ഉറയെ കുറിച്ചുള്ള ഉത്കണ്ഠകൾ

127

Vinilesh T

ഉറയെ കുറിച്ചുള്ള ഉത്കണ്ഠകൾ

സെൻകുമാർ കാസർഗോഡ്‌ വെച്ച്‌ പറഞ്ഞത്‌ ജെ എൻ യു കാമ്പസ്‌ ഗർഭ നിരോധന ഉറകൾ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു എന്നാണ്‌. ഈ ചങ്ങാതി ഇതിന്റെ കണക്ക്‌ എടുക്കുന്നത്‌ എന്തിനാണെന്ന് അറിയില്ല. കഞ്ചാവും മയക്കു മരുന്നും ഒന്നുമല്ലല്ലൊ. ഇനി പ്ലാസ്റ്റിക്‌ മാലിന്യത്തെ കുറിച്ച്‌ ആണെങ്കിൽ പോലും അതിനൊരു സാമൂഹ്യ പ്രാധാന്യമുണ്ട്‌. പക്ഷെ കോണ്ടത്തെ കുറിച്ചാണ്‌ ചങ്ങാതിയുടെ ആശങ്ക.

സുരക്ഷിതമായ ലൈംഗികതയെ കുറിച്ച്‌ “മറക്കല്ലേ” എന്നു അവബോധം നൽകുന്ന ഒരു പരിഷ്കൃത ലോകത്ത്‌ “ചാരിത്ര്യ ശുദ്ധിയുടെ” വേദോപദേശവുമായി കടന്നെത്തുന്ന സംഘികൾക്ക്‌ എല്ലാം ഒരേ ഭാഷയാണ്‌. അതിപ്പൊ ഐ പി എസ്‌ ആയാലും പി എച്ച്‌ ഡി ആയാലും അക്കാദമിക്‌ വിദ്യാഭ്യാസമൊന്നും അവരെ പുരോഗമന യുക്തി ബോധങ്ങളിലേക്ക്‌ നയിക്കുമെന്ന് ഒരു പ്രതീക്ഷയും വേണ്ട. ലൈംഗികതയെ കുറിച്ചും ശാസ്ത്ര ചിന്തയെ കുറിച്ചും സ്കൂളുകളിൽ പഠിപ്പിക്കുകയാണ്‌ പ്രതിവിധി. അല്ലാതെ മതസ്ഥാപനങ്ങളെല്ലാം അവരെ നശിപ്പിച്ചു കളയും.

ഈയിടെ കോണ്ടം വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ ചെന്നപ്പോൾ അയാൾ വളരെ ബദ്ധപ്പെട്ട്‌ കഷ്ടപ്പെട്ട്‌ അതിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ എടുത്ത ഉടൻ പൊതിഞ്ഞ്‌ തന്നതു കണ്ടപ്പൊ എനിക്കു തമാശയാണ്‌ തോന്നിയത്‌. പക്ഷെ ഒരു പത്തെണ്ണത്തിന്റെ പാക്കറ്റിനു നൂറു രൂപയാണെന്നത്‌ എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്‌. കാരണം സുരക്ഷ പണത്തെ കരുതി ആരും സ്വീകരിക്കാതിരിക്കരുതല്ലൊ. അതായത്‌ കവലകൾ തോറും വേദോപദേശവുമായി വരുന്ന സംഘി ഐ പി എസുകളെക്കാൾ, ഒരു രൂപക്ക്‌ കോണ്ടം ലഭിക്കുന്ന കോണ്ടം വെൻഡിംഗ്‌ മെഷീനുകളാണ്‌ നമുക്ക്‌ ആവശ്യം.