കോക്കനട്ട് , ബിരിയാണി ഇവയ്ക്ക് പിന്നിലുള്ള കഥ എന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

പണ്ടൊരിക്കൽ പോർച്ചുഗീസ് നാവികർ സമുദ്രയാത്രയ്ക്കിടയിൽ മെലനേഷ്യ എന്ന സ്ഥലത്ത് എത്തി. അവിടെ കണ്ട നീളൻ വൃക്ഷവും അതിലെ വലിയ ഉരുണ്ട ഫലങ്ങളും അവരെ ആകർഷിച്ചു. ഫലത്തിന്റെ തൊണ്ട് പൊളിച്ച് ചകിരി മാറ്റിയ നാവികന് പെട്ടെന്ന് മൂന്ന് കണ്ണുകളുള്ള കായ് തന്നെ തുറിച്ചുനോക്കു ന്നതുപോലെ തോന്നി. Coco എന്നുപറഞ്ഞ് നിലവിളിച്ച് കായ് ദൂരേക്കെറിഞ്ഞു. സ്പാനിഷ് ഭാഷയിൽ Coco എന്നാൽ പ്രേതം (Bogey) എന്ന ഒരർഥമുണ്ട്. ദൂരെ വീണ കായ് പിളർന്ന് ഒഴുകിയ വെള്ളം രുചിച്ചപ്പോൾ നല്ല മധുരം. വെളുത്ത കാമ്പ് തിന്നപ്പോൾ അത്യുഗ്രൻ രുചി. ധൈര്യശാലിയായ ആ നാവികനെ പേടിപ്പിച്ച ഫലം ഏതാണെന്നോ ? നമ്മുടെ സാക്ഷാൽ തേങ്ങ. നീളൻ മരത്തിന്റെ ഫലം ഇഷ്ടമായെ ങ്കിലും പോർച്ചുഗീസുകാർ അതിനെ Coco എന്നുതന്നെ വിളിച്ചു. പിന്നീട് ഇംഗ്ലീഷുകാർ കോക്കനട്ട് എന്നുപേരിട്ട് ഡിക്ഷണറിയിലും ചേർത്തു.

മുഗൾ ചക്രവർത്തി ഷാജഹാന്റെ പത്നിയും,രാജ്ഞിയുമായ മുംതാസ് മഹൽ ഒരിക്കൽ സൈനികതാവളം സന്ദർശിക്കാൻ ചെന്നു. പട്ടാളക്കാരെല്ലാം ആരോഗ്യമില്ലാത്തവ രായി കണ്ട രാജ്ഞി അവർക്ക് പോഷകസ മ്പുഷ്ടമായ ഒരു ഭക്ഷണം നൽകാൻ തീരുമാനി ച്ചു. ഇതനുസരിച്ച് കൊട്ടാര പാചകമുഖ്യൻ തയ്യാറാക്കിയതാണത്രെ ബിരിയാണി. പാചകം ചെയ്യുന്നതിനുമുമ്പ് പൊരിക്കുക എന്നാണ് ബിരിയാൻ എന്ന പേർഷ്യൻ പദത്തിന്റെ അർഥം. തമിഴ്നാട്ടിൽ നിലനിന്നിരുന്ന നെയ്യും, അരിയും, മസാലയും ചേർത്ത് പാകം ചെയ്തിരുന്ന ഊൺ സോറു എന്ന വിഭവം അടിസ്ഥാനമാക്കിയാണ് മുഗളന്മാർ ബിരിയാണി കണ്ടുപിടിച്ചതെന്നും അഭിപ്രായമുണ്ട്.

You May Also Like

ലോകത്തെ ആകാംക്ഷയുടേയും ഭയത്തിന്റേയും മുള്‍മുനയില്‍ നിര്‍ത്തിയ 18 ദിവസങ്ങൾ

തായ്‌ലൻഡ് ഗുഹ രക്ഷാ പ്രവർത്തനം അറിവ് തേടുന്ന പാവം പ്രവാസി വൈൽഡ് ബോർ സോക്കർ ടീം…

അടുത്ത പ്രാവശ്യം വിമാനം കയറാൻ പോകുമ്പോൾ ഇതൊക്കെ ഒന്ന് ഓർത്തോളൂ…

വിമാനങ്ങളും അവയുടെ വേഗവും, ചില അറിവുകളും. Anoop Nair വിമാനങ്ങളുടെ വേഗത്തെ നേരിട്ടു സ്വാധീനിക്കുന്നത് എന്തൊക്കെയാണെന്ന്…

വെടിപ്ലാവിന് ആ പേര് ലഭിച്ചത് എങ്ങനെ ?

വെടിപ്ലാവിന് ആ പേര് ലഭിച്ചത് എങ്ങനെ ? അറിവ് തേടുന്ന പാവം പ്രവാസി മാൽവേസി (മെല്ലോ)…

ചൈനയിലെ ഹിമാലയൻ ഗോപുരങ്ങൾ

ചൈനയിലെ ഹിമാലയൻ ഗോപുരങ്ങൾ Sreekala Prasad പശ്ചിമ സിചുവാൻ പ്രവിശ്യയിൽ, മധ്യ ചൈനയ്ക്കും ടിബറ്റൻ സ്വയംഭരണ…