ശ്രീനാഥ് ഇന്ദുചൂഡൻ

കൺകുളിർക്കെ കാണു രാഷ്ട്രീയ ഗുണ്ട വിളയാട്ടം.. !!!!

“നീതിക്കു വില കൂട്ടി വിൽക്കുന്ന സേവന ചതികൾകുടുപ്പാണ് ഗാന്ധി
ഏതു രക്ഷസിനും ദേവതയാകുവാൻ ഓതുന്ന പേരാണ് ഗാന്ധി”

ഗാന്ധിജിയുടെ പിള്ളേരാ, ഞങ്ങൾ അഹിംസ ത്യജിച്ചൊരു ജീവിതമില്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഒരു ബാങ്കിലേക്ക് കയറി വരുന്ന ബാങ്ക് ജീവനക്കാരിയായ സ്ത്രീയെ കൂട്ടം കൂടി കടന്നാക്രമിക്കുന്ന, ഊടു പാട് തെറി അഭിഷേകം നടത്തുന്ന നമ്മുടെ പാർട്ടി പ്രവർത്തകർക്ക് എത്ര ലൈക്‌ ഗുയ്സ്‌… !!!

ഒരു പൊതു മേഖല ബാങ്കിൽ കയറി, ഒരു നോട്ടീസ് പോലും നൽകാതെ, കാര്യം എന്താണെന്നു അന്വേഷിക്കാതെ പ്രതിഷേധിക്കാൻ ധർണ എന്ന പേരിൽ ഒരു പത്തന്പതു ഗുണ്ടകൾ MLA തിരുവഞ്ചിയൂർ രാധാകൃഷ്ണൻ, എംപി തോമസ് ചാഴികാടൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കൂത്താട്ടം വീഡിയോ സഹിതം പുറത്ത് വിടുന്നു.

വരും ദിവസങ്ങൾ കൂടുതൽ തെളിവുകൾ പുറത്തു വരും. എന്തിനു MLA MP തന്നെ ഈ ബാങ്കിൽ വന്നു ബഹളം വെച്ചു..???

എന്തെങ്കിലും മുൻവിരോധം ഉണ്ടോ ഇവർക്കു കോർപ്പറേഷൻ ബാങ്കിനോട്…??

ഉണ്ടെന്നാണ് ബാങ്ക് വൃത്തങ്ങൾ നൽകുന്ന സൂചന. കാരണം കോൺഗ്രസ്‌ പാർട്ടി ചാനൽ ആയ ജയ് ഹിന്ദ് ടി വി, ഭാരത് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ അടക്കാൻ ഉള്ള വായ്പ കുടിശിക അടയ്ക്കാതെ നടപടി എടുത്ത ബാങ്ക് മേല്പറഞ്ഞ രാഷ്ട്രീയ പ്രവർത്തകരെ ഉൾപ്പെടുത്തി കേസ് കൊടുത്തു.

ഇലക്ഷന് മത്സരിക്കാൻ ആകില്ല എന്നാ സ്ഥിതി വന്നപ്പോൾ ഈ ചാനലിന്റെ പ്രസിഡന്റ്‌, മറ്റു ഭാരവാഹികൾ ഒക്കെ കേസിൽ കുടുങ്ങി രാഷ്ട്രീയ ഭാവി തുലയുന്ന ഘട്ടത്തിൽ കോർപ്പറേഷൻ ബാങ്കിനെ സമീപിച്ചു കാലു പിടിച്ചു ഒറ്റ തവണ തീർപ്പാക്കലിൽ കൊറേ എഴുതി തള്ളി കേസ് കബൂലാക്കി എന്നും വാർത്തകൾ ഉണ്ട്.

വരും ദിവസം കേരളം കാണാൻ പോകുന്നത് വലിയ വലിയ വാർത്തകൾ. പാവപെട്ട ജനങ്ങളെ പൊട്ടന്മാരാക്കി, കുറെ പാർട്ടി പ്രവർത്തകരെ പറഞ്ഞു പറ്റിച്ചു, ബാങ്കിൽ ഗുണ്ടായിസത്തിനു കൊണ്ട് വന്ന നേതാക്കളുടെ മനസ്സിലെ ഗൂഡ ലക്ഷ്യങ്ങൾ എന്തെല്ലാം.. !!

അപ്പൊ പറഞ്ഞു വന്നത് ഇന്നലത്തെ സമരത്തെ കുറിച്ചാണ്. ശുദ്ധ തെമ്മാടിത്തരം ബാങ്കിൽ കയറി കാണിച്ചു കുറെ രാഷ്ട്രീയ ഗുണ്ടകൾ… ആ CCTV വീഡിയോ ശ്രദ്ധിച്ചു കണ്ടാൽ അറിയാം, പേപ്പർ കീറി വലിച്ചെറിയുന്ന, സ്ത്രീയെ അസഭ്യം പറയുന്ന, കൈയേറ്റം ചെയുന്ന ഗാന്ധിയൻ സമര മുറ…

എന്താല്ലേ.. !!

കോടതി പോയി കൈവശം എടുത്ത വീടിന്റെ താക്കോൽ കുറെ ഗുണ്ടകൾ കേറി തട്ടിപ്പറിച്ചു പോകുന്നു. കേരളം ലജ്ജിച്ചു തല താഴ്ത്തണം. കാരണം ഇത് നടന്നത് അങ്ങ് യൂ പി ൽ അല്ല, വടക്കേ ഇന്ത്യയിൽ അല്ല… നമ്മുടെ കേരളത്തിൽ

അഭ്യസ്തവിദ്യർ എന്ന് അഹങ്കരിക്കുന്ന, നിയമം പാലിച്ചു ജീവിക്കുന്നു എന്ന് അഭിമാനിക്കുന്ന, രാജ്യത്തെ കോടതിയെ ബഹുമാനിക്കുന്ന പ്രബുദ്ധ കേരളത്തിൽ.

ജില്ലാ കളക്ടർ പറയുന്നു MLA – MP ഉള്ളപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല.
പോലീസ് പറയുന്നു അക്രമത്തെ നേരിടാൻ കഴിയില്ല.

ഒടുവിൽ അക്രമവും കഴിഞ്ഞു ബാങ്കിന്റെ വെളിയിൽ നിന്ന് ഫോട്ടോക്ക് പോസ് ചെയുന്ന രാഷ്ട്രീയ ഗുണ്ടകളുടെ ആ പിഞ്ചു മനസ് നമ്മൾ കാണാതെ പോകരുത്.

ബാങ്ക് ജീവനക്കാർ എന്നും രാഷ്ട്രീയക്കാരുടെ ഇഷ്ട വേട്ട മൃഗം ആണ് എന്നാ കാര്യത്തിൽ സംശയം വേണ്ട. കൈയേറ്റം ഒക്കെ പഴകിയപ്പോൾ, പുതിയ സമര മുറയായി ഖദർ ധാരികൾ കാണുന്നത് തീയിട്ടു ചുടുക എന്നുള്ളതാണ്.

ബാങ്കിൽ കയറി ഒരു വയോ വൃദ്ധനെയും, രണ്ട് സ്ത്രീകളെയും നോക്കി അലറുകയാണ് സൂറത്തുകളേ അവർ… അലറുകയാണ്… കീ തന്നില്ലേൽ പൂട്ടി ഇട്ടു തീ വയ്ക്കും എന്ന്

(കുറ്റം പറയാൻ പറ്റൂല്ല… !!!സെക്രട്ടറിയേറ്റു നടയിൽ കോലം കത്തിക്കാൻ വിലക്കെടുക്കുന്ന ഗുണ്ടകളെ ആകണം ഇന്നലെ കോർപ്പറേഷൻ ബാങ്കിൽ കൊണ്ട് വന്നത് )

എന്തൊരു സംസ്കാരമാണ് വാക്കുകളിൽ… തെറി അഭിഷേകം നടത്തി ഫയലുകൾ കീറി എറിഞ്ഞു, ബാങ്ക് ജീവനക്കാരെ ഭീഷണി പെടുത്തി നേടിയത് കോടതിയലക്ഷ്യ നടപടി ആണെന്നത് ഏറ്റവും രസകരം.

പാവപെട്ട ഒരു കര്ഷകനോ, തൊഴിലാളിയോ ജപ്തി നേരിട്ടാൽ തിരിഞ്ഞു നോക്കില്ല ഈ രാഷ്ട്രീയക്കാർ… എന്നാൽ ഒരു പഞ്ചായത്ത്‌ വാർഡ് മെമ്പർ പൈസ അടക്കാതെ, ബാങ്കിനെയും ജനങ്ങളെയും പറ്റിച്ചു മുങ്ങി നടക്കുമ്പോൾ അവരെ സംരക്ഷിക്കാൻ MLA – MP ഉൾപ്പടെ കോൺഗ്രസ്‌ നേതാക്കൾ റെഡി…

ഒരു പൊതു മേഖല ബാങ്ക് രാജ്യത്തെ നിയമപ്രകാരം എടുത്ത നടപടി ആണ് ഇവിടെ ഇവ്വിധം ഊളത്തരങ്ങൾക്കു വിധേയം ആകുന്നതു…

ഈ രാഷ്ട്രീയക്കാരി, പഞ്ചായത്ത്‌ മെമ്പർ വട്ടി പലിശക്ക് കടം എടുത്തത് ആയിരുന്നേൽ ഗുണ്ടകൾ കേറി നിരങ്ങി നിയമം കൈയിലെടുത്തു പണം വാങ്ങി തിരികെ പോകും, അതും കൊള്ള പലിശ ഉൾപ്പടെ… അപ്പോൾ ഇവരുടെ വീട് കയറി ആക്രമിക്കുന്നതും, പണം വാങ്ങുന്നതും ഇന്നലെ നമ്മൾ കണ്ട ഗുണ്ടകൾ ആയിരിക്കും…

ലജ്ജിക്കണം നമ്മൾ ഓരോരുത്തരും… കത്തിച്ചു കളയും എന്ന് ഭീഷണി മുഴക്കിയപ്പോൾ പേടിച്ചു വിറച്ചു ജീവൻ രക്ഷിക്കാൻ ഓടി ക്യാഷ് റൂമിൽ കയറി ഒളിച്ചിരുന്ന രണ്ടു പാവം പെൺകുട്ടികളെ, സംരക്ഷിക്കാൻ കഴിയാത്ത നിയമ സംവിധാനത്തെ ഓർത്തു…

ലജ്ജിക്കണം നമ്മൾ ഓരോരുത്തരും…
ഒരു പാവം വൃദ്ധനായ ജീവനക്കാരനെ മരുന്ന് പോലും കഴിക്കാൻ സമ്മതിക്കാതെ അൻപതോളം വരുന്ന ഗുണ്ടകൾ കാലിൽ ചവുട്ടി ഞെരിച്ചറിഞ്ഞത് ഓർത്തു…

ലജ്ജിക്കണം നമ്മൾ ഓരോരുത്തരും…
രാജ്യത്തെ നിയമം വഴി സ്ഥാപിക്കപ്പെട്ട എല്ലാ സംവിധാനങ്ങളെയും ബഹുമാനിക്കും എന്ന് സത്യവാചകം ചൊല്ലി അധികാരമേറ്റ നമ്മുടെ ജനപ്രതിനിധികൾ MLA – MP നയിച്ച ഗുണ്ട വിളയാട്ടത്തെ ഓർത്തു…

ലജ്ജിക്കണം നമ്മൾ ഓരോരുത്തരും…കോടതി അലക്ഷ്യ നടപടിയെ വാനോളം പുകഴ്ത്തി വിജയം ഉത്‌ഘോഷിച്ച രാഷ്ട്രീയ മേലാളന്മാർക് റാൻ മൂളി പത്ര കോളങ്ങൾ വിലക്ക് വിറ്റ മാധ്യമ ധർമത്തെ ഓർത്തു…

ലജ്ജിക്കണം നമ്മൾ ഓരോരുത്തരും…രാഷ്ട്ര പിതാവായ ഗാന്ധിയെ സ്വന്തമാക്കാൻ തല്ലു കൂടുന്ന കോണ്ഗ്രസ് നേതാക്കൾ കാണിച്ച ഹിംസയും, ഹീന പ്രവർത്തിയും ഓർത്തു…

വാൽ

“എവിടെ നാം തേടേണ്ടു ഗാന്ധിയെ…
സ്വാതന്ത്ര്യ കവിതകൾ കസവിട്ട ചുണ്ടിലോ..
പൈശാച നഖരം മിനുക്കും അധികാര ലോപത്തിലോ…
ആഭിചാരക്കളം ഒരുങ്ങുമെൻ ഉള്ളിലോ… ”

ശ്രീനാഥ് ഇന്ദുചൂഡൻ
8592973200

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.