ഇന്ത്യ ദ്വികക്ഷി ഭരണസമ്പ്രദായത്തിലേക്കോ ?

518

വേണുഗോപാൽ (Venu Gopal) എഴുതുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ വായിക്കാം

അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെപോലെ ഇന്ത്യയിലുമൊരു ദ്വികക്ഷി സമ്പ്രദായം വളർത്തിയെടുക്കാൻ ദശകങ്ങളായി ശ്രമിക്കുന്നു. അതിനൊരു പരിഹാരമായിത്തുടങ്ങിയിരിക്കുന്നു കോൺഗ്രസ്സും ബിജെപിയും ഒരുപോലെ ശക്തിയാർജ്ജിക്കുകയും പ്രാദേശിക പാർട്ടികളും മുഖ്യധാരാ ഇടതുപക്ഷം ക്ഷയിക്കുകയും ചെയ്ത പുതിയ രാഷ്ട്രീയാന്തരീക്ഷത്തിൽ.

പ്രാദേശിക പാർട്ടികളിൽ നിന്ന് ഇപ്പോഴും ഈ ദ്വികക്ഷി സമ്പ്രദായത്തിന് സഹായകമായ സഹകരണമെപ്പോഴും ലഭിക്കുമെന്ന് പ്രതീക്ഷയില്ലെങ്കിലും വലിയൊരളവുവരെ വടക്കേന്ത്യൻ നേതാക്കളിൽ നിന്നുണ്ടായിരുന്ന പ്രാദേശിക ഭീഷണികൾ കുറെയൊക്കെ കുറഞ്ഞിട്ടുണ്ട്, കുറച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

തമിഴ് നാട്ടിലെ ഡിഎംകെ, എ ഐ ഡി എം കെ എന്നിവയിൽ ഒരു വിള്ളൽ കൂടി നടത്തിയെടുക്കാൻ കഴിഞ്ഞാൽ അതുമൊരു വിജയമായിരിക്കും. സമീപഭാവിയിൽ അതിനുള്ള സാധ്യതകളും പടിപടിയായി രൂപപ്പെടുന്നുണ്ട്. പിന്നെ തൃണമൂൽ പാർട്ടിയിൽനിന്നു മാത്രമായിരിക്കും ഈ ദ്വികക്ഷി സംബ്രദായത്തിനൊരു എതിർപ്പ് പ്രാദേശികമായി ഉണ്ടാകാവുന്നത്.

മുഖ്യധാരാ ഇടതുപക്ഷം കഴിഞ്ഞ രണ്ടു ദശകങ്ങളായി അതിന്റെ ക്ഷീണത്തിൽനിന്നും ക്ഷീണത്തിലേക്കുതന്നെ. ഇനിയൊരു തിരിച്ചുവരവ് ദേശീയതലത്തിൽ അതിനില്ല. പ്രാദേശികമായി കേരളത്തിൽ ഒതുങ്ങുകയും 2024 ഓടെ ബംഗാൾ-ത്രിപുരയിൽ കടപ്പുറത്തു കയറ്റിയപോലെ ആകാനും വളരെ സാധ്യതയുണ്ട്.

ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഒന്നുകിൽ ബിജെപി അല്ലെങ്കിൽ കോൺഗ്രസ്സ് എന്നതാണ് ഭാവിയിലെ ലക്‌ഷ്യം. രണ്ടും ഭരണകൂട ശക്തികളുടെ ഉത്തമ സഹചാരികളായി തുടരുകയും ചെയ്യും. സമ്പദ് ശക്തികളുടെ ഏതാഗ്രവും ഏതുസമയത്തും നടത്തികൊടുക്കുവാൻ ഏറ്റവും ഉത്തമരെന്നു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ആ തരത്തിൽ പല പ്രാദേശിക കക്ഷികളും തെളിയിച്ചപോലെ ഇടതുപക്ഷവും തെളിയിച്ചെങ്കിലും ദേശീയ സമ്പദ് ശക്തികളുമായുള്ള അവരുടെ ചങ്ങാത്തം ഇതുവരെയും അവർക്കു വിജയിപ്പിച്ചെടുക്കാൻ സാധിച്ചിട്ടില്ല. വളരെ ഇടുങ്ങിയ ചിന്താഗതിയിൽ പ്രാദേശിക മസിൽപവർ കാണിക്കുന്നതിലാണ് അവർക്കു താത്പര്യം.

ആ നിലയ്ക്ക് കോൺഗ്രസ്സിനെ ക്ഷീണിപ്പിച്ചു നിർത്താനും പ്രാദേശിക കക്ഷികൾ വീണ്ടും വളരാനുള്ള സാഹചര്യത്തിനുള്ള അവസരം ഭരണകൂടശക്തികൾ ഇനിയും നല്കുമെന്നുതോന്നുന്നില്ല. പ്രാദേശികകക്ഷികൾ വളരുന്നതോടെ ഓരോ പ്രദേശങ്ങളിലും വ്യത്യസ്ത വാതിലുകൾ മുട്ടി തീരുമാനങ്ങൾക്കായി കാത്തുനിൽക്കുകയെന്നത് ഭരണകൂടം ഇനിയും താത്പര്യപ്പെടുകയില്ല. അതുകൊണ്ടു അവസരങ്ങളൊന്നും നഷ്ടപ്പെടുത്താതെ കോൺഗ്രസ്സിനെ രണ്ടാമത്തെ ശക്തിയാക്കി അടുത്ത അഞ്ചുവര്ഷത്തേക്കു ബിജെപിയുടെ പ്രതിപക്ഷ കക്ഷിയാക്കി നിലനിർത്തുകയും 2024 ലെ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ബിജെപിയോടുള്ള കടുത്ത എതിർപ്പ് വിദ്വേഷങ്ങൾ എന്നിവയ്ക്ക് മറുപടിയായി പകരം സ്ഥാനത്തു കോൺഗ്രസ്സിനെ പ്രതിഷ്ഠിക്കും.

അതോടെ ജനങ്ങളിൽനിന്നുണ്ടായേക്കാവുന്ന പൊട്ടിത്തെറികൾക്കു സമാധാനമുണ്ടാകാം എന്നതാണ് ഭരണകൂട പദ്ധതി.

കേന്ദ്രനയങ്ങൾ ഭരണകൂടതാത്പര്യത്തിനൊത്തു നീങ്ങുകയും അത്തരം നയങ്ങൾ പ്രാദേശിക കക്ഷികൾ എതിർക്കാതെ തന്നെ എന്നാൽ പൂർണ്ണമായും അനുസരിച്ചുനീങ്ങുന്ന തരത്തിൽ ഇപ്പോൾ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും ദ്വികക്ഷി സമ്പ്രദായത്തിന്റെ സാധ്യതകൾ വളരെ ഗംഭീരമായിരിക്കും ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം.

Advertisements