നയൻതാര നായികയായെത്തുന്ന ചിത്രം ‘കണക്ട്’ -ലെ ഞാൻ വരൈഗിറ വാനം എന്ന ലിറിക്കൽ ഗാനം പുറത്തിറങ്ങി
നടി നയൻതാരയുടെ ‘മായ’ സംവിധായകൻ അശ്വിൻ ശരവണന്റെ രണ്ടാമത്തെ ഹൊറർ ചിത്രം ‘കണക്ട്’. ഡിസംബർ 22 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നതിനാൽ ചിത്രത്തിന്റെ പ്രമോഷനുകൾ തകൃതിയായി നടക്കുന്നു. കൂടാതെ ഇടയ്ക്കിടെ ഈ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പതിവായി പുറത്തുവിടുകയാണ് സിനിമാസംഘം.
നയൻതാര ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല, ചിത്രം നിർമ്മിക്കുകയും ചെയുന്നു . ഇതിനോടകം തന്നെ ‘കണക്ട്’ എന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും അടുത്തിടെ റിലീസ് ചെയ്യുകയും മികച്ച പ്രതികരണം നേടുകയും ചെയ്തതോടെ ഈ ചിത്രത്തിനായുള്ള കാത്തിരിപ്പ് ആരാധകർക്കിടയിൽ വർധിച്ചിട്ടുണ്ട്. ഇടവേളയില്ലാതെ 99 മിനിറ്റ് പ്രദർശിപ്പിക്കുന്ന ഈ ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം നടൻ വിനയയാണ് അഭിനയിച്ചിരിക്കുന്നത്.
കൂടാതെ നയൻതാരയുടെ അച്ഛനായി നടൻ സത്യരാജും ബോളിവുഡ് നടൻ അനുപം ഖേറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വളരെ പ്രതീക്ഷകളോടെ സൃഷ്ടിച്ച ഈ ചിത്രത്തിലെ ‘ഞാൻ വരൈഗിറ വാനം’ എന്ന ഗാനം ഇപ്പോൾ പുറത്തിറങ്ങി വൈറലായിരിക്കുകയാണ്.