രാജ്യം മുഴുവൻ കോൺസൺട്രേഷൻ ക്യാമ്പുകൾ, നരേന്ദ്രമോദി രാജ്യത്തോട് നുണ പറയുന്നു

522

അഡ്വ.ഹരീഷ് വാസുദേവൻ

രാജ്യം മുഴുവൻ കോൺസൺട്രേഷൻ ക്യാമ്പുകൾ, നരേന്ദ്രമോദി രാജ്യത്തോട് നുണ പറയുന്നു !!!

ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തോട് പച്ചനുണ പറയുകയാണ്.
NRC രാജ്യം മുഴുവൻ നടപ്പാക്കുമെന്ന അമിത്ഷായുടെ പ്രഖ്യാപനം ഉണ്ടായിട്ടും, കണ്ണടച്ചു ഇരുട്ടാക്കി “ആരാണ് അങ്ങനെ പറഞ്ഞ”തെന്ന് പൊട്ടൻ കളിക്കുകയാണ് മോദി. അതവിടെ നിൽക്കട്ടെ.

രാജ്യം മുഴുവൻ നിയമവിരുദ്ധ കുടിയേറ്റക്കാരെ പാർപ്പിക്കാൻ ‘തടവ് കേന്ദ്രങ്ങൾ’ ഉണ്ടാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി എന്ന ആരോപണം ശരിയല്ലെന്നും അത് കോണ്ഗ്രസിന്റെയും അർബൻ നക്സലുകളുടെയും നുണയാണെന്നും ഇന്ന് നരേന്ദ്രമോദി രാജ്യത്തോട് പറഞ്ഞു.

പച്ചക്കള്ളമാണ് അത്.

രാജ്യസഭയിൽ 2019 ജൂലൈ 24 നു ആഭ്യന്തര മന്ത്രാലയത്തോട് ശശികല പുഷ്പരാമസ്വാമി എന്ന MP ചോദിച്ച നക്ഷത്ര ചിഹ്നമിടാത്ത 3551 നമ്പർ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൊടുത്ത ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്, അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും പുറത്താക്കുന്നതിനു മുൻപ് പാർപ്പിക്കാനായി രാജ്യം മുഴുവൻ വ്യാപകമായി തടവ് കേന്ദ്രങ്ങൾ (detention centres) ഉണ്ടാക്കാൻ എല്ലാ സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് !!!!!!!

അതിനുള്ള മാർഗ്ഗരേഖ തന്നെ തയ്യാറാക്കി നൽകിയിട്ടുണ്ട് എന്ന് !!!!

2018 ൽ തയ്യാറാക്കിയ മാർഗ്ഗരേഖയുടെ ഒരു കരട് കോപ്പിയും ഉത്തരത്തോടൊപ്പം പാർലമെന്റിൽ നൽകിയിട്ടുണ്ട്.

നിലവിലുള്ള ജയിലുകളിൽ പാർപ്പിക്കാവുന്ന എണ്ണമാണ് ഇപ്പോൾ അനധികൃത പൗരന്മാരായി ആസാമിനു പുറത്ത് കേന്ദ്രസർക്കാർ കണ്ടെത്തിയിട്ടുള്ളത്. ആയിരക്കണക്കിന് മനുഷ്യരെ ഇനി അനധികൃത കുടിയേറ്റക്കാരായി മാറ്റാൻ പോകുന്നുവെന്ന നീക്കത്തിന്റെ ഭാഗമായാണ്, എല്ലാ സംസ്ഥാനങ്ങളോടും തടവറകൾ ഉണ്ടാക്കാൻ നീക്കം നൽകിയിരിക്കുന്നത് എന്നതാണ് പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ച ആക്ഷേപം. അത് നിഷേധിച്ചു രാജ്യത്തോട് നുണ പറഞ്ഞപ്പോൾ നരേന്ദ്രമോദി ഓർത്തില്ല തെളിവുകൾ സംസാരിക്കുമെന്ന്.

മോദിയുടെ ഫാസിസ്റ്റ് സർക്കാർ എത്രമാത്രം ആലോചിച്ചുണ്ടാക്കിയ പദ്ധതിയാണ് ഇതെന്ന് ആലോചിച്ചുനോക്കൂ.. ആസാമിൽ മാത്രം NRC നടപ്പാക്കിയപ്പോൾ 19 ലക്ഷം പേരെയാണ് പൗരത്വം തെളിയിക്കാനാവാത്തവരായി കണ്ടെത്തിയത്.. അവർക്കായി കോൺസൺട്രേഷൻ ക്യാമ്പുകൾ സ്ഥാപിക്കുന്നതായി വാർത്തകളും വന്നു. രാജ്യം മുഴുവൻ NRC യും CAA യും നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് എല്ലാ സംസ്ഥാനങ്ങളോടും വലിയ തടവ് കേന്ദ്രങ്ങൾ ഉണ്ടാക്കാൻ 2018 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയത്.. പാർലമെന്റിൽ നൽകിയ മറുപടിയും നിർദ്ദേശത്തിന്റെ കോപ്പിയും ഇവിടെ കാണാം.

മോദി എന്തിനാണ് രാജ്യത്തോട് ഇങ്ങനെ നുണ പറയുന്നത്? കള്ളം പറഞ്ഞാണോ രാജ്യത്തെ ജനതയെ നേരിടേണ്ടത്?? തെളിവുകൾ ആ നുണയ്ക്ക് എതിരായി സംസാരിക്കുന്നു.

Image may contain: one or more people and text

Image may contain: text

Image may contain: text

Image may contain: text

Image may contain: text

Image may contain: text

Image may contain: text

അഡ്വ.ഹരീഷ് വാസുദേവൻ.