സിയാൻ ഹെഡർ സംവിധാനം ചെയ്ത കോഡയ്ക്ക് മികച്ച ചിത്രത്തിനുള്ള ഓസ്കര് പുരസ്കാരം. 2014 ലെ ഫ്രഞ്ച് ചിത്രമായ ലാ ഫാമിലി ബെലിയറിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പാണ് ചിത്രം. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കറും കോഡ നേടി. കോഡയിലെ പ്രകടനത്തിന് ട്രോയ് കോറ്റ്സര് മികച്ച സഹനടനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെയാണ് ട്രോയ് അവതരിപ്പിച്ചത്.ഓസ്കർ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ബധിര അഭിനേതാവാണ് ട്രോയ്.
Mukesh Muke II
ഈ അടുത്ത് കണ്ടതിൽ ഏറ്റവും മികച്ച ഫീൽ ഗുഡ് സിനിമ . ടെൻഷൻ ഒക്കെ മറന്നു റിലാക്സ് ചെയ്ത് കാണാൻ പറ്റിയ സിനിമ അതാണ് “Coda “‘Child Of Deaf Adults’ ഇതാണ് Coda എന്ന വാക്കിന്റെ ഫുൾ ഫോം. റുബി റോസി എന്ന കൗമാരക്കാരിയുടെയും അവളുടെ കുടുംബത്തിന്റെയും കഥയാണ് സിനിമ പങ്കുവെക്കുന്നത് അച്ഛനും, അമ്മയും, ചേട്ടനും അടങ്ങുന്നതാണ് റൂബിയുടെ കുടുംബം. റുബിക്ക് ഒഴികെ അവളുടെ ഫാമിലിയിൽ മറ്റാർക്കും സംസാര ശേഷിയോ കേൾവി ശേഷിയോ ഇല്ല.
സാമ്പത്തികശേഷി കുറവായ ഈ കുടുംബത്തിന്റെ ഉപജീവനമാർഗം മത്സ്യബന്ധനമാണ്. കുടുംബത്തിലെ സംസാരശേഷി ഉള്ള ഏക ഒരാൾ എന്ന നിലയിൽ റുബി ഇല്ലാതെ അവർക്കു തങ്ങളുടെ ജോലി മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കാറില്ല.ഒരു സിങ്ങർ ആവണം എന്നാണ് റൂബിയുടെ ആഗ്രഹം,തന്റെ ഡ്രീം നേടിയെടുക്കാൻ അവൾ മുന്നോട്ടു പോകുമ്പോൾ റുബിക്കും വീട്ടുകാർക്കും ഇടയിലുണ്ടാവുന്ന ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി സിനിമ പുരോഗമിക്കുന്നു.
🔵2022ലെ ഏറ്റവും മികച്ച സിനിമ, ഏറ്റവും മികച്ച തിരക്കഥ എന്നിവ കൂടാതെ നായികയുടെ അച്ഛന്റെ വേഷം ചെയ്ത “ട്രോയ് കൊട്സൂർ” മികച്ച സഹനടനുള്ള അവാർഡ് അടക്കം 3 ഓസ്കാർ ആണ് സിനിമ കരസ്ഥമാക്കിയത്
🔵ടെൻഷൻ ഒക്കെ മറന്നു കുറച്ചു ടൈം റിലാക്സ് ആവാൻ ഒരു ഫീൽ ഗുഡ് സിനിമ അന്വേഷിച്ചു നടക്കുകയാണോ നിങ്ങൾ. എന്നാൽ ഒന്നും നോക്കണ്ട പോയി “Coda” കണ്ടോളു. 2 മണിക്കൂർ ചിരിപ്പിച്ചും ,ചെറുതായി നൊമ്പരപെടുത്തിയും, ഫീൽ അടിച്ചും കാണാൻ പറ്റിയ മികച്ചൊരു സിനിമ തന്നെയാണ് ‘Coda’. ഒരുപാടു മികച്ച സീനുകൾ സിനിമയിൽ ഉണ്ട്
🔵ഒരു മ്യൂസിക്കൽ കോമഡി ഫീൽ ഗുഡ് ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന സിനിമയാണിത്. സിനിമയിലെ വിഷ്വൽസ് എല്ലാം ഒന്നിനൊന്നു കിടു സിനിമയിൽ അവൾ നീന്താൻ പോകുന്ന ഒരു ‘Lake ” ഉണ്ട് ,എന്റെ മക്കളെ എന്നാ കിടു സ്ഥലം ആണ്. കണ്ടപ്പോൾ എനിക്കും അവിടെ പോയി അവളുടെ കൂടെ തുള്ളാനും, നീന്താനും കൊതിയായി 😋
🔵 ഇതിലെ നായികയായ ‘Ruby Rossi’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച “Emila Jones” എന്താ അഭിനയം അവളുടെ . കാണാനും എന്തൊരു ക്യൂട്ട് ആണ്. എന്റെ പുതിയ ക്രഷ് ആയി പെണ്ണ്.
Movie : CODA
എന്റെ സുഹൃത്തു കൂടിയയാ Sajin M S ചേട്ടനും,പ്രശോഭ് പി. സി.യും ചേർന്നാണ് സബ് തയ്യാറാക്കിയിരിക്കുന്നത്
⏹️⏹️ My_Rating : 9/10 ⏹️⏹️
NB : അമിത പ്രതീക്ഷകൾ ഇല്ലാതെ കാണുക ഒരു സിംപിൾ ഫീൽ ഗുഡ് മൂവിയാണ് 🥸🥸