ചെഗുവേര ബൊളീവിയൻ കാട്ടിൽ നടത്തിയത് വിപ്ലവം, അത് അട്ടപ്പാടിയിൽ എത്തുമ്പോൾ തീവ്രവാദം അതെന്താ അങ്ങനെ ?

278

Shamin.Vattakkayam

4 പേരെ കൊന്നപ്പോൾ രാഷ്ട്രീയഭേദം അന്യേ കേട്ട വാചകം ” ചെഗുവേര ബൊളീവിയൻ കാട്ടിൽ നടത്തിയത് വിപ്ലവം, അത് അട്ടപ്പാടിയിൽ എത്തുമ്പോൾ തീവ്രവാദം അതെന്താ അങ്ങനെ ?…
” ഈ ചോദ്യം പലതവണ കേട്ടു, ഇത്തരം ചോദ്യങ്ങൾ വായ്ക്ക് വട്ടം 40 തവണ പാടുന്നവരോട് ആണ് ആദ്യം ചോദിക്കാൻ ഉള്ളത് ? 100 കണക്കിന് CPIM സഖാക്കളെ മാവോയിസ്റ്കൾ കൊന്നപ്പോൾ നിങ്ങളുടെ മനസ്സ് കല്ലായിരുന്നോ ?

” ചെഗുവേര അടിച്ചമർത്തപെട്ട ജനതയുടെ മോചനത്തിന് വേണ്ടിയാണു, സമത്വതിന് വേണ്ടിയാണ് വിപ്ലവം നയിച്ചത്, ഇന്നത്തെ മാവോയിസ്റ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല…. ?
” മാവോയിസ്‌റ് ആശയം ഒറ്റവാക്കിൽ വേണമെങ്കിൽ ഇങ്ങനെ പറയാം := ജനാധിപത്യo നേരായവഴിക്ക് പോകുന്നില്ലേങ്കിൽ, തടസ്സം നിൽക്കുന്നതെന്തോ അതിനെ ഇല്ലാതാക്കികൊണ്ട് ജനാധിപത്യo ശരിയായ ദിശയിൽ എത്തിക്കുക ”

Image may contain: one or more people, people standing and outdoorവയനാടൻ കാടുകളിൽ വിരിഞ്ഞ വിപ്ലവംവസന്തം വർഗീസ്നെ പോലുള്ള മാവോവാദികൾ മനുഷ്യരുടെ മോചനത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്, കർഷകരുടെ അതിജീവനത്തിനുo ആദിവാസികളുടെ സംരക്ഷണത്തിനും, ഭൂപ്രഭൂക്കരുടെ ചൂഷണത്തിന് എതിരെയും ഒക്കെ നടന്ന പോരാട്ടം ആണ് വർഗീസ്നെ പോലുള്ള മാവോയിസ്റ് കൾ ചെയ്തത്,

പക്ഷെ ഇന്നത്തെ ഭൂരിപക്ഷം മാവോയിസ്റ്കാർ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്,
* ആദിവാസികളുടെ രക്ഷകർ എന്നും പറഞ്ഞു കാട്ടിൽ ജീവിക്കുന്നു, എന്നിട്ട് ആദിവാസികളുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നു, തരാൻ അലസത കാണിക്കുന്ന ആദിവാസികളെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി ഭക്ഷണസാമഗ്രികൾ എടുത്തു കൊണ്ടു പോകുന്നു, ഇന്നും ആദിവാസികളുടെ ജീവിതത്തിൽ വല്യ പുരോഗതി ഒന്നും മാവോയിസ്റ് കളെ കൊണ്ട് ചെയ്യാൻ സാധിച്ചിട്ടില്ല, ഈ അടുത്തകാലങ്ങളിലായി
മാവോയിസ്റ്കൾ കൊന്നതിന്റെ കണക്കു നോക്കിയാൽ , ഭൂരിപക്ഷം പേരും സാധാരണ ജനങ്ങൾ ആണ്, അതിൽ ആദിവാസികളും പെടും,ഇപ്പോൾ എവിടെയാണ് മാവോവാദികൾ മനുഷ്യനെ ചൂഷണം ചെയ്യുന്നവരെ കൊന്നിട്ടുള്ളത് ? കൊന്നത് മുഴുവൻ സാധാരണ ജനങ്ങളെ മാത്രമല്ലെ ?

” എവിടെയാണ് മാവോ സേതുങ് ന്റെ മാവോ ആശയം ഇവർ ഇപ്പോൾ ഉപയോഗിക്കുന്നത് ? നൂല് പൊട്ടിയ പട്ടം പോലെ തോന്നുന്നരീതിയിൽ എന്തേലും ചെയ്തു കൂട്ടും എന്നിട്ട് പേര് ‘മാവോയിസ്റ് ‘എന്നും

മാവോയിസം എന്നത് ജനാധിപത്യതെ നേർരേഖയിൽ നയിക്കേണ്ട ഒന്നാണ് അല്ലാതെ സാധാരണ ജനങ്ങളുടെ മനഃസമാധനം തല്ലികെടുത്തുന്ന സംഘപരിവാർ പൊളിറ്റിക്കൽ പോരാട്ടങ്ങൾ ആവരുത്,
” AK47 നും എടുത്തു കാട്ടിൽ ആദിവാസികളെ സംരക്ഷിക്കാൻ ഇറങ്ങുന്നവർ, ” മാവോസേതുങ് നെ പഠിച്ചില്ലേലും വയനാടൻ ഇതിഹാസം വർഗീസിനെ എങ്കിലും ഒന്ന് അറിയുക, ” അല്ലെങ്കിൽ നിങ്ങളുടെ ആദർശം വഴിതെറ്റി സഞ്ചരിക്കും, ഇത്രയും വർഷങ്ങൾ ആയിട്ട് നിങ്ങൾ മാവോവാദികൾ ആദിവാസികളുടെ മോചനത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്നുണ്ടല്ലോ, എന്നിട്ടും എന്ത് കൊണ്ട് സാധാരണ സാമൂഹിക കേരള വ്യവസ്ഥയിലേക്ക്, പൊതുവെ സാധാരണ ജനരീതിയിലേക്ക് എന്ത് കൊണ്ട് ആദിവാസികളെ നിങ്ങൾക്ക് എത്തിക്കുവാൻ, കൈപിടിച്ചു ഉയർത്തുവാൻ സാധിക്കുന്നില്ല ? മാവോയിസ്റ്കൾ കേവലം ഒരു കഥാപാത്രം മാത്രം ആയി മറയുക അല്ലെ ഇവിടെ സംഭവിക്കുന്നത് ?

Image result for maoismആദിവാസികളുടെ മോചനത്തിന് വേണ്ടി പോരാടുന്ന മാവോവാദികളും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട് എന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നു പക്ഷെ ഭൂരിപക്ഷം മാവോവാദികളും ” കേവല മാവോയിസ്റ് ” മാത്രം ആയി ചുരുങ്ങുന്നു എന്ന് തന്നെ പറയേണ്ടി വരും,

ആദിവാസികളും ഗോത്രീയത വിട്ട് കാലഘട്ടത്തിന് അനുസരിച്ച സാധരണ മനുഷ്യ ജീവിതത്തിലേക്ക് വരണം എന്ന ആഗ്രഹം ഉള്ളവൻ ആണ് ഞാൻ, മാവോയിസ്റ്കളെ…നിങ്ങൾ തോക്കും പിടിച്ചു കാടുകളിൽ വേട്ടയാടി, ഇടയ്ക്ക് പോലിസ് സ്റ്റേഷനും ആക്രമിച്ചു കടന്നു കളയാതെ, ആദിവാസികളെ നിങ്ങൾ ആശയപരമായി വളർത്തു, അവർക്ക് വിദ്യാഭ്യാസo നൽകു, അവരെയും മറ്റുള്ളവരെ പോലെ സ്വതന്ത്ര ജീവിതത്തിലേക്ക് കൊണ്ടു വരൂ.
സായുധപരമായ വിപ്ലവം ഒഴിവാക്കി ആശയപരമായ വിപ്ലവതെയാണ് പുതു തലമുറ ഇഷ്ടപ്പെടുന്നത് 🏻 ചൂഷണo അനുഭവിക്കുന്ന ജനതക്ക് വേണ്ടി, അവരുടെ മോചനത്തിന് , അനീതിക്കെതിരെ തോക്കിനു നേരെ തോക്ക് ചൂണ്ടുന്നത് ഒരർത്ഥത്തിൽ ശരിയാണ്, അടിമത്വവും ചൂഷണവും അനുഭവിക്കുന്ന ജനതയുടെ മോചനത്തിന് വേണ്ടി ” വാക്കിനു നേരെ വാക്കുകൾ ഉപയോഗിക്കുക,
ആശയത്തെ ആശയപരമായി നേരിടുക,
സമാധന വിപ്ലവം നയിക്കുക, ഇതിനെല്ലാം
ശേഷവും ജനത ചൂഷണവും അടിമത്വവും അനുഭവിക്കുന്നു വെങ്കിൽ തോക്കിൻ മുന്നിൽ കീഴടങ്ങേണ്ടി വരുന്നെങ്കിൽ, ജനതയുടെ മോചനത്തിനായി തോക്കിനെതിരെ തോക്ക് തന്നെ ഉപയോഗിക്കുക, ഭ്രാന്തൻ വിപ്ലവം നയിക്കുക,
” മനുഷ്യത്വവും സ്വാതന്ത്ര്യവും ലഭിക്കാൻ സമാധാനവിപ്ലവം ഫലം കണ്ടില്ലേൽ, തോക്കിനെതിരെ തോക്ക് തന്നെ ഉപയോഗിക്കുക, മനുഷ്യത്വത്തിനും, സമത്വത്തിനും വേണ്ടി ആയുധം എടുക്കുന്നത് തെറ്റല്ല

“അല്ലാത്ത പക്ഷം ചില അഭിപ്രായ വ്യത്യാസം കൊണ്ടോ, രാഷ്ട്രീയതിലോ, മറ്റെവിടെയും കൊലപാതകം ആവശ്യം ഇല്ല,
ആശയപരമായി വാക്കുകൾ കൊണ്ട് നേരിടണം …

സായുധത്തിൽ കടക്കുംമുന്നേ ആശയപരമായി വാക്കുകൾ കൊണ്ട് സമാധാന, വിപ്ലവം നയിക്കുന്നതാണ്‌ നല്ലത്, അതിൽ ഫലം കണ്ടില്ലേൽ മാത്രമേ മറ്റൊന്ന് ചിന്തിക്കേണ്ടു…

4മാവോയിസ്റ്കൾ കൊലചെയ്യപെട്ടത് ശരിയാണോ എന്ന് ചോദിച്ചാൽ അല്ലെന്ന് പറയും കാരണം ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്,
മനുഷ്യന് അത്രമേൽ അപകടകാരികൾ ആയി മാറുമ്പോഴേ മറ്റൊരു രീതിയിൽകൂടി നമ്മൾ ചിന്തിക്കേണ്ടതുള്ളൂ…
പറ്റുമെങ്കിൽ ജീവനോടെ കീഴടക്കി നിയമം വഴി സ്‌ഥാപിതമായ ശിക്ഷക്ക് വിദേയമാക്കണമായിരുന്നു…

Shamin.Vattakkayam

Advertisements