Confessions of a Brazilian Call Girl (Bruna Surfistinha)
2011/Portuguese
Vino John
ലൈംഗിക തൊഴിലാളികളുടെ കഥപറയുന്ന ബ്രസീലിയൻ ഇറോട്ടിക് ഡ്രാമ ചിത്രം പരിചയപ്പെടാം.ഒരു സമ്പന്നകുടുംബത്തിലെ ദത്തുപുത്രി റാക്യൽ തന്റെ പതിനേഴാം വയസ്സിൽ വീട്ടിൽ നിന്നും ഒളിച്ചോടി ഒരു വേശ്യയായി തീരുന്നു, സെക്സിന്റെ പുതിയ ലോകത്ത് അവൾ മറ്റൊരു പേര് സ്വീകരിച്ചു “ബ്രുന “ഒരുപാട് ആണുങ്ങളുടെ ഉറക്കം കെടുത്തിയ ബ്രുനയുടെ ജീവിതമാണ് ചിത്രം വിവരിക്കുന്നത്.ഡെബോറ സെക്കോ എന്ന നടി കളം നിറഞ്ഞാടുന്ന ഈ ചിത്രം യഥാർത്ഥ ജീവിതത്തിൽ Raquel Pacheco എഴുതിയ The Scorpion’s Sweet Venom: The Diary of a Brazilian Call Girl എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്തതാണ്.
ബ്രുനയുടെ കാൾ ഗേൾ ജോലിയുടെ ഓരോ ഘട്ടങ്ങളും മനോഹരമായി വിവരിച്ചു പോകുന്ന ചിത്രം ഒരിടത്തും നമ്മളെ മുഷിപ്പിക്കാതെ വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.ടെക്നിക്കലി എടുത്ത് പറയേണ്ടത് എഡിറ്റിങ്ങും, സൗണ്ട് മിക്സിങ്ങുമാണ്,.. ഒടുക്കമെല്ലാം ഗംഭീരമായ ഒരു ഫീൽ പ്രേക്ഷകനിൽ എത്തിക്കുന്നതിൽ നടിയുടെ പ്രകടനത്തിനപ്പുറം ബിജിഎം വഹിച്ച പങ്ക് ചെറുതല്ല.മൊത്തത്തിൽ ഈ വിഭാഗത്തിലെ ബ്രസീലിയൻ ചിത്രങ്ങളിൽ കണ്ടിരിക്കേണ്ട ഒന്ന്.കണ്ടന്റ് ഇത് ആയത് കൊണ്ട് പ്രേത്യേകിച്ചു പറയണ്ടല്ലോ… സെക്സ് സീനുകളുടെ ചാകരയാണ് ചിത്രം മുഴുവൻ,.. So strictly 🔞