Connect with us

Movie Reviews

കൊലപാതകി ആരാണ് എന്നതിന് മുന്നേ കൊല ചെയ്യപ്പെട്ടത് ആരെന്ന അന്വേഷണം ഒരു വ്യത്യസ്തത തന്നെ

ഹൊററും ക്രൈം ഇൻവെസ്റ്റിഗേഷനും ഴോനർ മിക്സ് ചെയ്ത പ്ലോട്ട് എന്നത് കൗതുകം ഉണർത്തുന്ന സംഗതിയാണ്. കൊലപാതകി ആരാണെന്നത്

 36 total views

Published

on

കോൾഡ് കേസ്

ഹൊററും ക്രൈം ഇൻവെസ്റ്റിഗേഷനും ഴോനർ മിക്സ് ചെയ്ത പ്ലോട്ട് എന്നത് കൗതുകം ഉണർത്തുന്ന സംഗതിയാണ്. കൊലപാതകി ആരാണെന്നത് എന്നതിന് മുന്നേ കൊല ചെയ്യപ്പെട്ടത് ആരെന്ന അന്വേഷണവും വ്യത്യസ്തത തന്നെ. പിന്നെ ഒരു പ്രത്യേകത പൃഥ്വിരാജ് പോലീസ് വേഷത്തിൽ നായകൻ ആവുന്ന ചിത്രമെന്നതും.

Cold Case: Prithviraj Sukumaran and Aditi Balan's Thriller To Stream on  Amazon Prime Video From June 30! | 🎥 LatestLYകണ്ണൻ നായർ ഒഴികെയുള്ള ‘അപ്രധാന’ കഥാപാത്രങ്ങളുടെ ശരാശരി നിലവാരത്തിലുള്ള പ്രകടനങ്ങൾ, ആക്സിഡന്റൽ ആയി വൈറ്റൽ തുമ്പിലേക്ക്‌ എത്തിക്കുന്ന തിരക്കഥ, ചിലയിടത്തെ നാടകീയത, കുറച്ചധികം മെയിൻ പ്ലോട്ടിനോട്‌ ചേർന്ന് നിൽക്കാത്ത(അനാവശ്യ) രംഗങ്ങൾ, ഭൂരിഭാഗം പേർക്കും പ്രഡിക്റ്റ്‌ ചെയ്യാൻ പറ്റുന്ന പ്ലോട്ട്‌ ട്വിസ്റ്റ്‌, തൃപ്തികരമല്ലാത്ത ക്ലൈമാക്സ്‌. ഇതൊക്കെയാണ്‌ ആകെത്തുകയിൽ ‘കോൾഡ്‌ കേസ്‌’.

കേസന്വേക്ഷിക്കുന്ന ഉദ്യോഗസ്ഥന്റെ ഏതോ ഭാഗ്യം കൊണ്ട്‌ തുമ്പ്‌ കിട്ടുന്ന സിനിമകളുടെ കാലമൊക്കെ എന്നോ കഴിഞ്ഞ്‌ പോയി. ക്രിയേറ്റീവ്‌ ആയി ചിന്തിക്കാൻ പറ്റാത്തപ്പൊ റൈറ്റേഴ്സ്‌ കണ്ട്‌ പിടിക്കുന്ന എളുപ്പവഴിയാണിത്‌. അത്‌ ഇവിടെയും ആവർത്തിക്കുന്നുണ്ട്‌.

Will an OTT-only release benefit Prithviraj's 'Cold Case'? | Deccan Heraldജമ്പ്‌ സ്കെയർ സീൻസ്‌ ഒക്കെ നന്നായിരുന്നുവെങ്കിലും കഥ അത്‌ ഡിമാന്റ്‌ ചെയ്യുന്നുണ്ട്‌ എന്ന് തോന്നിയില്ല. എന്തിനോ വേണ്ടി തിളച്ച കുറേ സബ്‌ പ്ലോട്ടുകളാൽ സമ്പന്നമായിരുന്നു സിനിമ. കൂടാതെ ഓവർ ബിൽഡപ്പ്‌ നൽകി തുടങ്ങിയിട്ട്‌ പിന്നീട്‌ അഡ്രസ്‌ പോലും ഇല്ലാത്ത കുറച്ച്‌ കഥാപാത്രങ്ങളും. ത്രില്ലടിപ്പിക്കാത്ത ഒരു ത്രില്ലർ എന്നൊക്കെ വേണമെങ്കിൽ വിളിക്കാം കോൾഡ്‌ കേസിനെ.

പടത്തെ കുറിച്ചു പോസിറ്റീവ് പറഞ്ഞാൽ രണ്ടു ദിശയിൽ പോയ അന്വേഷണങ്ങളെ ഒന്നിച്ചു കൊണ്ട് വന്നതും ട്വിസ്റ്റും പൃഥ്വിയും കൊള്ളാം.ബാക്കിയുള്ള പലതും പല സിനിമകളിലും സീരീസുകളിലുമായി കണ്ടതാണ്.ജമ്പ് സ്കേർ മൊമെന്റ്‌സ് ഒക്കെ മേ ബി ചിലർക്ക് ആ ഒരു എഫെക്ട് കിട്ടിയേക്കാം.. എനിക്ക് കിട്ടിയില്ല..🚶🚶സോ മൊത്തത്തിൽ പറഞ്ഞാൽ പേരിനെ അന്വർത്ഥമാക്കുന്ന സിനിമ എന്നു വേണേൽ പറയാം… അത്ര കോൾഡ് ആയിരുന്നു സിനിമയുടെ മുന്നോട്ടുള്ള പോക്ക്.

സ്ട്രിക്റ്റ്ലി ആവറേജ് / ബിലോ ആവറേജ് ആയ ഒരു ത്രില്ലർ ശ്രമം മാത്രമായി പോവുന്നു ഈ സിനിമ.അമിത പ്രതീക്ഷകൾ ഒന്നുമില്ലാതെ കണ്ടാൽ ചിലപ്പോൾ ഇഷ്ടപ്പെട്ടേക്കാം..

Cold Case teaser out. Prithviraj and Aditi Balan's film is an eerie mystery  thriller - Movies Newsസ്ഥിരം ഹൊറർ ക്ളീഷേകൾ ഒരുപാട് ആവർത്തിക്കുന്നു കോൾഡ് കേസിൽ. നിശബ്ദമായ സാഹചര്യത്തിൽ എന്തെങ്കിലും കാരണത്താൽ വലിയ ശബ്ദമുണ്ടാക്കി ഉള്ള ജമ്പ് സ്‌കെയറുകൾ അധികമാണ് ചിത്രത്തിൽ , പ്രേക്ഷകരെ ഭയപ്പെടുത്താൻ കഷ്ടപ്പെട്ട് പരാജയപ്പെടുന്നത് പോലെ തോന്നി. കൊച്ചുകുട്ടി , പാവ, ഓവർറിയാക്റ്റ് ചെയ്യുന്ന വേലക്കാരി, പുറകിലൂടെ പാഞ്ഞുപോകുന്ന ആത്മാവ്, മിസ്റ്റീരിയസ് അപ്പിയറൻസ് ഉള്ള മോഡേൺ മന്ത്രവാദിനി അങ്ങനെ പഴേ രാംഗോപാൽ വർമ്മ ലൈനിലുള്ള ഹൊറർ ഫീച്ചേഴ്സ് വിട്ട് ക്രിയേറ്റിവ് ആയ പുതിയ അവതരണം സ്വീകരിച്ചിരുന്നു എങ്കിൽ പ്ലോട്ടിനോട് നീതി പുലർത്തുന്ന ദൃശ്യാനുഭവം ആയേനെ.

ഇൻവെസ്റ്റിഗേഷൻ പ്ലോട്ടിന്റെ അവതരണവും ശരാശരിക്ക് മുകളിൽ നിലവാരം പുലർത്തിയില്ല. സംഭാഷണങ്ങളും അവതരണശൈലിയും ഒക്കെ പല ചിത്രങ്ങളിലും മുൻപ് കണ്ട് പരിചയിച്ചത് തന്നെയാണ്. നായകന്റെ അതീവ ബ്രില്യന്റ് ആയ കുറ്റാന്വേഷണ പാടവം ഒന്നും എവിടെയും കാണാനായില്ല, സീനിൽ കാണുമ്പോൾ മനസിലാവുന്ന കാര്യങ്ങൾ തന്നെ എടുത്ത് പറഞ്ഞ് സ്പൂൺഫീഡ് ചെയ്യുക എന്നതാണ് പലപ്പോഴും നായകന്റെ കർത്തവ്യം ഈ ചിത്രത്തിൽ.

Watch: Promo of Prithviraj and Aditi Balan's thriller 'Cold Case' is  intriguing | The News Minuteപൃഥ്വിരാജ് അഭിമുഖങ്ങളിൽ ഒക്കെ യുക്തിയും വിശ്വാസങ്ങളും തമ്മിൽ ഉള്ള കോൺഫ്ലിക്റ്റ് എന്ന് ഈ ചിത്രത്തെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പ്രേക്ഷകരിലേക്ക് ചിത്രം പൂർണമായും ഡോമിനേറ്റ് ചെയ്ത് പറഞ്ഞ് വെക്കുന്നത് ഒരു ഹൊറർ നറേറ്റിവ് ആണ് , ഇതിൽ യുക്തിയാണ് ശരി എന്ന് പറയത്തക്ക കോൺഫ്ലിക്റ്റ് ഒന്നും സിനിമയിൽ ഇല്ല.

വാൽകഷ്ണം : നല്ല കണ്ടന്റും അതിനൊത്ത അവതരണമികവും ഉണ്ടെങ്കിൽ പേടിപ്പിക്കാൻ ജമ്പ് സ്‌കെയറുകളുടെയും അനാവശ്യ ശബ്ദകോലാഹലങ്ങളുടെ ആവശ്യം വരില്ല.

Advertisement

 37 total views,  1 views today

Advertisement
Entertainment1 hour ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement