കോണ്ടം മോശം സാധനമല്ല ഡിയർ സംഘീസ്

270

Jomol Joseph

കോണ്ടം മോശം സാധനമല്ല ഡിയർ സംഘീസ്..

ബിജെപി നേതാക്കൾ കോണ്ടത്തെ കുറ്റം പറഞ്ഞ് പറഞ്ഞ് അണികളിൽ കോണ്ടത്തെ കുറിച്ച് തെറ്റായ ധാരണ പടർന്നിരിക്കുന്നു എന്നതാണ് എന്റെ ബലമായ സംശയം. ജെഎൻയു ക്യാമ്പസിൽ നിന്ന് കോണ്ടം കിട്ടിയെന്നും, ജെഎൻയുവിൽ പഠിക്കുന്ന കുട്ടി കോണ്ടം ഉപയോഗിച്ച് മുടികെട്ടിയെന്നുമൊക്കെ ബിജെപിയുടെ ബൌധീക കേന്ദ്രങ്ങൾ (ബുദ്ധി തീരെയില്ലാത്തവരെന്നും വിവക്ഷ) ആവർത്തിച്ചാവർത്തിച്ച് പറയുകയും, കേരളത്തിലെ മുൻ ഡിജിപി വരെ കോണ്ടത്തിനെതിരായ വിദ്വേഷപ്രസംഗം നടത്തുകയും ചെയ്യുമ്പോൾ, അണികളിൽ കോണ്ടത്തിന്റെ ഉപയോഗം സംബന്ധിച്ച് സംശയമുണ്ടാകുക സ്വാഭാവികമാണ്.

അല്ലയോ സംഘീസ്,

ഈ കോണ്ടം എന്ന് പറയുന്ന സാധനം, ലൈംഗീകബന്ധത്തിലേർപ്പെടുമ്പോൾ രണ്ടു ചർമ്മങ്ങൾക്കിടയിലുള്ള മൂന്നാമത്തെ ചർമ്മമായി ഉപയോഗിക്കുന്ന പുരുഷ ലൈംഗീക അവയവത്തിൽ ഉപയോഗിക്കുന്ന റബർബേസുകൊണ്ട് നിർമ്മിക്കുന്ന ഒരാവരണമാണ്. പല കമ്പനികളും ഇത്തരം കോണ്ടങ്ങൾ നിർമ്മിക്കുന്നുണ്ട്. ലിംഗവലിപ്പ വ്യത്യാസമനുസരിച്ച് പല വലിപ്പത്തിലുള്ള കോണ്ടം മാർക്കറ്റിൽ വാങ്ങാനായി കിട്ടും. പല ഗുണത്തിലും, പലതരത്തിൽ വ്യത്യസ്തമായ സുഖം നൽകുന്നതുമായ, പല നിറത്തിലുള്ള മണത്തിലുള്ള ആകർഷകമായ കോണ്ടങ്ങൾ ധാരാളമായി ആവശ്യത്തിനനുസരിച്ച് വാങ്ങാനായി ലഭിക്കും. പുരുഷൻമാർക്ക് മാത്രമല്ല സ്ത്രീകളിലും ഉപയോഗിക്കാനാകുന്ന കോണ്ടങ്ങൾ പല കമ്പനികളും നിർമ്മിക്കുന്നുണ്ട്. സ്ത്രീകളുടെ യോനിയിലേക്ക് ഇറക്കിവെച്ച് ഉപയോഗിക്കാനാകുന്ന തരത്തിലാണ് ഇവയുടെ ഉപയോഗം.

പുരുഷൻമാരിൽ ഉപയോഗിക്കുന്ന കോണ്ടമായാലും, സ്ത്രീകളിൽ ഉപയോഗിക്കുന്ന കോണ്ടമായാലും ഈ കോണ്ടങ്ങളുടെ പ്രഥാന ലക്ഷ്യം, ലൈംഗീക ബന്ധത്തിന്റെ ഭാഗമായി പുരുഷലൈംഗീകാവയവം പുറത്ത് വിടുന്ന ശുക്ളം (പുരുഷ ബീജം) സ്ത്രീകളുടെ ലൈംഗീകാവയവയത്തിനുള്ളിലെത്തി സ്ത്രീകളിൽ ഉദ്പാദിപ്പിക്കപ്പെടുന്ന അണ്ഡവുമായി സങ്കലനം നടന്ന് ഭ്രൂണം ഉണ്ടാകാതെ നോക്കുകയും, അതുവഴി ഒരു കുഞ്ഞിന്റെ ജനനം ഉണ്ടാകാതെ നോക്കുകയും ചെയ്യുക എന്നതാണ്. ആണായാലും പെണ്ണായായാലും ലൈംഗീകബന്ധത്തിലേർപ്പെടുന്നത് കുട്ടികളെ സൃഷ്ടിക്കാനാണ് എന്ന് മതങ്ങൾ പറഞ്ഞ് പഠിപ്പിക്കുന്നത് പോലെയല്ല മനുഷ്യർ ലൈംഗീകബന്ധത്തിലേർപ്പെടുന്നതിന്റെ ലക്ഷ്യം. ഓരോ ലൈംഗീക ബന്ധത്തിന്റേയും ലക്ഷ്യം കുട്ടികളെ ഉദ്പാദിപ്പിക്കുക എന്നതായാൽ ഈ ലോകത്ത് ജനിച്ചുവീഴുന്ന മനുഷ്യ കുഞ്ഞുങ്ങൾക്ക് നിലത്ത് കാലുകുത്താനായി സ്ഥലം ബാക്കി കാണില്ല എന്നതും നിങ്ങൾ പ്രത്യേകം ഓർമ്മിക്കണം. ലൈംഗീകബന്ധത്തിൽ ഓരോ വ്യക്തിയും ഏർപ്പെടുന്നത് ലൈംഗീകബന്ധത്തിലൂടെ ലഭിക്കുന്ന മാനസീക, ശാരീരിക, ലൈംഗീക സുഖങ്ങൾ തന്നെ ലക്ഷ്യം വെച്ചാണ്. തലമുറയെ നിലനിർത്തുന്നതിനായി പലരും ചിലപ്പോഴൊക്കെ ലൈംഗീക ബന്ധത്തിലേർപ്പെടാറുണ്ട് എന്നതും സത്യമാണ്. എന്നാൽ പലർക്കും ലൈംഗീകബന്ധത്തിന്റെ ബാക്കി പത്രമായി കുട്ടികളെ ലഭിക്കുന്നു എന്നതാണ് ശരിയായ വസ്തുത. ഇങ്ങനെ ഓരോ തവണയും ലൈംഗീകബന്ധത്തിലേർപ്പെടുമ്പോൾ കുട്ടികളുണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്ടമടക്കമുള്ള മിക്ക ഗർഭനിരോധന മാർഗ്ഗങ്ങളും കണ്ടുപിടിക്കപ്പെട്ടത്. കൂടാതെ പലരുമായി ലൈംഗീകബന്ധത്തിലേർപ്പെടുന്ന വ്യക്തികൾക്ക് ലൈംഗീക രോഗങ്ങൾ പകരാതികരിക്കാനും ഈ കോണ്ടമെന്ന് പറയുന്ന സാധനം ഉപയോഗിക്കാം.

അപ്പോൾ പറഞ്ഞുവരുന്നത്, നിങ്ങളുടെ നേതാക്കളിൽ പലരും മഹത്തായ ലക്ഷ്യത്തോടെ മാർക്കറ്റുകളിൽ ലഭ്യമായ കോണ്ടത്തെ അപമാനിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് കേട്ട്, നിങ്ങളീ സാധനത്തെ എന്തോ മോശം സാധനമാണ് എന്ന് കരുതി തള്ളിപറയുകയോ ആക്ഷേപിക്കുകയോ ചെയ്ത് മുന്നോട്ട് പോയാൽ, അതുവഴിയുണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമായിരിക്കും. നിങ്ങൾ മദ്യപിക്കുകയോ മദ്യപിക്കാതിരിക്കുകയോ ചെയ്തോ, പക്ഷെ സ്ഥിരമായി മദ്യപിച്ച് ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ, മദ്യം വാങ്ങുന്ന ഒപ്പം പത്തുരൂപ കൊടുത്ത് കോണ്ടം കൂടെ വാങ്ങി കയ്യിൽ കരുതുക. അല്ലാത്ത പക്ഷം തിരുവനന്തപുരത്ത് ഒരു ബിജെപിക്കാരന്റെ ഭാര്യക്കുണ്ടായ ദുര്യോഗം, നാട്ടിലെ പല സ്ത്രീകൾക്കും ഉണ്ടാകും എന്ന് വിനീത കുനീതയായി ഞാൻ നിങ്ങളെ അറിയിക്കുകയാണ്.

നബി – കോണ്ടമെന്ന് കേൾക്കുമ്പോ തെറിവിളിയുമായി വരുന്നവരോട്, നിന്റെയൊക്കെ സൃഷ്ടി കർമ്മം നടന്ന സമയത്ത്, ആ കർമ്മം നടത്തിയ കാർമ്മീകർക്ക് ആരേലും ഒരു കോണ്ടം വാങ്ങി കൊടുത്തിരുന്നു എങ്കിൽ..