fbpx
Connect with us

കോള്‍ഡ്‌ ബ്ലഡ്‌ – കഥ

കയറി ഇരുന്നിട്ട് ½ മണിക്കൂര്‍ ആയി തിരക്കായത് കൊണ്ടാവും കണ്ടക്ടര്‍ എന്നെ ശ്രദ്ധിച്ചില്ല, ഞാന്‍ പിന്നെ പിന്നിലേക്ക്‌ പോകുന്ന മനുഷ്യരെ നോക്കികൊണ്ടിരിക്കുക ആയിരുന്നലോ

 154 total views,  1 views today

Published

on

ബസ്സിന്റെ ജനാലക്കരികില്‍ ഇരിക്കുമ്പോള്‍ തണുത്ത കാറ്റ് നന്നായി വീശുന്നുണ്ട് എന്നാലും ഷട്ടര്‍ അടച്ചിടാന്‍ തോനിയില്ല. ഒരുപാട് കാഴ്ചകള്‍ കാണാനുണ്ടായിട്ടല്ല, ഒരേ ഒരു കാഴ്ചയാനുള്ളത്, മരങ്ങളും വീടുകളും മനുഷ്യന്മാരും (പുലര്‍ച്ചെ ആയതു കൊണ്ട് അധികമില്ലന്നു മാത്രം) എല്ലാം എല്ലാം പിറകിലോട്ട് നീങ്ങുന്ന കാഴ്ച. എല്ലാം തന്നെ പുറകോട്ടാണ് നീങ്ങുന്നത്. മുന്നോട്ടു പോകുന്നവന്റെ മസ്തിഷ്കത്തില്‍ സന്തോഷം നിറച്ചു കൊണ്ട് എല്ലാരും പിറകിലോട്ട് നീങ്ങുന്നു. യഥാര്‍ത്ഥത്തില്‍ അത് ഒരു തോനാല്‍ ആണെന്ന് മനസിലാക്കിയവര്‍ വിരളം ആണെന് തോനുന്നു, എന്തിനു? ഈ ഞാന്‍ പോലും കടുത്ത തണ്‌പ്പിനെ അവഗണിച്ചു അത് ആസ്വദിക്കുകയല്ലേ

മനുഷ്യര്‍ എല്ലാം ഒന്ന് തന്നെ

“ ടിക്കറ്റ്‌ എടുക്കാന്‍ ഉള്ളവര്‍ എടുക്കു “

കയറി ഇരുന്നിട്ട് ½ മണിക്കൂര്‍ ആയി തിരക്കായത് കൊണ്ടാവും കണ്ടക്ടര്‍ എന്നെ ശ്രദ്ധിച്ചില്ല, ഞാന്‍ പിന്നെ പിന്നിലേക്ക്‌ പോകുന്ന മനുഷ്യരെ നോക്കികൊണ്ടിരിക്കുക ആയിരുന്നലോ

“ഒരു ടിക്കറ്റ്‌ “        100 രൂപ നീടികൊണ്ട് ഞാന്‍ പറഞ്ഞു

Advertisement“എവിടെക്യ ”

“ഇതെവിടെക്ക പോകുന്നത് ? “

“എന്താ മാഷേ ബസ്സില്‍ കയറി ഇരുന്നിട് കളിയാക്കാ ? ”

“അതല്ല, ഇതെവിടെക്കണോ പോകുന്നത് അവിടേക്ക് ഒരു ടിക്കറ്റ്‌ തരു വേഗം “

Advertisement“ഇത് പാലക്കടെക്ക , 110 രൂപാ  “

10 രൂപായു, കൂടി എടുത്തു കൊടുത്തു, അടുതുള്ളയാള്‍ ഒന്ന് തറപിച്ചു നോക്കി ഷട്ടര്‍ അടക്കാത്തതില്‍ ഉണ്ടായിരുന്ന ദേഷ്യം ഇപോള്‍ അത്ഭുതം (അതോ സഹതാപമോ??!!!!) ആയി മാറിയിരിക്കുന്നു   ഏതായാലും ഞാന്‍ ഷട്ടര്‍ താഴ്ത്തി, ഇനി എന്നെ കൊണ്ടൊരു ബുദ്ധിമുട്ട് വേണ്ട,

പിന്നില്‍ ഒരു ചിരി കേട്ടു, അതെ കണ്ടക്ടര്‍ കിളിയോടു പോയി ഞാന്‍ ടിക്കറ്റ്‌ എടുത്ത കഥ പറഞ്ഞിരിക്കുന്നു

ഇതും മനുഷ്യന്റെ ഒരു വിനോദം,

Advertisementയുക്തിക്ക് നിരക്കാത്ത എന്തിനേം കളിയാക്കുക, പരിഹസിക്കുക

തെറ്റായാലും 99 പേര്‍ ചെയ്തതെ 100ആമത്തവന്‍ ചെയ്യു

മഴ പെയ്തു തുടങ്ങി, ഷട്ടര്‍ അടച്ചിട്ടും തണുപ്പിന് കുറവില്ല. പലക്കടെക്കാണത്രേ ബസ്‌ . ഞാന്‍ ബോര്‍ഡ്‌ ശ്രദ്ധിച്ചില്ല, ഒരു ബസ്സില്‍ കയറണം അതിന്റെ അവസാനം വരെ പോകണം അതായിരുന്നു ചിന്ത. എവിടെ നിന്നാണ് കയറിയത് എന്നും അറിയില്ല , ചോദിച്ചാലോ ??   വേണ്ട ഇനിയും പരിഹസിക്കപെടാന്‍ വയ്യ , നേരത്തെത് പോലെ അല്ല എല്ലാരും എണീറ്റിരിക്കുന്നു, അടുത്തുള്ളവന്‍ ഇപോളും ഉറക്കം ആണ്

ചൂട് കുടുതല്‍ ആണെന്ന് കേട്ടിടുണ്ട്, പ്രകിതി ഭംഗി ഒട്ടും കുറവില്ലത്രേ , അല്ലെങ്കിലും എത്തിച്ചേരുന്ന സ്ഥലത്തിന്റെ സവിശേഷതകള്‍ എന്നെ ബാധിക്കുന്നതല്ല

Advertisementഏതാനും കൊല്ലങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ ഒരു പുസ്തകം കിട്ടി. ഇംഗ്ലീഷ് പുസ്തകം, ആരാണാവോ എഴുതിയത് ?? വളരെ നല്ല പുസ്തകം; ഒരു പാട് പേജുകള്‍, ഒരുപാടു വാചകങ്ങള്‍ എല്ലാം നല്ല വാചകങ്ങള്‍,         വീണ്ടും അതെ ഇരുട്ടില്‍ തപ്പി പുസ്തകങ്ങള്‍ വീണ്ടും, വാചകങ്ങള്‍ വീണ്ടും, പല ഭാഷകളില്‍ , നിഘണ്ടുക്കളും കിട്ടി; പല വാചകങ്ങളുടെ അര്‍ഥം അതില്‍ നിന്നും ഞാന്‍ മനസിലാക്കി, എല്ലാം നല്ല വാചകങ്ങള്‍ ആയിരുനില്ല. പക്ഷെ പലതും ഞാന്‍ നല്ലതാണെന്നാണ് കരുതിയിരുന്നത്. എന്നെപോലെ ഇരുട്ടില്‍ തപുന്ന ഒരുപാട് പേര്‍ അവിടെ ഉണ്ടായിരുന്നു പലര്‍ക്കും ഇപോലും നല്ല പുസ്തകങ്ങള്‍ കിട്ടിയിട്ടില്ല, കിട്ടിയവര്‍ അധികവും വായിച്ചു നോക്കിയില്ല, വായിച്ചു നോക്കാന്‍ ഇഷ്ടപെടില്ല, തീക്ഷ്ണമായ ചില വികാരങ്ങള്‍ ആണ് അവര്‍ക്കുണ്ടയിരുന്നത്, എന്നോട് പ്രിത്യേകിച്ചും.

പഠിക്കുന്നവരെ അവര്‍ക്ക് ഇഷ്ടമയിരുനില്ല. എനിക്കും ഇഷ്ടമായിരുനില്ല

ഞാന്‍ പറഞ്ഞില്ലേ തണുപ്പിന് കാഠിന്യം കൂടുതലായിരുന്നു, ബസ്‌ വളരെ മെല്ലെ ആണ് പോകുന്നതു, ഹൈ വേയിലുടെ ആണ് പോകുന്നത് എന്ന് തോന്നില്ല. അയാള്‍ക്കും തണുക്കുന്നുണ്ടാകും. അയാളും മനുഷ്യനല്ലേ? മനുഷ്യന്മാര്‍ക്ക് തണുക്കും;, പക്ഷെ തണുത്ത രക്തം ഉണ്ടാകുന്നതു കണ്ടിട്ടുണ്ടോ?, ഞാന്‍ കണ്ടിട്ടുണ്ട്   എന്റെ രക്തം dialysis നടത്തിയ ആള്‍ എന്നോട് പറഞ്ഞിട്ടുണ്ടെ എനിക്ക് തണുത്ത രക്തം ആണെന്ന്. അയാളുടെ രക്തം ആണ് എനിക്ക് തന്നത്, പാവം അയാള്‍ മരിച്ചു പോയി അയാളോട് ഞാന്‍ കടപെട്ടിരിക്കുന്നു

കണ്ടക്ടര്‍ ടിക്കറ്റ്‌ എടുപ്പ് നിര്‍ത്തി, ടിക്കറ്റ്‌ എടുക്കാന്‍ ആരും ബാക്കിയില്ല. ആരും കയറുന്നുമില്ല

Advertisementഎന്റെ വീട്ടില്‍(8-10 കൊല്ലം മുന്‍പാണ് ) രണ്ടു പേര്‍ ഉണ്ടായിരുന്നു. ഒരാള്‍ പുസ്തകം എഴുതും, മറ്റേ ആള്‍ സഹായിക്കും പലവിധത്തില്‍. എന്നെ വളര്‍ത്തിയത്‌ അവര്‍ ആണ്. എന്നെ മാത്രമല്ല പലരെ അവര്‍ വളര്‍ത്തി. എന്നെ മാത്രമെ അവര്‍ ഓര്‍മിക്കു, ഞാനും അങ്ങനെ തന്നെ

സ്കൂള്‍, പഠനം എന്നി കാര്യങ്ങളില്‍ ഞാന്‍ പണ്ടേ മോശമായിരുന്നു, എല്ലാവര്ക്കും കളക്ടര്‍ ആവാന്‍ പറ്റില്ലല്ലോ!!!. എന്തായാലും പത്താം ക്ലാസ്സ്‌ ഒക്കെ  പാസ്‌ ആയി

ബിരുദം ആണത്രേ ബിരുദം, ജോലി ഇല്ലാലോ അതോണ്ട് ബിരുദം

അന്ന് കൈയില്‍ കുറച്ചു തന്റേടം ഉണ്ട്‌, പിന്നെ രക്തവും

Advertisementഞാന്‍ പറഞ്ഞില്ലേ chilled blood. പക്ഷെ അതങ്ങനെ തിളക്കും ഇടയ്ക്കു, ചൂട് കുടുതല്‍ ആയതു കൊണ്ടായിരിക്കും

ഇടയ്ക്കു ഓരോ ജോലി കിട്ടും, പ്രധാനമായും ചില പ്രസംഗം കേള്‍ക്കല്‍ ആയിരിക്കും, ചിലപ്പോള്‍ അത് കേട്ട് തുള്ളാനും, ചില പ്രിത്യേക സാഹചര്യങ്ങളില്‍ ചിലരെ ആരും അറിയാതെ സഹായിക്കുക, അങ്ങനെ ചില പണികളും ഉണ്ടാവും. നമ്മുടെ രക്തം മറ്റത് ആയത് കൊണ്ട് ഇതിനോന്നും തളര്‍ച്ച ഇല്ല, ഏതായാലും ബിരുദം പൂര്‍ത്തിയായില്ല.

ചില ആള്‍കാര്‍ കാണാന്‍ വന്നു, ചില ആള്‍കാരെ ഞാന്‍ കാണാന്‍ പോയി.  ഞാന്‍ കാണാന്‍ പോയ ആള്‍ക്ക് എന്നെ അറിയാമായിരുന്നു,  ഞാന്‍ അദേഹത്തോടു ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ അതൊന്നും സമ്മതിച്ചു തന്നില്ല, പകരം ചിരിക്കുക മാത്രം ചെയ്തു, അയാളുടെ കൂടെ വേറൊരു സ്ത്രീ ഉണ്ടായിരുന്നു,  അവര്‍ പക്ഷെ കരഞ്ഞു കൊണ്ടിരുന്നു, എനിക്ക് വന്നത് ദേഷ്യം ആണ്.

സന്തോഷം, സന്താപം ദേഷ്യം ; ഇതില്‍ ദേഷ്യം ആണ് അപകടകാരി

Advertisementകുറച്ചു പേര്‍ എന്റെ ചുറ്റും കൂടി നിന്ന് ചിരിക്കുന്നു, ആര്‍ത്തു വിളിക്കുന്നു പ്ലേറ്റുകള്‍ തട്ടി ശബ്ദം ഉണ്ടാകി കൊണ്ട് അവര്‍ എന്തൊക്കെയോ വിളിച്ചു കൊണ്ടിരുന്നു. ദേഹം മുഴുവന്‍ തളര്‍ത്തുന്ന ഒരു തരം ശബ്ദവും വെളിച്ചവും. ആരൊക്കെയോ വന്നു എന്റെ ചുറ്റും കൂടി നിന്നവരെ പിടിച്ചു മാറ്റി. ഞാന്‍ തളര്‍ന്നു വീണു.

നിലാവ് നേരിട്ട് ആ റൂമിലേക്ക് പതിക്കുന്നുണ്ട്, പക്ഷെ ഉറക്കം വരാറില്ല, ഉറങ്ങാറുമില്ല, ഉറങ്ങണം എങ്കില്‍ കണ്ണടക്കണമല്ലോ??, അത് പറ്റില്ല. ഞാന്‍ നാട്ടു നനച്ചു വളര്‍ത്തിയ ഒരു വാഴ ഉണ്ടായിരുന്നു തൊട്ടപ്പുറത്തു. അതിന്നലെ കരിഞ്ഞു പോയി;  അതാണ് ഓര്മ വരുന്നത്.

നിറങ്ങള്‍ ഉള്ള വസ്ത്രം ധരിച്ചിട്ടു കുറെ കാലമായി, പക്ഷെ എങ്ങനെ ജീവിക്കും ?? രണ്ടു പേര്‍ പുറത്തേക്കുള്ള വഴി കാണിച്ചു തന്നു, പുറത്തെക്കിറങ്ങിയപ്പോള്‍ നല്ല ചൂട്, പിന്നില്‍ ഒരു വലിയ മതില് മാത്രം, വാതില്‍ അടഞ്ഞിരിക്കുന്നു

ഇന്നലെ ആണവിടെ പോയത്, മണ്ണ് മാത്രം ഉണ്ട്‌, ഒരടയാളം പോലുമില്ല . കരയാന്‍ പറ്റിയില്ല , ഏറെ ദൂരം ഉണ്ടായിരുന്നു അവിടേക്ക് എനാലും നടന്നു വന്നു. ആരും മനസിലാക്കിയില്ല എന്നെ, ഭാഗ്യം ആരും മനസിലാക്കല്ലേ എന്നായിരുന്നു പ്രാര്‍ത്ഥനയും

Advertisementപാലക്കാട്‌ 35km, ഭഗവാനെ യാത്ര അവസാനിക്കാറായല്ലോ

അതെ അവസാനിച്ചിരിക്കുന്നു, ഇനി എന്ത് ചെയും ?? ബസ്സുകള്‍ ഇനിയും സര്‍വീസ് നടതുമല്ലോ അല്ലെ????!!!!

കോയമ്പത്തൂര്‍ ബസ്സ്‌ സ്ടാണ്ടില്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് മാതൃഭൂമി പത്രം വില്കുന്നത് കണ്ടത്, ഒരെണ്ണം വാങ്ങി

“” പാലക്കാട്‌ ജില്ലയില്‍ ഹര്‍ത്താല്‍”?

Advertisementആരോ ആരെയോ കൊന്നു, ചത്തവര്‍ക്ക് എല്ലാര്ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കാം, എല്ലാവര്ക്കും ചാന്‍സ് ഉണ്ട്‌

“സുഹൃത്തേ നിങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ???”

“ എന്നാ തമ്പി   “??

ഞാന്‍ ചിരിച്ചു പോയി അവന്‍ തമിഴന്‍ ആയതു നന്നായി അല്ലെങ്കില്‍ ഞാന്‍ വീണ്ടും പരിഹാസ പാത്രമയേനെ

Advertisementപത്രത്തില്‍ കാര്യമായി ഒന്നും ഇല്ല, ചായയും തണുത് പോയി

 

എല്ലാരും എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിക്കുക

http://enterachanakal2.blogspot.com/

Advertisement 

നന്ദി, നല്ല നമസ്ക്കാരം

 

 

Advertisement 

 

 

 

Advertisement 

 

 

 

Advertisement 

 

 

 

Advertisement 

 

 

 

Advertisement 

 

 

 

Advertisement 

 

 

 

Advertisement 155 total views,  2 views today

Advertisement
Entertainment23 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment23 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement