കോൺഫിഡൻസ് ഉണ്ടാക്കാനുള്ള വഴികൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
117 SHARES
1405 VIEWS

ആത്മവിശ്വാസമില്ലാതെ ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. ജീവിതത്തിൽ പരാജയങ്ങൾ നേരിടേണ്ടിവരുന്നവരിൽ ഏറിയ പങ്കും ആത്മവിശ്വാസം കുറഞ്ഞ ആളുകളാണ്.

പ്രധാന കാര്യങ്ങൾ

നെഗറ്റിവ് ചിന്തകളെ മറികടക്കുവാൻ ശ്രമിക്കുക

നമ്മളെപ്പറ്റി നമ്മുടെ നെഗറ്റിവ് ആയ ചിന്തകൾ പലപ്പോഴും നമുക്ക് ഉണ്ടാകാമെങ്കിലും അതിനെ നമ്മൾ തന്നെ മറികടക്കാൻ ശ്രമിക്കണം. ഉദാഹരണമായി നിങ്ങൾ നിങ്ങളുടെ മൊബൈൽ ഫോൺ മറന്നുവെന്നിരിക്കട്ടെ. ഞാനൊരു മണ്ടനാണ് അല്ലെങ്കിൽ എന്റെ എല്ലാ കാര്യവും ഇങ്ങനെയാണ് എന്നൊക്കെ ആലോചിച്ചു കൂട്ടാതെ, ഞാൻ ബിസി ആയിപ്പോയി, അതുകൊണ്ടാണ് ഞാനത് മറന്നത് എന്ന് നമ്മുടെ മനസ്സിനെ നമ്മൾ തന്നെ പറഞ്ഞു വിശ്വസിപ്പിക്കണം. ഓരോ സാഹചര്യങ്ങളിലും ഇങ്ങനെ നമ്മൾ ചിന്തിക്കാൻ പഠിക്കണം. നമ്മെത്തന്നെ പഴിക്കുന്ന ചിന്താഗതി ഉപേക്ഷിക്കണം.

ഏതെങ്കിലും കാര്യങ്ങളിൽ നമുക്കുള്ള കഴിവ് മറ്റ് കാര്യങ്ങളിലും ഉപയോഗിക്കാം.

എല്ലാ കാര്യങ്ങളിലും വിദഗ്ദ്ധരായി ആരും ഇല്ല. എല്ലാവർക്കും ഏതെങ്കിലും കാര്യത്തിൽ തീർച്ചയായും മിടുക്കുണ്ടാവും. ആദ്യം നമ്മൾ നമ്മളെത്തന്നെ മനസ്സിലാക്കണം. നമ്മുടെ കഴിവുകൾ തിരിച്ചറിഞ്ഞാൽ അതുപയോഗിച്ച് മറ്റ് കാര്യങ്ങളിലും നമുക്ക് വിജയിക്കാൻ കഴിയും.

 

മറ്റുള്ളവരുടെ പ്രശംസ മാത്രം നോക്കരുത്.

മറ്റുള്ളവർ നമ്മെ പ്രശംസിക്കുമ്പോൾ നാം സന്തോഷിക്കുന്നുണ്ട്. അത് നമുക്ക് ആത്മവിശ്വാസം തരുന്ന ഒരു കാര്യം തന്നെയാണ്. അതുപോലെ ആരും നമ്മളെ പ്രശംസിച്ചില്ല എന്ന് കരുതി നമ്മൾ വിഷമിക്കുവാനും പാടില്ല.

ആത്മവിശ്വാസം പരാജയങ്ങളെ മറികടക്കും

ജീവിതത്തിൽ മുഴുവനും വിജയം മാത്രം ആർക്കും ഉണ്ടാവില്ല. പരാജയങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ പതറാനും പാടില്ല. ആത്മവിശ്വാസമാണ് പരാജയങ്ങളെ മറികടക്കാനുള്ള ഏക വഴി. അത് നേടിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ആ വിശ്വാസത്തിനും പിന്തുണക്കും രാജുവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കില്ല, കടുവ സക്സസ് സെലിബ്രെഷനിൽ ഷാജികൈലാസ്

നല്ലൊരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന് ലഭിച്ചൊരു സൂപ്പർഹിറ്റ് ആണ് കടുവ. പൃഥ്വിരാജ്

ജനപ്രിയ സിനിമകളുടെ വൻ വിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന കച്ചവട രീതിയാണ് ഫിലിം ഫ്രാഞ്ചൈസി

എന്താണ് ഫിലിം ഫ്രാഞ്ചൈസി ? ജനപ്രിയ സിനിമകളുടെ വൻവിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന

“ഹലോ കർവുകൾ, സ്ട്രെച്ച് മാർക്കുകൾ, ചുളിവുകൾ, ഒപ്പം വളർന്ന മുടി..” നമിത പ്രമോദിന്റെ ചിത്രങ്ങൾ വൈറലാകുന്നു

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണു നമിത പ്രമോദ്