Featured
കാണാതെ പോകുന്ന സാമ്രാജ്യത്വ വര്‍ഗ്ഗീയ ചെകുത്താന്മാര്
നാം അറിയാതെ പോകുന്ന, അല്ലെങ്കില്‍ അറിഞ്ഞിട്ടും വര്‍ഗീയതയുടെ ലേബല്‍ ചാര്‍ത്താതെ ജനാധിപത്യ സംസ്ഥാപകരെന്ന് വിളിച്ച് താലോലിക്കുന്ന ചില വര്‍ഗീയ രാക്ഷസന്മാരുണ്ട്. അവരെ കുറിച്ചാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്.
130 total views

ആരാണ് വര്‍ഗ്ഗീയവാദികള്‍, എന്താണതിന്റെ ഡെഫനിഷന്‍ എന്നൊന്നും ഇന്ന് ജീവിക്കുന്ന മലയാളികള്‍ക്ക് പറഞ്ഞ് കൊടുക്കേണ്ട. എത്രയോ വര്‍ഗ്ഗീയ സംഘട്ടനങ്ങളും പ്രശ്നങ്ങളും നാം കഴിഞ്ഞുപോയ വാര്‍ത്തകളില്‍ വായിച്ചു. എന്നാല്‍ നാം അറിയാതെ പോകുന്ന, അല്ലെങ്കില്‍ അറിഞ്ഞിട്ടും വര്‍ഗീയതയുടെ ലേബല്‍ ചാര്‍ത്താതെ ജനാധിപത്യ സംസ്ഥാപകരെന്ന് വിളിച്ച് താലോലിക്കുന്ന ചില വര്‍ഗീയ രാക്ഷസന്മാരുണ്ട്. അവരെ കുറിച്ചാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്.
കിഴക്കന്‍ ഏഷ്യയിലെ അറിയപെട്ട രാഷ്ട്രമായ ഇന്തൊനേഷ്യയുടെ ഒരു ഭാഗമായിരുന്ന ഈസ്റ്റ് തിമോറില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ കൂടുതലാണെന്ന് മനസ്സിലാക്കിയ ഓസ്ട്രേലിയ അവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. അതിന് പിന്തുണ പ്രഖ്യാപിച്ച് പാശ്ചാത്യര്‍ വന്നതോടെ കളികള്‍ എളുപ്പമായി. തിമോറിലെ ഭൂരിപക്ഷരുടെ മതകാര്‍ഡ് ഉപയോഗിച്ച് ഇന്തോനേഷ്യക്കെതിരെ അവിടത്തെ പാവപെട്ട ജനങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നു.
വിഘടനവാദികളും അവരെ സപോര്‍ട്ട് ചെയ്യുന്ന സാമ്രാജ്യ ദല്ലാളുകളായ മീഡിയകളും രാജ്യത്തെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മോശമായി ചിത്രീകരിക്കുന്നതില്‍ മടുത്ത ഇന്തൊനേഷ്യന്‍ ഭരണകൂടം അഭിപ്രായ വോട്ട് നടത്തി, 80ശതമാനം വോട്ട് പുതിയ രാഷ്ട്രരൂപീകരണത്തിന് അനുകൂലമായതിനാല്‍ തദനുസൃതമായി ഈസ്റ്റ് തിമോറിനെ ഡൈവേര്സ് ചെയ്തു. വോട്ടിനനുകൂലമായി രാജ്യത്തെ വിഭജിക്കാന്‍ അനുവദിച്ച് ഒരു പുതിയ ലോകക്രമം സൃഷ്ടിക്കപെടുകയായിരുന്നവിടെ. ലോകത്ത് ഒരു കുട്ടിയും അതിനെതിരെ ശബ്ദിച്ചില്ല. മതങ്ങള്‍ക്കനുസരിച്ച് മനസ്സുകളെ വേര്‍ത്തിരിച്ചെടുത്ത് വോട്ടിലൂടെ രാഷ്ട്രങ്ങളുണ്ടാക്കുകയാണെങ്കില് ബാക്ടീരിയ രാഷ്ട്രങ്ങളെ കൊണ്ട് ലോകം നിറയുമായിരുന്നു. എന്നാല്‍ ഇത്തരം കളികളൊക്കെ ‘ചില’ പാവപെട്ട രാഷ്ട്രങ്ങളിലെ പ്രകൃതി വിഭവങ്ങളില്‍ നോട്ടമിട്ടായിരുന്നതിനാല് മറ്റു ഇടങ്ങളിലുള്ള ഇത്തരത്തിലുള്ള സ്വതന്ത്ര്യ സമരങ്ങളെ തുണക്കുകയോ കാണുകയോ ചെയ്തില്ല, അതല്ലായിരുന്നെങ്കില്‍ ഫിലിപൈന്‍സില്‍ അബൂസയാഫിനും ശ്രിലങ്കയിലെ തമിള്‍ ടൈഗറിനും സ്വതന്ത്ര രാഷ്ട്രങ്ങളുണ്ടാകുമായിരുന്നു.
2002 മേയ് മാസത്തില്‍ ഇന്തൊനേഷ്യയുടെ ഭാഗമായിരുന്നു ഈസ്റ്റ് തിമോര്‍ ഒരു സ്വതന്ത്ര രാജ്യമായി ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒരു പുതിയ രാഷ്ട്രം കൂടി ചേര്‍ക്കപെട്ടു. തിമോറിനെ സ്വതന്ത്രമാക്കിയപ്പോള്‍ ലോകം വിചാരിച്ചു, ഈസ്റ്റ് തിമോര്‍ ചൈനയിലെ ഹോങ്കോങ്ങായി വളരുമെന്ന്. എന്നാല്‍ സ്വതന്ത്ര്യം കിട്ടി പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കാണാന്‍ കഴിഞ്ഞത് 50ശതമാനം ദാരിദ്രരേഖക്ക് താഴേയുള്ള ഈസ്റ്റ് തിമോറിലെ ജനങ്ങള്‍ക്ക് വേണ്ടി വാദിച്ചിരുന്നവര്‍ അവരെ ചവറ്റ് കൊട്ടയിലേക്കെറിഞ്ഞതാണ്. ബാഹ്യശക്തികള്‍ക്ക് വേണ്ടിരുന്നത് തിമോറിനെയോ അവിടെത്തെ ജനങ്ങളെയോ ആയിരുന്നില്ല, തിമോറിന്റെ കടലില്‍ വലിയ രീതിയില്‍ ഓയിലും ഗ്യാസുമുണ്ടെന്ന നിരീക്ഷണമാണ് ഓസ്ട്രേലിയയേയും മറ്റു പാശ്ചാത്യരേയും അങ്ങോട്ട് ആകര്‍ഷിച്ചത്. അതിന് കളിക്കാന്‍ വേണ്ടി മത കാര്‍ഡ് ഉപയോഗപെടുത്തി എന്ന് മാത്രം.
***
പാശ്ചാത്യ ശക്തികള്‍ സമ്പത്ത് കൈയ്യിലാക്കാന്‍ ലോകത്തിന്റെ പലഭാഗത്തും പണ്ട് കാലം മുതലെ അലഞ്ഞു നടന്നവരാണ്. ഇഡസ്ട്രിയല്‍ റെവല്യൂഷന് ശേഷം ലോകത്ത് വ്യാപിച്ച് കിടക്കുന്ന സമ്പത്ത് സ്വന്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു പല യുദ്ധങ്ങളും. ആഫ്രിക്കയില്‍ നടന്ന നരനായാട്ടിന്റെ ചരിത്രങ്ങള്‍ക്ക് പിന്നില്‍ പാശ്ചാത്യരുടെ അടങ്ങാത്ത ധനമോഹങ്ങളായിരുന്നു. ആഫ്രിക്കയില്‍ ക്രിസ്റ്റല്‍ ഘനനം നടക്കുന്ന ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ വിശ്വാസികളായിരുന്നു കൂടുതലും. അതിനാല്‍ മത കാര്‍ഡിന് പകരം ഗോത്രവര്ഗ്ഗകാര്ഡുകളായിരുന്നു അവിടെ കളിച്ചത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ആഫ്രിക്കന്‍ മണ്ണില്‍ മതകാര്‍ഡ് കളിച്ച രാജ്യമാണ് സുഡാന്. തെക്കന്‍ സുഡാനിലെ ഓയില്‍ ലക്ഷ്യം വെച്ച് പാശ്ചാത്യ കളികളാണവിടെ പ്രശങ്ങളുണ്ടാക്കിയത്. ആ പ്രശ്നങ്ങളെ നേരിടാന്‍ സുഡാന് ഭരണാധികാരികള്‍ ശ്രമിച്ച രീതിയും ശരിയായില്ല. അവരുടെ ന്യായം, ഗവണ്മെന്റ്റിനെ അംഗീകരിക്കാത്തവര്‍ക്ക് സഹായമില്ല എന്നാണ്. തെക്കന്‍ സുഡാനില്‍ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം പട്ടിണികോലങ്ങളെ സൃഷ്ടിച്ചു. വിദേശ രാഷ്ട്രങ്ങളുടെ കളികള്‍ കണ്ട് മടുത്ത സുഡാനാകട്ടെ വിദേശത്ത് നിന്നുള്ള സഹായങ്ങളും തടഞ്ഞതോടെ തെക്കന്‍ സുഡാനിലെ ജനജീവിതം കൂടുതല്‍ ദുഷ്കരമായി. അത് സുഡാന് ഭരണകൂടത്തിനെതിരെ ലോകത്ത് വാര്‍ത്തകള്‍ സൃഷ്ടിച്ചു. പട്ടിണികോലങ്ങളുടെ ഫോട്ടൊകള്‍ മീഡിയകളില്‍ നിറഞ്ഞതോടെ സുഡാന്റെ തെക്കന്‍ പ്രവിശ്യയായ ഡര്‍ഫര്‍ ചര്‍ച്ചാവിഷയമാവുകയും സമധാന ചര്‍ച്ചകളുയര്‍ന്ന് വരികയും ചെയ്തു.
1989ല്‍ അധികാരം പിടിച്ചടക്കിയ ഒമര്‍ ഹസ്സന് അല്‍ ബഷീറിന്റെ ഏകാധിപത്യവും ഉള്കാഴ്ചയില്ലാത്തതുമായ തീരുമാനങ്ങളുടെ പരിണിത ഫലമാണ് ഇന്ന് സുഡാനെ വിഭജനത്തില്‍ എത്തിച്ചത്. സുഡാനെ കൊലക്ക് കൊടുത്തും അധികാരത്തില്‍ പിടിച്ച് തൂങ്ങാനാണ് ബഷീറ് ഇത്തരത്തിലുള്ള കരുനീക്കങ്ങള്‍ നടത്തിയത്. സുഡാന് വിഭജിക്കപെടുകയാണെങ്കില് രാഷ്ടത്തിന്റെ അസറ്റുകള്‍ വിഭജിക്കപെടും. അങ്ങിനെയെങ്കില്‍ ഓയില്‍ റിച്ച് നൈല്‍ റിപബ്ളിക് സുഡാനുമേല്‍ ആധിപത്യം പുലര്‍ത്തുന്ന സാമ്പത്തിക ശക്തിയായി വളരും, അതിനവര്‍ക്ക് പാശ്ചാത്യ പിന്തുണകൂടിയുണ്ടാകും. സുഡാനാണെങ്കില് രാജ്യത്തെ പ്രധാന സാമ്പത്തിക സോര്‍സ് നഷ്ടപെടുന്നതോടെ നാശത്തിലേക്ക് കൂപ്പ്കുത്തും.
മാത്രമല്ല ഇപ്പോള്‍ നിര്‍ണ്ണയിക്കപെട്ട രീതിയില്‍ രാജ്യം രണ്ടായാല്‍ പോലും പ്രശ്നം തീരില്ല. കാരണം ഇവക്കിടയില്‍ അബീയ് എന്നൊരൂ ഓയില്‍ റിച്ച് പ്രോവിന്‍സ് കൂടിയുണ്ട്. വടക്കന്‍ സുഡാനെ സംബന്ധിച്ച് അത് നിലനില്പിന് പരമപ്രധാനമാണ്. അല്ലെങ്കില്‍ സാമ്പത്തികമായ അടിത്തറയില്ലാതെ സുഡാന് അനുഭവിക്കേണ്ടിവരും. തെക്കന്‍ സുഡാന് സ്വതന്ത്രമായി നൈല്‍ റിപബ്ളിക് എന്ന പുതിയ ലേബലില്‍ വന്നാലും എണ്ണകുഴിച്ചെടുക്കുന്നത് പാശ്ചാത്യ സാമ്രാജ്യ ശക്തികളാണെങ്കില്‍ അബീയക്ക് വേണ്ടിയുള്ള തര്‍ക്കങ്ങളായിരിക്കും അടുത്ത ലക്ഷ്യം. അങ്ങിനെ രക്തചൊരിച്ചിലുകളില്‍ ആഫ്രിക്കയുടെ രക്തം ഭൂമിയിലേക്ക് ഒലിച്ചിറങ്ങുമ്പോള്‍ ആ സത്ത വലിച്ച് കുടിക്കാന്‍ ആക്രാന്തം പൂണ്ട സാമ്രാജ്യത്വ രാക്ഷസന്മാരുണ്ടാവും.
നൈല്‍ റിപബ്ളിക്കിന്റെ സ്വാതന്ത്ര്യം പാശ്ചാത്യരുടെ കാലിനടിയിലാണെങ്കില് ഈസ്റ്റ് തിമോറില്‍ നിന്നും വ്യത്യസ്തമായ് നൈല്‍ റിപബ്ളിക്കിനൊന്നും അവകാശപെടാനുണ്ടാവില്ല.
131 total views, 1 views today