Adv Sreejith Perumana

മോഡിയുടെ പെരും നുണ പൊളിച്ചടുക്കുന്നു ; രാജാവ് നഗ്നൻ മാത്രമല്ല ഹിറ്റ്ലറിൻറെ പ്രതിരൂപവുമാണ് !

ആസാമിലെ തടവറ നിർമ്മിക്കുന്ന തൊഴിലാളികളിൽ പലരും പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്തായവർ; സ്വയം തടവറ പണിയേണ്ടി വരുന്നവരെക്കുറിച്ച്..

കള്ളൻ പ്രധാനമന്ത്രി നുണ പറഞ്ഞ തടവറയുടെ വിശേഷങ്ങളിങ്ങനെ ..

ഗോള്‍പാറ ; ആസാം

ഗുവാഹത്തിക്ക് പടിഞ്ഞാറ് 150 കിലോമീറ്റര്‍ അകലെ ഒരുങ്ങുന്ന തടവറകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ 19 ലക്ഷത്തിലധികം പേര്‍ പൗരത്വ പട്ടികയ്ക്ക് പുറത്താണ്.

Image may contain: sky and outdoorവടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മനോഹരിയായ നദിയുടെകരയിലാണ് 3000 ത്തിലധികം അഭയാർത്ഥികളെ പാർപ്പിക്കാനായുള്ള തടവറയൊരുങ്ങത്. 2.5 ഹെക്ടറിലാണ് ഭീമന്‍ തടവറ ഒരുങ്ങുന്നത്. നാലു നിലയിലുള്ള 15 കെട്ടിടങ്ങളിലായിട്ടാണ് നിർമ്മാണം

സ്‌കൂളും, ആശുപത്രിയും, വിനോദത്തിനുള്ള സ്ഥലവും ഉൾപ്പെടെ സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ക്വട്ടേഴ്‌സും ഉൾപ്പെടെ കൂറ്റൻ മതിലുകൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ തടവറയാണ് ആസാമിൽ ഒരുങ്ങുന്നത്.

തടവറ പണിയുന്ന തൊഴിലാളികൾ വലിയൊരു വിഭാഗം ഇന്ത്യൻ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്തായവരും പണിതു തീരുമ്പോൾ ഈ ജയിലിൽത്തന്നെ തിരികെ എത്തേണ്ടവരുമാണ് എന്നതൊരു അപൂർവ്വതയും വിധിവൈപരീത്യവും ചർച്ച ചെയ്യപ്പെടേണ്ടതാണ്.

Image may contain: sky, outdoor and waterപതിറ്റാണ്ടുകൾ പഴക്കമുള്ള ജനന സർട്ടിഫിക്കറ്റുകളോ, സ്വത്തുക്കളുടെ വിവരങ്ങളോ സമർപ്പിക്കാൻ സാധിക്കാത്ത ഷെഫാലി ഹജോങ് എന്ന തടവറയുടെ ജോലി ചെയ്യുന്ന ഗൗണ്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീ അവസാനം ഈ ജയിലിൽത്തന്നെ അടയ്ക്കപ്പെടും എന്ന വിവരം റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തുന്നു.

Image may contain: outdoorതടവറയുടെ പണി കഴിഞ്ഞോ എന്നും, ജോലികൾ പൂർണ്ണമായോ എന്നും അറിയുന്നതിനായി സമീപ പ്രദേശങ്ങളിലുള്ള ഗ്രാമവാസികളും, ജനങ്ങളും സ്ഥിരമായി എത്താറുണ്ടെന്നും അവർ ഏറെ ആശങ്കയിലാണെന്നും ഷാഫിഖുൾ ഹഖ് എന്ന ചീഫ് കോട്രാക്റ്റർ

Image may contain: outdoorഗോൾപാറ ടൗണിൽ നിന്നും ചെറിയ ഒരു മരപ്പാലവും കഴിഞ്ഞു പോകുന്ന ഒരു ഗ്രാമത്തിലേക്ക് നീളുന്ന റോഡിനൊടുവിലാണ് ഈ തടവറ ഒരുങ്ങുന്നത്. തെങ്ങിൻതോപ്പുകളും, റബ്ബർ മരങ്ങളുമാണ് ഈ വഴികളിലുടനീളം തടവറയെ സ്വാഗതം ചെയ്യുന്നത്.

Image may contain: cloud, sky, outdoor and natureചുവന്ന പെയിന്റടിച്ച മൂന്നു മീറ്റർ ഉയരമുള്ള ചുറ്റു മതിലുകളാൽ ചുറ്റപ്പെട്ട തടവരയ്ക്ക് മുകളിൽ ഉയർന്നു നിൽക്കുന്ന രണ്ട് വാച്ച് ടവറുകൾ ഒരുപറ്റം മനുഷ്യരുടെ നിസ്സഹായതയുടെ ശേഷിപ്പുകളാണ്.

350 സ്‌ക്വയർ ഫീറ്റ് വലിപ്പത്തിലുള്ള (32.5 square metres) സെല്ലുകൾ അഥവാ തടവറകളുള്ള 17 കെട്ടിടങ്ങൾ നിർമ്മിക്കാനാണ് തനിക് കോണ്ട്രാക്റ്റ് ലഭിച്ചിട്ടുള്ളതെന്നു കോട്രാക്കറ്റർമാരിലൊരാളായ എ കെ റാഷിദ് റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയത്.

Image may contain: sky, cloud, tree, plant, outdoor and natureഓരോ കെട്ടിടത്തിലും 24 മുറികളിലായാണ് തടവറകളുണ്ടാകുക. മാലിന്യ സംസ്കരണത്തിനായുള്ള ഓടകൾ ഉൾപ്പെടെയുള്ളവ ചുറ്റുമതിലിനു സമീപത്തിലൂടെയാണ് പ്ലാൻ ചെയ്യുന്നത്. റാഷിദ് പറയുന്നു.

ഡീറ്റെൻഷൻ സെന്ററുകൾ ജയിലുകളെക്കാൾ പരിതാപകരമായിരിക്കും എന്തുകൊണ്ടെന്നാൽ ?

ആസ്സാമി ജയിലുകളിൽ അഭയാർഥികളുടെ തടവറകളിൽ പാർപ്പിച്ചിരിക്കുന്ന ൯൦൦ ആളുകളെയായിരിക്കും പുതുതായി നിർമ്മിക്കുന്ന തടവറയിലേക് മാറ്റുക. ദേശീയ മാനിഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘം ഇവരെ ആസാം ജയിലുകളിൽ സന്ദർശിച്ച ശേഷം അഭിപ്രായപ്പെട്ടത് അവർ കുറ്റവാളികളായ ജയില്പുള്ളികളെപ്പോലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയമാകുന്നുണ്ട് എന്നതായിരുന്നു.

Image may contain: sky and outdoorആസാം ജയിലിൽ അഭയാർത്ഥികൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ സമർപ്പിച്ച ഹർജ്ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

തടവറയിലാവുന്ന കുട്ടികള്‍ക്ക് അതിനുള്ളില്‍ തന്നെ പഠനകേന്ദ്രങ്ങളൊരുക്കും. എന്നാല്‍ അവസാനഘട്ടപൗരത്വ പട്ടികയിലില്ലാത്ത 1.17 ലക്ഷം പേര്‍ക്ക് നിലവില്‍ പണിയുന്ന തടവറ മതിയാകില്ല. അതുകൊണ്ട് പത്തു തടവറകള്‍ കൂടി നിര്‍മിക്കാനുള്ള പദ്ധതിയിലാണ് അസം സര്‍ക്കാര്‍.

Image may contain: sky and outdoorപുറത്തിറങ്ങുന്നവര്‍ ആഴ്ചതോറും പൊലീസ് സ്റ്റേഷനില്‍ വന്നു ഒപ്പുവയ്ക്കണം. മൂന്നു മാസത്തിലൊരിക്കല്‍ ജാമ്യത്തിലിറങ്ങിയ ആളുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ല പൊലീസിനു സമര്‍പ്പിക്കണം. ജാമ്യമെടുക്കാന്‍ കഴിയാത്തവര്‍ മരണം വരെ ഈ തടവറയില്‍ കഴിയേണ്ടിയും വരും. ട്രൈബ്യൂണലുകള്‍ ബംഗ്ലാദേശികളാണെന്നു പറഞ്ഞതുകൊണ്ടുമാത്രം ഇവരെ സ്വീകരിക്കാന്‍ ആ രാജ്യവും തയ്യാറാകില്ല.

Image may contain: sky, cloud, bridge, outdoor, water and natureഎല്ലാ സംസ്ഥാനങ്ങളിലും ഇത്തരം തടവറകള്‍ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറ്റു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ ഈ രീതിയില്‍ തടവറ ഒരുക്കുന്നുണ്ട്.

ബംഗളുരുവിൽ നിന്നും 30 കിലോമീറ്റർ അകലെ സണ്ടക്കോപ്പ ഗ്രാമത്തിലാണ് കർണ്ണാടകയിലെ തടവറയൊരുങ്ങുന്നത്. 15 ബിൽഡിങ്ങുകളിലായി ആസാമിന്‌ സമമായാണ് തടവറയുടെ നിർമ്മാണം. ൨൦൨൦ ഡിസംബറിൽ പണി പൂർത്തിയാക്കി കൈമാറുമെന്നാണ് റിപ്പോർട്ടുകൾ .

Image may contain: one or more people, people standing, sky, tree, outdoor and waterവാൽ : ഇതൊക്കെ വായിച്ചാ ശേഷം ഈ പോസ്റ്റിനോടൊപ്പമുള്ള ചിത്രങ്ങൾ കണ്ട ശേഷം നിങ്ങൾ തീരുമാനിക്ക് എന്താണ് ഈ നാട്ടിൽ നടക്കുന്നതെന്ന്.

നുണയാൻ പ്രധാനമന്ത്രിയെ ഇനിയും നിങ്ങൾക്ക് മനസിലാക്കാൻ സാധിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ഞങ്ങളിപ്പെട്ടവരല്ല.

Image may contain: outdoor

Image may contain: one or more people, people standing, mountain, outdoor and nature

Image may contain: one or more people, people standing, sky, outdoor and nature

Image may contain: one or more people and outdoor

Image may contain: sky, cloud, tree and outdoor

Image may contain: 4 people, people standing and outdoor

അഡ്വ ശ്രീജിത്ത് പെരുമന

Advertisements