കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ അനുചരൻ മാർക്കും ചെറുതല്ലാത്ത പങ്കുണ്ട്

116

Adv Sreejith Perumana

ഇതൊക്കെ കൊണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ ജനാധിപത്യ വിശ്വാസികൾ എതിർത്തത്. രാഹുൽ മത്സരിച്ചാലും ഇല്ലെങ്കിലും ശബരിമല ഫാക്റ്ററിൽ UDF നു കേരളത്തിൽ മേൽക്കൈ ലഭിക്കുമായിരുന്നു. തമിഴ്‌നാട്ടിൽ DMK യും രാഹുലില്ലെങ്കിലും ഈ നേട്ടം കൈവരിക്കുമായിരുന്നു. രാജ്യം മുഴുവൻ ബിജെപി വർഗീയത വിതച്ച് അധികാരം കൊയ്തപ്പോൾ വയനാട്ടിൽ ന്യുനപക്ഷങ്ങളുടെ സുരക്ഷിത മണ്ഡലത്തിൽ ഒളിച്ചോടിയില്ലേ എന്ന ചോദ്യം രാഹുൽ ഗാന്ധിക്ക് നേരിടാതിരിക്കാനാവില്ല !

കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ അനുചരൻ മാർക്കും ചെറുതല്ലാത്ത പങ്കുണ്ട് എന്നതിൽ തർക്കമില്ല. രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറയാനുള്ള ധൈര്യം ഇനിയെങ്കിലും കോണ്ഗ്രസ്സ് പ്രവർത്തകർ തയ്യാറാകണം.

വാൽ : പ്രിയങ്ക ഗാന്ധിയുടെ സാരിയും, രാഹുൽ ഗാന്ധിയുടെ കുർത്തയും കാണുമ്പോൾ സ്വപ്ന സ്ഖലനം സംഭവിക്കുന്നത് മലയാളികൾക്ക് മാത്രമാണ്.രാഷ്ട്രീയ യാഥാർഥ്യം അതിനൊക്കെ എത്രെയോ അകലെയാണ്.