ ഫെർനാഡോ കോർട്ട്സ് എന്ന സ്പാനിഷുകാരനാണ്‌ കൊക്കോയിൽ നിന്നും ആദ്യമായി രുചികരമായ പാനീയം നിർമ്മിച്ചത്. 1567-ൽ ലണ്ടനിൽ ആദ്യത്തെ ചോക്ലേറ്റ് ഹൗസ് പ്രവർത്തനം ആരംഭിച്ചു.
സ്വാദേറിയ ഭക്ഷണവിഭവങ്ങൾ സുലഭമായ ഒരു മലയിൽ നിന്ന് ദൈവങ്ങൾ കണ്ടെടുത്ത ഒന്നാണ് കൊക്കോ എന്നാണ് മായന്മാർ വിശ്വസിച്ചിരുന്നത്. എക്ചുവാ എന്ന കൊക്കോ ദൈവത്തിന്റെ പേരിൽ മായന്മാർ ഒരു ഉത്സവം ഏപ്രിൽ മാസത്തിൽ ആഘോഷിച്ചിരുന്നു. മെക്സിക്കോയിലെ ആസ്റ്റെകുകളുടെ വിശ്വാസം, ആസ്റ്റെക് ദൈവമായ ക്വെറ്റ്സാൽകോറ്റൽ ആണ് കൊക്കോ കണ്ടെത്തിയത് എന്നാണ്‌.,

ആസ്റ്റെക് സാമ്രാജ്യത്തെ സ്പെയിൻ‌കാർ പരാ‍ജയപ്പെടുത്തിയപ്പോഴാണ് ചൊകോലാറ്റിൽ എന്നു പേരുള്ള അസാധാരണ പാനീയത്തെക്കുറിച്ച് അവർക്ക് അറിവ് ലഭിച്ചത്. 1550-ഓടെ അവർ ഇതിനെ സ്പെയിനിൽ പരിചയപ്പെടുത്തി. അവിടെ നിന്നും സാവധാനം യുറോപ്പിലെങ്ങും കൊക്കോ വ്യാപിച്ചു.

കൊക്കോയുടെ ചെറിയ കയ്പ്പ് രുചി മൂലം യുറോപ്പിൽ കൂടുതൽ പേർക്കും ആദ്യമാദ്യം ഇതത്ര ഇഷ്ടപ്പെട്ടില്ല. തുടർന്ന് ഇന്നു ചെയ്യുന്ന പോലെ തന്നെ പാൽ, പഞ്ചസാര മറ്റു സുഗന്ധദ്രവ്യങ്ങളും രുചിക്കൂട്ടുകളും ചേർത്ത് അതിന്റെ കയ്പ്പ് രുചി കുറച്ച് കൂടുതൽ ആളുകൾ ഇത് ഉപയോഗിക്കാൻ തുടങ്ങി. കുറേ നാളുകൾക്കു ശേഷം ഖരരൂപത്തിലുള്ള ചോക്കലേറ്റ് നിർമ്മിക്കാൻ തുടങ്ങി.

ഇക്കാലത്ത് ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ കർഷകരുടെ ഒരു പ്രധാന കാർഷികവിളയാണ് കൊക്കോ. കോക്കോ ഉൽപ്പന്നങ്ങൾ ലോകമെങ്ങും വിറ്റു വരുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ കൊക്കോ ഉദ്പാദിക്കുന്ന രാജ്യങ്ങൾ

1 ഐവറികോസ്റ്റ്
2 ഘാന
3 ഇന്ത്യോനേഷ്യ
4 നൈജീരിയ
5 ബ്രസിൽ
6 കാമറൂൺ
7 ഇക്വഡോർ
8 കൊളംബിയ
9 മെക്സിക്കോ
10 പപ്വാ ന്യൂ ഗനിയ
11 മലേഷ്യ
12 ഡൊമിനിക്കൻ റിപബ്ലിക്
13 പെറു
14 വെനിസ്വേല
15 സീറാ ലിയോൺ
16 ടോഗോ
17 ഇന്ത്യ
18 ഫിലിപ്പീൻസ്
19 കോംഗോ
20 സോളമൻ ദ്വീപുകൾ

പറിച്ചെടുത്ത കൊക്കോ പൊളിച്ച് അകത്തെ കുരു എടുക്കണം. കായയിൽ നിന്ന് കിട്ടുന്ന കുരു പുളിപ്പിക്കുകയാണ്(ഫെർമൻറേഷൻ) കൊക്കോ സംസ്കരണത്തിൻറെ ആദ്യപടി. കുരുവിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാംസളമായ ഭാഗം നീക്കുകയും കുരു മുളയ്ക്കാതെ സൂക്ഷിക്കുകയുമാണ് പുളിപ്പിക്കലിന്റെ ഉദ്ദേശം. പുളിപ്പിക്കുമ്പോൾ പലതരത്തിലുള്ള രാസവസ്തുക്കളും ഉത്പാദിപ്പിക്കപ്പെടുന്നു.
പുളിപ്പിക്കലിന് പലരീതികളുണ്ട്. മണ്ണിൽ കുഴി കുഴിച്ച് കുരു അതിൽ മൂടി വെയ്ക്കുകയാണ് ഏറ്റവും പഴയരീതി. ഈ രീതിയിൽ പുളിപ്പിച്ചെടുക്കുന്ന പരുപ്പിന് ഗുണനിലവാരം കുറവായിരിക്കും. തട്ടുകളുപയോഗിച്ചുള്ള പുളിപ്പിക്കലാണ് മറ്റൊരു രീതി.അടുത്ത പടി ഉണക്കലാണ്. കൊക്കോക്കുരു കേടു കൂടാതെ സൂക്ഷിക്കുന്നതിന് ശരിയായി ഉണക്കേണ്ടത് അത്യാവശ്യമാണ്. ഉണക്കിയ കുരുകൾ വൃത്തിയാക്കി പ്രത്യേക രീതിയിൽ വറുത്തെടുക്കും. അതിന് ശേഷമാണ് ചോക്കലേറ്റ്, കൊക്കോപ്പൊടി തുടങ്ങിയവ നിർമ്മിക്കുന്നത്.

You May Also Like

ആരാണ് തീവെട്ടിക്കൊള്ളക്കാർ ? എന്തുകൊണ്ട് അങ്ങനെയൊരു പേരുണ്ടായി ?

തീവെട്ടിക്കൊള്ളക്കാർ Sreekala Prasad പലപ്പോഴും നമ്മൾ ഉപയോഗിക്കാറുള്ള/ഉപയോഗിച്ചിട്ടുള്ള ഒരു വാക്കാണ് തീവെട്ടിക്കൊള്ള. ഈ വാക്ക് അർത്ഥമാക്കുന്നത്…

ബോയിക്കോട്ട് … ഒരു നാമം ക്രിയയായി മാറിയ കഥ

ബോയിക്കോട്ട് … ഒരു നാമം ക്രിയയായി മാറിയ കഥ Sreekala Prasad നമുക്ക് വളരെ സുപരിചിതമായ…

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

ഭക്ഷണവും അന്ധവിശ്വാസവും (ശ്യാം ശശിധരൻ എഴുതുന്നു ) “സസ്യഭുക്കായി ജനിക്കുന്ന മനുഷ്യൻ മാംസഭുക്കായി തീരുന്നു. അതോടെ…

സ്ത്രീകളെ മെരുക്കുന്ന കടിഞ്ഞാൺ, സ്‌കോൾഡ്

സ്ത്രീ പീഡനത്തിന്റെയും പൊതു അപമാനത്തിന്റെയും പ്രതീകമായിരുന്നു സ്‌കോൾഡ്