കുടിയന്മാരുടെ ടൈം നല്ല ബെസ്റ്റ് ടൈം – ബിയറിന്റെ ടേസ്റ്റുള്ള കാപ്പി വരുന്നു..!!!

582

dark

മദ്യമല്ലേ സര്‍ക്കാരിന് നിരോധിക്കാന്‍ സാധിക്കൂ… കാപ്പി നിരോധിക്കാന്‍ സാധിക്കില്ലല്ലോ ???

കേരളത്തില്‍ മദ്യം നിരോധിച്ചാലും തല്‍ക്കാലം നമ്മുടെ ലോക്കല്‍ കുടിയന്മാര്‍ക്ക് അഡ്ജസ്റ്റ് ചെയ്യാം..!!!  ഇതാ മദ്യത്തിന്റെ ടേസ്റ്റുള്ള കാപ്പി വരുന്നു.

അമേരിക്കയിലെ സ്റ്റാര്‍ ബക്ക് കോഫീ എന്ന കമ്പനിയാണ് ഈബിയര്‍ കാപ്പിക്ക് ജന്മം നല്‍കിയിരിക്കുന്നത്. കാപ്പിയുടെ പേര് ഡാര്‍ക്ക്‌ ബാരല്‍.!!!

ക്രീമും ഡാര്‍ക്ക് കാരമല്‍ സോസും ചേര്‍ത്ത കാപ്പി, ഡാര്‍ക്ക് ഐറിഷ് ബിയറിന്റെ സ്വാദു പകരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രശസ്ത ഐറിഷ് ബിയറായ ഗിന്നസിന്റെ അതേ സ്വാദാണ് ഇവയ്‌ക്കെന്ന് ബിയര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ബിയറിന്റെ സ്വാദ് പ്രദാനം ചെയ്യുമ്പോഴും, മദ്യത്തിന്റെ ഒരംശം പോലും ഡാര്‍ക്ക് ബാരലിലില്ല എന്നതാണ് ഡാര്‍ക്ക് ബാരലിന്റെ പ്രത്യേകത എന്ന് കമ്പനി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ അമേരിക്കയിലെ ഒഹിയൊ, ഫ്‌ലോറിഡ എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഡാര്‍ക്ക് ബാരല്‍ വിതരണം ചെയ്യുന്നത്.