ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, എന്നാല്‍ അത് കുറഞ്ഞിരിക്കുന്നു: സുപ്രീം കോടതി അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ്.

ജഡ്ജിമാരേയും ബിജെപിയുടെ വന്‍ വിജയം ബാധിച്ചിട്ടുണ്ട്. അവരും വലിയ തോതില്‍ തെറ്റുകള്‍ ചെയ്യുന്നു – ലൈവ് ലോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.

രാജ്യത്ത് പൊതുപ്രവര്‍ത്തകരും അഭിഭാഷകരുമടക്കം വലിയൊരു വിഭാഗം ജനങ്ങള്‍ ഭീതിയിലാണ് എന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ്.

വിമര്‍ശനം നടത്തുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കേസെടുക്കുകയാണ്. നിരന്തരം നിരീക്ഷിക്കപ്പെടുകയാണ്, ഫോണുകളും ഇ മെയിലുകളും ചോര്‍ത്തപ്പെടുകയാണ് എന്ന ഭീതി എന്റെ സഹപ്രവര്‍ത്തകര്‍ക്കുണ്ട്. എനിക്കും ഭയമുണ്ട്. എന്നാല്‍ സത്യം വിളിച്ചുപറയാതിരിക്കാന്‍ കഴിയില്ല.

പത്രങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ പല വാര്‍ത്തകളും നല്‍കുന്നില്ല. ജഡ്ജിമാരേയും ബിജെപിയുടെ വന്‍ വിജയം ബാധിച്ചിട്ടുണ്ട്. അവരും വലിയ തോതില്‍ തെറ്റുകള്‍ ചെയ്യുന്നു

കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.

ജുഡീഷ്യറിക്ക് ഈ പ്രതിസന്ധിയെ മറികടക്കാനാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നും കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.

ഹിന്ദുരാഷ്ട്രത്തിനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും അതിലേയ്ക്കുള്ള പോക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് നിയമപരമായും ധാര്‍മ്മികമായും തെറ്റാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് വോട്ടെടുപ്പിലൂടെ ഇത്തരമൊരു തീരുമാനത്തിലെത്തിയിരുന്നെങ്കില്‍ കുറച്ചെങ്കിലും അംഗീകരിക്കാമായിരുന്നു.

കാശ്മീരികളുടെ അവസ്ഥ അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചുനോക്കിയാല്‍ നമുക്ക് മനസിലാകും. ജുഡീഷ്യറിയില്‍ എനിക്കുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ല. അതേസമയം അത് കുറഞ്ഞിരിക്കുന്നു – കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.