Connect with us

Movie Reviews

ആകെ മൊത്തം പറഞ്ഞാല്‍ നിരവധി ഹൊറര്‍ ഇന്‍വസ്റ്റിഗേഷന്‍ സിനിമകളുടെ ഒരു കൊളാഷ്

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു തണുത്ത മോഡില്‍ പോകുന്ന , ഊര്‍ജ്ജം കുറഞ്ഞ , ഒഴുക്ക് കുറഞ്ഞ ഒരു സിനിമയാണ് കോള്‍ഡ് കെയ്സ് . ആകെ മൊത്തം പറഞ്ഞാല്‍ നിരവധി ഹൊറര്‍ ഇന്‍വസ്റ്റിഗേഷന്‍

 64 total views,  1 views today

Published

on

കോള്‍ഡ് കേസ്

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു തണുത്ത മോഡില്‍ പോകുന്ന , ഊര്‍ജ്ജം കുറഞ്ഞ , ഒഴുക്ക് കുറഞ്ഞ ഒരു സിനിമയാണ് കോള്‍ഡ് കെയ്സ് . ആകെ മൊത്തം പറഞ്ഞാല്‍ നിരവധി ഹൊറര്‍ ഇന്‍വസ്റ്റിഗേഷന്‍ സിനിമകളുടെ ഒരു കൊളാഷ് . ബാക്ക്ഗ്രൗണ്ട് സ്കോര്‍ ചിലയിടങ്ങളില്‍ രസമായി തോന്നിയെങ്കിലും ചിലയിടങ്ങളില്‍ ഞാനിവിടെയുണ്ടേ എന്നെയൊന്ന് ശ്രദ്ധിക്കൂ എന്ന് വിളിച്ചു പറയുന്നതായി തോന്നി .

പോസിറ്റീവായി തോന്നിയത് സിനിമാട്ടോഗ്രാഫി കൊള്ളാം . പൃഥിരാജിന്‍റെ പോലീസ് വേഷവും അഭിനയവും തരക്കേടില്ല. അന്യഭാഷാ ചിത്രങ്ങള്‍ പ്രത്യേകിച്ചും ഹോളിവുഡ് സിനിമകളൊന്നും കാണാത്തവര്‍ക്ക് ഒരു പക്ഷെ അത്യാവശ്യം ആസ്വദിച്ച് കാണാന്‍ പറ്റിയേക്കുമെന്ന് തോന്നി .

ആഴമില്ലാത്ത കഥാപാത്രങ്ങളും പലരുടെയും സ്വാഭാവികത തീരെയില്ലാത്ത അഭിനയവുമാണ് മറ്റു പോരായ്മകൾ . പിന്നെ സ്ക്രീനില്‍ നിന്നും കണ്ണെടുക്കാതെ പ്രേഷകനെ പിടിച്ചിരുത്താനുള്ള എലമെന്‍റുകള്‍ തീരെ കുറവായും തോന്നി . കൂടാതെ ഒരു കാലഘട്ടത്തെയും സമയത്തെയും രേഖപ്പെടുത്തുന്നതിലെ കൃത്യതയില്ലായ്മയും ഒരു പ്രശ്നമായി തോന്നി . 2019 നും 2020 സെപ്തംബറിനും ഇടയിലുള്ളതും അതിനു ശേഷവുമുള്ള കാലയളവിനെയാണ് സിനിമയില്‍ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത് .

പക്ഷെ ആ കാലയളവിലെ ലോക്ക്ഡൗണിന്‍റെയും കോവിഡിന്‍റെയും സാന്നിധ്യം കഥാപാത്രങ്ങളിലോ സീനുകളിലോ തീരെയില്ലെന്നതാണ് വൈരുദ്ധ്യം .ക്ളൈമാക്സിനോട് അടുക്കുന്ന സമയത്ത് മാത്രമാണ് മാസ്ക് പോലും പ്രത്യക്ഷപ്പെടുന്നത് . അതും ഒരാളില്‍ മാത്രം . പുതുതായി ഇറങ്ങിയ ഒരു സിനിമയെക്കുറിച്ച് ഇറങ്ങിയ ഉടനെ തന്നെ മോശമായി പറയരുതെന്ന് അതിയായ ആഗ്രഹമുണ്ട് . പക്ഷെ എന്തു ചെയ്യാം സത്യം പറഞ്ഞു പഠിച്ചു പോയി . അതു കൊണ്ടാണ് . മാമനോടൊന്നും തോന്നല്ലേ മക്കളേ …

ഒരു സാധാ investigation മൂവിയിൽ horror element ചേർത്ത് യുക്തിയും വിശ്വാസത്തേയും കൂട്ടികലർത്തി ഒരുപോലെ മുന്നോട്ട് പോകുന്നു .ഈ രണ്ടു വിഭാഗങ്ങളും ഒരു പോലെ കൊണ്ടുപോകുന്നതിനാൽ കാണുന്ന പ്രേക്ഷകരെ സിനിമ അത്ര ബോറടിപ്പിക്കുന്നില്ല.. പുതുമുഖ സംവിധായകൻ എന്ന നിലയിൽ വളരെ കയടക്കത്തോടെ തന്നെ ചെയ്‌തട്ടുണ്ട്..

Prithvi, Aditi balan, Mala parvathi, Anil nedumangad പോലെ ചിലരെ മാറ്റി നിർത്തിയാൽ ബാക്കി ഉള്ളവർ എല്ലാം സീരിയൽ തരങ്ങളും പുതുമുഖങ്ങളും ആണ്.. ഒരു പക്ഷെ കാണുന്ന പ്രേക്ഷകർക്കെല്ലാം ഒരു ഫ്രഷ്‌നെസ്സ് ലഭിക്കാൻ അല്ലേൽ കോവിഡ് സാഹചര്യം മുൻനിർത്തി ആകും സംവിധായകൻ അങ്ങനെ ചെയ്തതു. സീനിയർ ആക്ടർസ് ഉൾപ്പടെ എല്ലാവരുടേം അഭിനയം ആവറേജിൽ ഒതുങ്ങി.. പലരുടേം dubbing portions ഒരുപാട് മെച്ചപ്പാടാൻ ഉണ്ടന്ന് തോന്നി. സിനിമയുടെ ആദ്യപകുതി മികച്ചു നിന്നു.. കാണുന്ന പ്രേക്ഷകരെ ത്രിൽ അടിപ്പിച്ചുതന്നെ കൊണ്ടുപോയി.. എന്നാൽ രണ്ടാം പകുതി അതിൽ എത്ര മാത്രം വിജയിച്ചു എന്ന് പറയാൻ പറ്റില്ല..

Advertisement

ഞെട്ടിക്കുന്നതോ ചിന്തിപ്പിക്കുന്നതോ ആയ ട്വിസ്റ്റ്‌ ഒന്നും പടത്തിൽ ഇല്ല.. എല്ലാ പടവും രക്ഷസനും സേതുരമായ്യർ CBI പോലെ climax ഞെട്ടിക്കണമെന്ന് വാശിപിടിക്കാൻ പറ്റില്ലാലോ..പിന്നെ ഹൊറർ മൂവിസിൽ കണ്ടു വരുന്ന last ഇറങ്ങിയ priest സിനിമയിൽ വരെ കണ്ട ക്‌ളീഷേ ബാധ ഒഴിപ്പിക്കൽ ഒന്നും ഇതിൽ ഇല്ലാത്തതു നന്നായി എന്ന് തോന്നി.. എന്നിരുന്നാലും മൊത്തത്തിൽ ഒരു വട്ടം കണ്ടിരിക്കാവുന്ന സമീപകാലത്തു ഇറങ്ങിയതിൽ ഉള്ള ഒരു decent ത്രില്ലെർ തന്നാണ് cold case👌🏻❤️
മലയാളത്തിൽ അധികം അങ്ങനെ try ചെയ്യാത്ത ഈ കോവിഡ് കാലഘട്ടത്തിൽ മികച്ച രീതിയിൽ ഷൂട്ട്‌ ചെയ്‌ത ഒരു കുറ്റാന്വേഷണ കഥ എന്ന് രീതിയിൽ പടം കൊള്ളാം.

രണ്ടു വള്ളത്തിലും കൂടെ കാലു വെച്ചാൽ വെള്ളത്തിൽ കിടക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോൾഡ് കേസ്. ഒരുപാട് പ്രശ്നങ്ങൾ ഉള്ള ഒരു തിരക്കഥയാണ് ഇത് സ്പോയിലർ ആകും എന്നതുകൊണ്ട് അതൊന്നും പറയുന്നില്ല, പക്ഷെ ഒരു സിനിമ എടുക്കുന്ന മുന്നേ നമ്മൾ ഏതു സൈഡിൽ നിന്നാണ് കഥ പറയണ്ടത് എന്ന് എടുക്കുന്നവർക്ക് ഒരു ധാരണ ഉണ്ടാകുമല്ലോ അത് ഈ സിനിമക്ക് ഇല്ലാതെ പോയി എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വീക് പോയിന്റ്. പ്രേതം മാത്രമോ ഇല്ലേൽ ഇൻവെസ്റ്റിഗേഷൻ മാത്രമോ പറഞ്ഞിരുന്നു എങ്കിൽ ഇതിലും കുറച്ചുകൂടെ നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നി…

പേടിപ്പെടുത്തുന്ന രംഗങ്ങൾ ഒരുപാടുണ്ട് സിനിമയിൽ. രാത്രി തന്നെ ഇരുന്ന് കണ്ടതുകൊണ്ടാണോ എന്നറിയില്ല. ബിജിഎം അതുപോലെ കുറച്ചു scary ആയിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രിത്വിരാജ് സിനിമയുടെ കഥ ഇഷ്ടപെട്ടത് കൊണ്ടാകണം സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചത്. അത്ര വലിയ അഭിനയമൊന്നും demand ചെയ്യുന്ന സിനിമയല്ല കോൾഡ് കേസ്. അഥിതി ബാലൻ തന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം മോശമാക്കിയില്ല.

ഗിരീഷ് ഗംഗദരന്റെ ക്യാമറ നന്നായിട്ടുണ്ട്. എഡിറ്റിംഗ് ക്ലൈമാക്സിലേക്ക് വന്നപ്പോൾ ഇത്തിരി crisp and fast ആക്കാമായിരുന്നു എന്ന് തോന്നി. സംവിധായകൻ തന്നു ബാലകിന്റെ നല്ലൊരു അരങ്ങേറ്റം ആണ് ചിത്രം. ശ്രീനാഥ് എഴുതിയ തിരക്കഥയിൽ അവിടെയും ഇവിടെയും ലൂപ് ഹോൾസ് ഉണ്ടോ എന്ന് ചിത്രം കഴിയുമ്പോ തോന്നും.

 65 total views,  2 views today

Advertisement
Entertainment2 hours ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement